Month: July 2022

വൈറലായി വീൽ ചെയറിൽ ഡെലിവറി നടത്തുന്ന സൊമാറ്റോ ജീവനക്കാരൻ

നാം ചുറ്റും നോക്കിയാൽ, ജീവിതത്തിൽ വളരെ പ്രചോദനം നൽകുന്ന നിരവധി ആളുകളെ കാണാൻ കഴിയും. പ്രതിസന്ധി ഘട്ടങ്ങളിൽ തകരാതെ മുന്നോട്ടുപോകാൻ അവർ നമുക്ക് നൽകുന്ന ഊർജ്ജം വളരെ വലുതാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വീൽചെയറിൽ ഭക്ഷണം…

സ്റ്റാർ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ ഇന്ത്യയിൽ തിരിച്ചെത്തി

മുംബൈ : പ്രശസ്ത പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ ഇന്ത്യൻ ഫുട്ബോളിലേക്ക് തിരിച്ചെത്തി. ഐഎസ്എൽ ക്ലബ്ബായ ഈസ്റ്റ് ബംഗാളിന്‍റെ മുഖ്യ പരിശീലകനായാണ് ഇദ്ദേഹത്തെ നിയമിച്ചത്. ഈസ്റ്റ് ബംഗാൾ നിക്ഷേപകരായ ഇമാമി ഗ്രൂപ്പും കോൺസ്റ്റന്‍റൈനും ഇക്കാര്യം സ്ഥിരീകരിച്ചു. ഇംഗ്ലീഷ് പരിശീലകനായ കോൺസ്റ്റന്റൈൻ മുമ്പ് ഇന്ത്യൻ…

2020ൽ രാജ്യത്ത് ഉണ്ടായത് 3.66 ലക്ഷം റോഡ് അപകടങ്ങൾ

ഡൽഹി: 2020ൽ രാജ്യത്തുണ്ടായ 3.66 ലക്ഷം റോഡപകടങ്ങളിൽ 1,31,714 പേർ മരിച്ചതായി കേന്ദ്ര റോഡ് ഗതാഗത സഹമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. വിവിധ റോഡപകടങ്ങളിൽ 3,48,279 പേർക്ക് പരിക്കേറ്റതായും മന്ത്രി പാർലമെന്‍റിനെ അറിയിച്ചു. 2019ൽ 4,51,361 പേർക്കാണ് ഇന്ത്യയിൽ റോഡപകടങ്ങളിൽ പരിക്കേറ്റത്.…

‘എംപിമാര്‍ മാപ്പുപറഞ്ഞാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാം’

ദില്ലി: പാർലമെന്‍റിന്‍റെ മണ്‍സൂണ്‍ സമ്മേളനത്തിന്‍റെ എട്ടാം ദിവസവും കേന്ദ്ര സർക്കാരും പ്രതിപക്ഷവും കൊമ്പുകോർത്തു തന്നെ. എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെങ്കിൽ എംപിമാർ മാപ്പ് പറയണമെന്ന് പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. മാത്രവുമല്ല പ്ലക്കാർഡുകൾ ഇനി സഭയിൽ പ്രദർശിപ്പിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.…

മാധ്യമ പ്രവർത്തകനെതിരെ വധഭീഷണിയുമായി മുഖ്യമന്ത്രിയുടെ ബന്ധു

തിരുവനന്തപുരം: കണ്ണൂരിൽ മാധ്യമപ്രവർത്തകനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ബന്ധു നടത്തിയ വധഭീഷണിയുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യാത്തത് വാട്സാപ്പ് വഴിയുള്ള ഭീഷണിയുടെ പേരിലാണെന്ന് മുഖ്യമന്ത്രി. ഭീഷണിയെക്കുറിച്ച് ലഭിച്ച പരാതി പരിശോധിച്ചപ്പോൾ വാട്സാപ്പ് വഴി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പൊലീസിന് നേരിട്ട് കേസെടുക്കാൻ കഴിയില്ലെന്ന്…

