Month: July 2022

കണ്‍സള്‍ട്ടന്‍സി സേവനങ്ങളുമായി കിഫ്ബിയുടെ ‘കിഫ്‌കോണ്‍’

തിരുവനന്തപുരം: കിഫ്ബി കൺസൾട്ടൻസി സേവനങ്ങളിലേക്കും കടക്കുന്നു. ‘കിഫ്കോൺ’ എന്ന പേരിലാണ് കൺസൾട്ടൻസി ആരംഭിക്കുക. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് കിഫ്ബി കൺസൾട്ടൻസിക്ക് അംഗീകാരം നൽകിയത്. കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്നതും,അല്ലാത്തതുമായ പദ്ധതികളുടെ കൺസൾട്ടൻസി ഏറ്റെടുക്കുന്നതിലേയ്ക്കും കിഫ്ബി കടക്കുകയാണ്.

‘വിമർശനം കാര്യമാക്കുന്നില്ല, ലോകത്തിൻ്റെ മുഴുവൻ സ്നേഹം തനിക്ക് വേണം’

ഇതാദ്യമായാണ് നഞ്ചിയമ്മ ദേശീയ അവാർഡ് വിവാദത്തിൽ പ്രതികരിക്കുന്നത്. മക്കൾ പറയുന്നതുപോലെയാണ് വിമർശനങ്ങളെ കാണുന്നതെന്നും തനിക്ക് ആരോടും വിരോധമില്ലെന്നും നഞ്ചിയമ്മ പറഞ്ഞു. മികച്ച പിന്നണി ഗായികയ്ക്കുള്ള നഞ്ചിയമ്മയുടെ പുരസ്കാരം വർഷങ്ങളായുള്ള സംഗീത പാരമ്പര്യമുള്ള സംഗീതജ്ഞരെ അവഹേളിക്കുന്നതാണെന്ന് വിമർശിക്കപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നഞ്ചിയമ്മ ആദ്യമായി…

ഭിന്നശേഷിക്കാരോട് സംസാരിക്കാന്‍ ആംഗ്യഭാഷ പരിശീലിച്ച് പൊലീസ്

കോഴിക്കോട്: ഭിന്നശേഷിക്കാരോട് സംസാരിക്കാൻ കോഴിക്കോട് സിറ്റി പൊലീസ് ആംഗ്യഭാഷ പരിശീലിക്കുന്നു. സംസ്ഥാനത്ത് ആദ്യമായാണ് പൊലീസുകാർക്ക് ആംഗ്യഭാഷാ പരിശീലനം നൽകുന്നത്. വരും ദിവസങ്ങളിൽ എല്ലാ പൊലീസുകാർക്കും ആംഗ്യഭാഷയിൽ പരിശീലനം നൽകും. ഓൺലൈൻ ക്ലാസുകളും ക്രമീകരിക്കും. പൊലീസ് സ്റ്റേഷനിൽ വരുമ്പോൾ സംസാരിക്കാൻ കഴിയാത്തവർ നേരിടുന്ന…

കാലിഫോർണിയയിൽ കാട്ടുതീ നാശം വിതയ്ക്കുന്നു

കാലിഫോർണിയ: കാലിഫോർണിയയിൽ കാട്ടുതീ നാശം വിതയ്ക്കുന്നു. യോസെമൈറ്റ് ദേശീയോദ്യാനത്തിലെ പ്രശസ്തമായ ഭീമൻ സെക്കോയ വൃക്ഷങ്ങൾക്ക് സമീപം വരെ തീജ്വാലകൾ എത്തി. ആയിരക്കണക്കിനാളുകളെയാണ് ഇവിടെ നിന്ന് ഒഴിപ്പിച്ചത്. അമേരിക്കൻ ഐക്യനാടുകളുടെ ചില ഭാഗങ്ങൾ കടുത്ത ചൂടിന്‍റെ പിടിയിലമർന്നിരിക്കുന്ന സമയത്താണ് മധ്യ കാലിഫോർണിയയിൽ തീപിടുത്തമുണ്ടായത്.…

