Month: July 2022

കനത്ത വിപണന സമ്മർദ്ദം മുലം 4.66 കോടി ഓഹരികൾ ജീവനക്കാർക്ക് നൽകി സൊമാറ്റോ

മുംബൈ: ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ, വിപണി സമ്മർദ്ദം കാരണം 4.66 കോടി ഓഹരികൾ ജീവനക്കാർക്കുളള വിഹിതമായി എക്സൈസ് വിലയ്ക്ക് അനുവദിച്ചു. ജീവനക്കാർക്ക് 4,65,51,600 ഇക്വിറ്റി ഷെയറുകൾ അലോട്ട് ചെയ്യുന്നതിന് അംഗീകാരം നൽകിയതായി സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ ഫയലിംഗിൽ അറിയിച്ചു. സൊമാറ്റോയുടെ…

സോണിയയെ ചോദ്യം ചെയ്യുന്നതിനെതിരെ പ്രതിഷേധം; വി.ഡി.സതീശനടക്കം അറസ്റ്റിൽ

തിരുവനന്തപുരം: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ച് റാലി നടത്തിയതിന് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവരെയാണ് പൊലീസ് അറസ്റ്റ്…

മലയാള ചിത്രം ‘പ്രകാശൻ പറക്കട്ടെ’ 29 ന് ഒടിടിയിൽ റിലീസ് ചെയ്യും

ദിലീഷ് പോത്തൻ, മാത്യു തോമസ്, അജു വർഗീസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷഹദ് സംവിധാനം ചെയ്ത ‘പ്രകാശൻ പറക്കട്ടെ’ പതിനേഴാം തിയതി പ്രദർശനത്തിനെത്തി. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോൾ ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്.…

‘വെന്ത് തനിന്തത് കാട്’ സെപ്റ്റംബർ 15ന് തീയറ്ററുകളിൽ

 ഗൗതം വാസുദേവ് മേനോനും ചിമ്പുവും ഒന്നിക്കുന്ന ‘വെന്ത് തനിന്തത് കാട്’ സെപ്റ്റംബർ 15ന് തിയേറ്ററുകളിലെത്തും.  ചിത്രത്തിൽ ശ്രീധരൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു. വെൽസ് ഫിലിം ഇന്‍റർനാഷണലിന്‍റെ ബാനറിൽ ഇഷാരി കെ ഗണേഷാണ് ചിത്രം നിർമ്മിക്കുന്നത്.…

സജി ചെറിയാനെ എംഎൽഎ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹർജി; നിലനിൽക്കില്ലെന്ന് ഹൈക്കോടതി

സജി ചെറിയാനെ അയോഗ്യനാക്കണമെന്നുളള ഹർജി പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സത്യപ്രതിജ്ഞാ ലംഘനം നടന്നിട്ടുണ്ടോയെന്ന് കോടതിയ്ക്ക് പരിശോധിക്കാനാകില്ലെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. ഹർജി തള്ളണമെന്നും എ.ജി ആവശ്യപ്പെട്ടു. നിയമപ്രശ്നം സംബന്ധിച്ച് തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ കോടതി എ.ജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി…

വിൻഡീസിനെതിരായ ടി20 പരമ്പരയിൽ രാഹുൽ കളിച്ചേക്കില്ല

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിൽ കെഎൽ രാഹുൽ കളിച്ചേക്കില്ല. കോവിഡ്-19 ബാധിതനായ രാഹുലിന് ഒരാഴ്ച കൂടി വിശ്രമം അനുവദിച്ചതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് വിൻഡീസിനെതിരായ ടി20 പരമ്പരയും താരത്തിന് നഷ്ടമാകുന്നത്. ഐപിഎല്ലിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ഇന്ത്യയെ നയിക്കേണ്ടിയിരുന്നത് രാഹുലായിരുന്നു. എന്നാൽ…

സൗദിയിൽ ഇനി കാലാവസ്ഥാ വ്യതിയാനത്തിന്‍റെ നാളുകൾ; മുന്നറിയിപ്പുമായി അധികൃതർ

ബുറൈദ: വരും ദിവസങ്ങളിൽ സൗദി അറേബ്യ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ താപനില ഉയരുകയും പൊടിക്കാറ്റ് ഉയരുകയും ചെയ്യുമ്പോൾ, മറ്റ് ചില സ്ഥലങ്ങളിൽ മൂടൽമഞ്ഞും മഴയും അനുഭവപ്പെടും. മദീന, കാസിം…

നിയമസഭാ കയ്യാങ്കളി കേസ്; വി. ശിവൻകുട്ടി അടക്കമുള്ളവർ നേരിട്ട് ഹാജരാകണം

തിരുവനന്തപുരം: ശിവൻകുട്ടി ഉൾപ്പെടെയുള്ള നിയമസഭാ കയ്യാങ്കളിക്കേസിലെ പ്രതികളോട് സെപ്റ്റംബർ 14ന് ഹാജരാകാൻ തിരുവനന്തപുരം സി.ജെ.എം. കോടതി. ഹാജരാകാനുള്ള അവസാന അവസരമാണിതെന്ന് കോടതി മുന്നറിയിപ്പ് നൽകി. മന്ത്രി വി.ശിവൻകുട്ടി, എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ, കെ.ടി. ജലീൽ എം.എൽ.എ അടക്കം ആറുപേർ കേസിൽ പ്രതികളാണ്.…

തൊണ്ടിമുതൽ തിരിമറി കേസിലെ ആരോപണങ്ങൾ ഗൗരവതരം ;ഹൈക്കോടതി

കൊച്ചി: മന്ത്രി ആന്‍റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറി കേസിലെ വിചാരണ വൈകുന്നതിനെതിരെയുള്ള പൊതുതാൽപര്യ ഹർജിയിൽ പറയുന്ന കാര്യങ്ങൾ അവഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. എന്തുകൊണ്ടാണ് വിചാരണ ഇത്രയും വൈകിയതെന്നും വിചാരണ വൈകുന്നത് ഗൗരവമേറിയ വിഷയമാണെന്നും കോടതി ചോദിച്ചു. ഫയൽ നമ്പർ ഇടുന്നതിലെ സാങ്കേതിക…

അജിത് കുമാർ 47-ാമത് തമിഴ്‌നാട് റൈഫിൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു

ട്രിച്ചി: 47-ാമത് തമിഴ്നാട് റൈഫിൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ നടൻ അജിത് കുമാർ പങ്കെടുത്തു. ജൂലൈ 25ന് ആരംഭിച്ച മത്സരം കോയമ്പത്തൂരിലാണ് നടന്നത്. കോയമ്പത്തൂരിൽ പ്രാഥമിക റൗണ്ട് മത്സരങ്ങൾ പൂർത്തിയാക്കിയ ശേഷം മത്സരത്തിന്‍റെ ശേഷിക്കുന്ന ഘട്ടത്തിനായി അജിത്ത് ട്രിച്ചിയിലെത്തി. 2021 ൽ തമിഴ്നാട്…