Month: July 2022

ഭരണസമിതിയിൽ പകുതി ‌മുൻതാരങ്ങൾ; എതിർപ്പുമായി ഫിഫ

ന്യൂഡൽഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍റെ (എഐഎഫ്എഫ്) ഗവേണിംഗ് കൗൺസിലിൽ മുൻ അന്താരാഷ്ട്ര, ദേശീയ കളിക്കാരുടെ 50 ശതമാനം പ്രാതിനിധ്യം ഉറപ്പാക്കാനുള്ള കരട് ഭരണഘടനയിലെ നിർദ്ദേശത്തെ ഫിഫ എതിർത്തു. നിലവിലെ ഭരണസമിതിയുടെ പ്രകടനത്തെ വിലകുറച്ച് കാണുന്നത് ശരിയല്ലെന്നും കളിക്കാർക്ക് 25 ശതമാനം…

ഭൂമിയുടെ ന്യായവിലയില്‍ കൃത്രിമം കാട്ടിയാല്‍ ഭൂവുടമക്കെതിരെ കടുത്ത നടപടി

തിരുവനന്തപുരം: ആധാരം രജിസ്റ്റർ ചെയ്യുന്ന സമയത്ത് ഭൂമിയുടെ ന്യായവിലയില്‍ കൃത്രിമം കാട്ടിയാൽ കർശന നടപടി സ്വീകരിക്കാനാണ് റവന്യൂ വകുപ്പിന്‍റെ തീരുമാനം. ഇന്‍റേണൽ ഓഡിറ്റിൽ ഇത്തരം ക്രമക്കേടുകളിൽ കണ്ടെത്തിയ നഷ്ടത്തിന്‍റെ തുക ഭൂമിയുടെ ഉടമയിൽ നിന്ന് ഈടാക്കാനാണ് നീക്കം. അടുത്ത മാസം മുതൽ…

ലഹരി ഉപയോഗിച്ച് അപകടകരമായ ഡ്രൈവിങ് ; നടിയും സുഹൃത്തും കൊച്ചിയില്‍ പിടിയില്‍

കൊച്ചി: അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച ശേഷം കാറപകടം ഉണ്ടാക്കിയതിന് സിനിമാ-സീരിയൽ നടിയും കൂട്ടാളിയും അറസ്റ്റിൽ. മദ്യലഹരിയിൽ അപകടകരമാംവിധം വാഹനമോടിച്ചതിനും നിരവധി വാഹനങ്ങൾ ഇടിച്ചതിനും നടി അശ്വതി ബാബു (26), സുഹൃത്ത് നൗഫൽ എന്നിവരെ കസ്റ്റഡിയിലെടുത്തു. അശ്വതി ബാബു നേരത്തെ മയക്കുമരുന്ന് കേസിൽ…

സന്തോഷ് ട്രോഫി താരം ജെസിൻ ഇനി ഈസ്റ്റ് ബംഗാളിൽ

ഇക്കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ ടോപ് ഗോൾ സ്കോററായിരുന്ന കേരളത്തിന്‍റെ ജെസിൻ ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറി. കേരള പ്രീമിയർ ലീഗിൽ കേരള യുണൈറ്റഡിന് വേണ്ടി കളിക്കുന്ന ജെസിൻ രണ്ട് വർഷത്തെ കരാറാണ് ഈസ്റ്റ് ബംഗാളുമായി ഒപ്പിട്ടത്. സന്തോഷ് ട്രോഫി കിരീടത്തിലേക്ക് കേരളത്തെ നയിച്ച…

യൂറോപ്പിനോട് വിടപറഞ്ഞ് സുവാരസ്; ഇനി പുതിയ തട്ടകത്തിലേയ്ക്ക്

പ്രശസ്ത സ്ട്രൈക്കർ ലൂയിസ് സുവാരസ് യൂറോപ്യൻ ക്ലബ് ഫുട്ബോളിനോട് വിടപറയുന്നു. സ്വന്തം നാടായ ഉറുഗ്വേയിൽ, സുവാരസ് തന്‍റെ ആദ്യ ക്ലബ്ബായ നാസിയോണലിലേക്ക് മാറും. സുവാരസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 35 കാരനായ സുവാരസ് ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായി…

