Month: July 2022

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കും: സുചന നല്‍കി ട്രംപ്

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന സൂചന നൽകി റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും മുന്‍ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ്. മുൻ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം വീണ്ടും വാഷിംഗ്ടൺ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. 18 മാസത്തിന് ശേഷമാണ് ട്രംപ് വാഷിംഗ്ടണിലെത്തുന്നത്. തീവ്ര വലതുപക്ഷ…

കൊലക്കേസ് പ്രതിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാൻ ഈജിപ്ഷ്യൻ കോടതി

ഈജിപ്ത് : വിദ്യാർത്ഥിനി നയ്റ അഷ്‌റഫിന്റെ കൊലപാതകിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാൻ സർക്കാരിനോട് ആവശ്യപ്പെട്ട് ഈജിപ്ഷ്യൻ കോടതി. നാടിനെ നടുക്കിയ കൊലപാതകമായിരുന്നു നയ്റ അഷ്‌റഫിന്റേത്. വിവാഹാഭ്യർത്ഥന നിരസിച്ചതിന് പ്രതികാരമായാണ് സർവകലാശാല വിദ്യാർത്ഥിനിയായ നയ്റയെ സഹപാഠി മുഹമ്മദ് കൊലപ്പെടുത്തിയത്. രണ്ട് ദിവസത്തെ…

മുതിർന്ന പൗരൻമാരുടെ ഇളവുകൾ: പുനഃസ്ഥാപിക്കുമെന്ന് റെയിൽവേ

ദില്ലി: വിമർശനങ്ങൾക്കൊടുവിൽ മുതിർന്ന പൗരൻമാരുടെ ഇളവുകൾ പുനഃസ്ഥാപിക്കാൻ തീരുമാനിച്ച് റെയിൽവേ. മുതിർന്ന പൗരൻമാർക്ക് ജനറൽ, സ്ലീപ്പർ ക്ലാസ്സുകളിൽ മാത്രമേ ഇളവുകൾ നൽകൂ എന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് മഹാമാരിക്ക് ശേഷമാണ് മുതിർന്ന പൗരൻമാർക്ക് നൽകിയിരുന്ന ഇളവുകൾ റെയിൽവേ നിർത്തലാക്കിയത്. നേരത്തെ സ്ത്രീകളുടെ പ്രായം…

സയാമീസ് ഇരട്ടകളായ മവദ്ദയെയും റഹ്‌മയെയും വ്യാഴാഴ്ച വേർപെടുത്തും

റിയാദ്: യമനിലെ സയാമീസ് ഇരട്ടകളായ മവദ്ദയെയും റഹ്മയെയും വേർപെടുത്താനുള്ള ശസ്ത്രക്രിയ സൽമാൻ രാജാവിന്‍റെ നിർദേശപ്രകാരം വ്യാഴാഴ്ച നടക്കും. സൗദി തലസ്ഥാനമായ റിയാദിലെ നാഷണൽ ഗാർഡ് മന്ത്രാലയത്തിന്‍റെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുല്ല സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ.…

ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

ന്യൂഡൽഹി: യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു. ഫെഡറൽ റിസർവ് യോഗത്തിന് മുന്നോടിയായാണ് രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞത്. വരും ദിവസങ്ങളിൽ ഫെഡറൽ ചെയർമാൻ ജെറോം പവലിന്‍റെ നിർദ്ദേശങ്ങൾക്കായി നിക്ഷേപകർ കാത്തിരിക്കുകയാണ്. ഇക്കാരണത്താൽ, കറൻസി വിപണിയിൽ നിരവധി ആളുകൾ ജാഗ്രത പുലർത്തുകയാണ്.…

ഭാഗ്യക്കുറിവകുപ്പിന്റെ ആദായവിഹിതം: ആരോഗ്യവകുപ്പിന് ഇരുപത് കോടി കൈമാറി

ഭാഗ്യക്കുറി വകുപ്പിന്‍റെ പ്രതിവാര ലോട്ടറികളായ കാരുണ്യ, കാരുണ്യ പ്ലസ് എന്നിവയിൽ നിന്നുള്ള വരുമാന വിഹിതമായ 20 കോടി രൂപ ആരോഗ്യവകുപ്പിന് കൈമാറി. ആരോഗ്യമന്ത്രി വീണ ജോർജിനാണ് പണം കൈമാറിയത്. ഈ പണം കാരുണ്യ പദ്ധതിക്കായി വിനിയോഗിക്കും. 2019-20ൽ ഭാഗ്യക്കുറി വകുപ്പ് 229…

ആർ.ബിന്ദുവിന്റെ പേരിൽ വ്യാജ വാട്സ്ആപ് അക്കൗണ്ട്: നടപടിയെടുക്കുമെന്ന് മന്ത്രി

തന്‍റെ പേരിൽ വ്യാജ വാട്ട്സ്ആപ്പ് അക്കൗണ്ട് നിർമ്മിച്ച് സന്ദേശമയക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ആർ ബിന്ദു. ഇത് വളരെ ഗൗരവമായി എടുക്കുന്നുവെന്നും അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി എത്രയും വേഗം നടപടിയെടുക്കാൻ ഡി.ജി.പിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രണ്ട് വാട്സാപ്പ് നമ്പറുകളിൽ…

ആസിഫ് അലി ചിത്രം ‘കൊത്തി’ന് യു.എ സര്‍ട്ടിഫിക്കറ്റ്

ആസിഫ് അലിയെ പ്രധാനകഥാപാത്രമാക്കി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം സി.ബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രം കൊത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. യു.എ സര്‍ട്ടിഫിഫിക്കറ്റാണ് സിനിമ നേടിയത്. കണ്ണൂരിൽ നിന്നുള്ള പാർട്ടി പ്രവർത്തകന്‍റെ വേഷമാണ് ആസിഫ് അലി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രാഷ്ട്രീയ കൊലപാതകവും വിദ്വേഷവും…

മന്ത്രവാദ സാമഗ്രികളുമായി യാത്രക്കാരൻ വിമാനത്താവളത്തിൽ പിടിയിൽ

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാന്ത്രിക വസ്തുക്കളുമായി എത്തിയ യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. മന്ത്രത്തകിടുകൾ, മൃഗത്തൊലി കൊണ്ടു നിർമിച്ച ബ്രേസ്‌ലറ്റ്, മോതിരം തുടങ്ങിയവ വയറ്റിൽ കെട്ടിവച്ച നിലയിലായിരുന്നു. ആഫ്രിക്കയിൽ നിന്ന് എത്തിയ ഇയാളുടെ നടത്തത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ്…

രജീഷ വിജയൻ ചിത്രം ‘കീടം’ ആദ്യമായി ടെലിവിഷനിൽ

രജിഷ വിജയൻ നായികയാകുന്ന ‘കീടം’ ആദ്യമായി മലയാള ടെലിവിഷനിൽ പ്രദർശനത്തിനെത്തുന്നു. ജൂലൈ 31ന് വൈകുന്നേരം 4 മണിക്ക് സീ കേരളം ചാനലിൽ ചിത്രം കാണാൻ കഴിയും. ഒരു സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പ് നടത്തുന്ന രാധിക ബാലന്‍റെ കഥയും സൈബർ കുറ്റകൃത്യങ്ങളിലൂടെ അവൾ…