മങ്കിപോക്സ് വാക്സിൻ: ഫാർമ കമ്പനികൾ കേന്ദ്രവുമായി ചർച്ചകൾ ആരംഭിച്ചു

ശാലിനി ഭരദ്വാജിന്‍റെ നേതൃത്വത്തിൽ മങ്കിപോക്സിനെതിരെ വാക്സിൻ വികസിപ്പിക്കാൻ കേന്ദ്രവുമായി നിരവധി ഫാർമ കമ്പനികൾ ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ട്. “മങ്കിപോക്സിനെതിരായ വാക്സിൻ വിവിധ വാക്സിൻ നിർമ്മാണ കമ്പനികളുമായി ചർച്ചയിലാണ്, പക്ഷേ അത്തരം തീരുമാനങ്ങൾക്ക് ഇത് വളരെ പ്രാരംഭഘട്ടം മാത്രമാണ്. അത് ആവശ്യമാണെങ്കിൽ ഞങ്ങൾക്ക്…

സുരേഷ് ഗോപി സംസ്ഥാന ബിജെപി അധ്യക്ഷ പദവിയിലേക്ക് എത്തുമോ?

തിരുവനന്തപുരം: അടുത്ത വർഷം ഫെബ്രുവരിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ കാലാവധി അവസാനിക്കാനിരിക്കെ പുതിയ അധ്യക്ഷനെ കുറിച്ചുള്ള ചർച്ചകൾ പാർട്ടിയിൽ സജീവമാണ്. സംസ്ഥാന പ്രസിഡന്‍റിനെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്ന് പാർട്ടി ഭരണഘടനയിൽ പറയുന്നുണ്ടെങ്കിലും ഏറെക്കാലമായി നാമനിർദേശം ചെയ്യുന്നതാണു പതിവ്. കെ സുരേന്ദ്രൻ…

കോര്‍പ്പറേറ്റ് കമ്പനിയായി സിപിഐഎം മാറിയെന്ന് കെ സുധാകരന്‍

തിരുവനന്തപുരം : വര്‍ഗീയ പ്രസ്ഥാനങ്ങൾക്ക് പ്രാധാന്യം നൽകുന്ന സിപിഎമ്മിന്‍റെ സഹായം കോൺഗ്രസിന്റെ വളർച്ചയ്ക്ക് ആവശ്യമില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. തീവ്രവാദ കാഴ്ചപ്പാടുകളുള്ള പാർട്ടികളുടെ കരുത്തിലാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ നിലനിൽക്കുന്നത്. സിപിഎമ്മിന് നഷ്ടപ്പെട്ട ഇടതുമുഖം തുറന്നുകാട്ടി ചിന്തന്‍ ശിബിരം മുന്നോട്ട്…

പീഡനക്കേസിൽ സിവിക് ചന്ദ്രന്റെ അറസ്റ്റ് കോടതി തടഞ്ഞു

കോഴിക്കോട്: ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്‍റെ അറസ്റ്റ് മെയ് 30 വരെ കോടതി സ്റ്റേ ചെയ്തു. മെയ് 30ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നവരെ അറസ്റ്റ് ചെയ്യരുതെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എസ് കൃഷ്ണകുമാറാണ് ഉത്തരവിട്ടത്. യുവ എഴുത്തുകാരിയുടെ പരാതിയിൽ…

മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാൻ ഇനി കിയയുടെ കാര്‍ണിവൽ

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാൻ ഇനി കിയയുടെ കാർണിവൽ. 33 ലക്ഷം രൂപയാണ് ഈ വാഹനത്തിന്‍റെ വില. ടാറ്റയുടെ ഹാരിയറിന് പകരം ഡിജിപി അനിൽ കാന്തിന്‍റെ നിർദേശ പ്രകാരമാണ് കിയ കാർണിവൽ വാങ്ങാൻ തീരുമാനിച്ചത്. കഴിഞ്ഞ മാസമാണ് ഇത് സംബന്ധിച്ച ഉത്തരവ്…