ശ്രീറാമിന്റെ നിയമനത്തിൽ പ്രതിഷേധിച്ച് ഇന്ന് മാധ്യമപ്രവര്‍ത്തകരുടെ ധര്‍ണ

ആലപ്പുഴ: ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം പിൻ വലിക്കണമെന്നാവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ, കെ.എൻ.ഇ.എഫ് ജില്ലാ കമ്മിറ്റികൾ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. ഇന്ന് രാവിലെ 11ന് പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) സംസ്ഥാന പ്രസിഡന്‍റ് എം.വി വിനീത ധർണ ഉദ്ഘാടനം ചെയ്യും. കെ.എൻ.ഇ.എഫ്. സംസ്ഥാന…

ഗ്യാന്‍വാപി കേസിൽ വാദം കേള്‍ക്കുന്നത് ഹൈക്കോടതി നീട്ടി

പ്രയാഗ്‌രാജ്: ഗ്യാൻവ്യാപി മസ്ജിദിൽ ആരാധനയ്ക്ക് അനുമതി തേടി ഹിന്ദുത്വ പ്രവർത്തകർ സമർപ്പിച്ച ഒരു കൂട്ടം ഹർജികളിൽ വാദം കേൾക്കുന്നത് അലഹബാദ് ഹൈക്കോടതി ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റി. 1991ലെ ആരാധനാലയ നിയമം നിലവിലുണ്ടെന്ന വിഷയവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. ഗ്യാൻവ്യാപി മസ്ജിദ് സ്ഥിതി ചെയ്യുന്ന…

എകെജി സെന്റർ ആക്രമണം: ക്രൈംബ്രാഞ്ച് അന്വേഷണവും മന്ദഗതിയിൽ

തിരുവനന്തപുരം: സി.പി.എം സംസ്ഥാന ഓഫീസായ എ.കെ.ജി സെന്‍ററിന് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം മന്ദഗതിയിൽ. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി നാല് ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം രൂപീകരിച്ചിട്ടില്ല. ആക്രമണത്തിലെ യഥാർഥ കുറ്റവാളിയിലേയ്ക്കുളള അന്വേഷണം പൊലീസ് അട്ടിമറിച്ചെന്ന ആരോപണം…

ആഫ്രിക്കന്‍ പന്നിപ്പനി; വയനാട്ടിൽ ഇന്ന് നൂറോളം പന്നികളെ കൊല്ലും

വയനാട്: വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി പ്രതിരോധത്തിന്‍റെ ഭാഗമായി മൂന്ന് ഫാമുകളിലെ നൂറോളം പന്നികളെ ഇന്ന് കൊന്നൊടുക്കും. പന്നികൾ കൂട്ടത്തോടെ ചത്ത മാനന്തവാടി നഗരസഭയിലെ ഫാമിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ സംസ്കരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയ ശേഷമായിരിക്കും നടപടികൾ ആരംഭിക്കുക. നേരത്തെ…

ആളിക്കത്തി സമരം ; പ്രധാനമന്ത്രിയുടെ കോലം കത്തിക്കുന്നതിനിടെ കൗൺസിലർക്ക് പൊള്ളലേറ്റു

പാലക്കാട്: പാലക്കാട് കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനത്തിനിടെ കത്തിക്കാൻ ശ്രമിച്ച കോലത്തിൽ നിന്ന് തീപിടിച്ച് നഗരസഭാ കൗൺസിലർക്ക് ഗുരുതരമായി പൊള്ളലേറ്റു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഡി.സി.സി. പ്രസിഡന്‍റ് എ. തങ്കപ്പനും മറ്റ് ചില കോൺഗ്രസ് പ്രവർത്തകർക്കും നിസ്സാര പൊള്ളലേറ്റു. രാഹുൽ ഗാന്ധി എം.പിയെ ഡൽഹിയിൽ പൊലീസ്…