നാൻസി പെലോസി തായ്‌വാനിലേക്ക്? കടുത്ത മുന്നറിയിപ്പുമായി ചൈന

ബെയ്ജിങ്: യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ചൈന മുന്നറിയിപ്പ് നൽകി. അമേരിക്കൻ ഐക്യനാടുകളിൽ, പ്രസിഡന്‍റിനോ വൈസ് പ്രസിഡന്‍റിനോ എന്തെങ്കിലും സംഭവിച്ചാൽ, ജനപ്രതിനിധി സഭയിലെ സ്പീക്കർ അടുത്ത പ്രസിഡന്‍റാകേണ്ട വ്യക്തിയാണ്. അതിനാൽ,…

ബഫർസോൺ നിയമം തിരുത്താൻ സർക്കാർ; നടപടികൾക്ക് വനം വകുപ്പിനെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: വനാതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ വരെ സംരക്ഷിത പ്രദേശമാക്കുമെന്ന ഉത്തരവ് സർക്കാർ തിരുത്തും. 2019ലെ ഉത്തരവിൽ ഭേദഗതി വരുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ബഫർ സോണിൽ സുപ്രീം കോടതിയിൽ തുടർനടപടികൾ സ്വീകരിക്കാൻ വനംവകുപ്പിനെ ചുമതലപ്പെടുത്തി. വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ജനവാസമേഖലകൾ…

അതിരപ്പിള്ളിയുടെ മനോഹരദൃശ്യം വ്യൂ പോയിന്റില്‍നിന്ന് കാണാം

അതിരപ്പിള്ളി: ഒടുവിൽ അധികാരികൾ കണ്ണുതുറന്നു. വ്യൂ പോയിന്‍റിൽ നിന്ന് ഒഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടങ്ങളുടെ മനോഹരമായ കാഴ്ച കാണാൻ കഴിയുന്നില്ലെന്ന പരാതി പരിഹരിച്ചു. വൈകല്യമുള്ളവർക്കും പ്രായമായവർക്കും വെള്ളച്ചാട്ടത്തിന്‍റെ മുകളിലോ താഴെയോ എത്തി കാഴ്ചകൾ കാണാൻ കഴിയില്ല. വെള്ളച്ചാട്ടം കണ്ട് ആസ്വദിക്കാൻ കഴിയുന്ന ഒരേയൊരു…

റണ്‍വീറിന് പിന്നാലെ പൂര്‍ണ നഗ്നനായി പോസ് ചെയ്ത് അക്ഷയ് രാധാകൃഷ്ണൻ

അടുത്തിടെ ബോളിവുഡ് നടൻ രൺവീർ സിംഗ് നഗ്നനായി ചിത്രീകരിച്ച ഒരു ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഫോട്ടോഷൂട്ട് വലിയ രീതിയിൽ വിവാദമാകുകയും നിരവധി പേർ രൺവീറിനെ പിന്തുണച്ചും വിമർശിച്ചും രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോൾ സമ്പൂർണ്ണ നഗ്നത മലയാളത്തിലും ചർച്ചാവിഷയമായിരിക്കുകയാണ്. അക്ഷയ് രാധാകൃഷ്ണൻ…

മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളവർധന: പഠിക്കാൻ കമ്മീഷനെ നിയോഗിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള വർദ്ധനവ് പഠിക്കാൻ കമ്മീഷനെ നിയോഗിക്കാൻ മന്ത്രിസഭായോഗം തീരുമാനം. ജസ്റ്റിസ് രാമചന്ദ്രനെ കമ്മിഷനായി നിയമിച്ചത് സർക്കാരാണ്. ആറ് മാസത്തിനകം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പള സ്കെയിലിൽ ഇതിനകം തന്നെ മാറ്റം…

ഇ.ഡിയുടെ പ്രത്യേക അധികാരം ഉറപ്പിച്ച് സുപ്രീംകോടതി

ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) അധികാരപരിധി ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി. ഇഡിയിൽ നിക്ഷിപ്തമായ സുപ്രധാന അധികാരങ്ങൾ സുപ്രീം കോടതി ശരിവച്ചു. സ്വത്ത് കണ്ടുകെട്ടാനുള്ള അധികാരവും കോടതി ശരിവച്ചു. അറസ്റ്റ് ചെയ്യാനും റെയ്ഡ് നടത്താനും…