Month: July 2022

അന്താരാഷ്ട്ര ടി20യിലെ റൺവേട്ടക്കാരുടെ പട്ടികയിൽ ​ഗപ്റ്റിൽ ഒന്നാമത്

അന്താരാഷ്ട്ര ടി20യിലെ റൺവേട്ടക്കാരുടെ പട്ടികയിൽ ന്യൂസിലൻഡ് ഓപ്പണർ മാർട്ടിൻ ​ഗപ്റ്റിൽ ഇനി ഒന്നാമത്. ഇന്നലെ സ്കോട്ട്ലൻഡിനെതിരായ ടി20 മത്സരത്തിൽ 40 റൺസുമായാണ് ഗപ്റ്റിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെയാണ് ഗപ്റ്റിൽ മറികടന്നത്. 128 മൽസരങ്ങളിൽ നിന്നും 3379…

കാലിഫോർണിയയിൽ നിന്ന് ഹവായിയിലേക്കുള്ള തുഴച്ചിലിൽ ലോക റെക്കോർഡ് സ്ഥാപിച്ച് നാല് സ്ത്രീകൾ

കാലിഫോർണിയ : കാലിഫോർണിയയിൽ നിന്ന് ഹവായിയിലേക്കുള്ള 2400 നോട്ടിക്കൽ മൈൽ ദൂരം 34 ദിവസവും 14 മണിക്കൂറും 11 മിനിറ്റും കൊണ്ട് തുഴഞ്ഞ് വനിതാ തുഴച്ചിൽ ടീം ലോക റെക്കോർഡ് തകർത്തു. ലിബി കോസ്റ്റല്ലോ, സോഫിയ ഡെനിസൺ-ജോൺസ്റ്റൺ, ബ്രൂക്ക് ഡൗൺസ്, ലാറ്റ്…

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ

ഗുജറാത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്ത് സന്ദർശിക്കും. ഹിമന്ത് നഗർ സബർ ഡയറിയുടെ മൂന്ന് പുതിയ പ്ലാന്‍റുകൾക്ക് അദ്ദേഹം തറക്കല്ലിടും. വെണ്ണ ഫാക്ടറി ഉൾപ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. 1,000 കോടി രൂപയുടെ പദ്ധതികൾ കന്നുകാലി വളർത്തുന്നവരുടെ…

ഇ-ഓഫീസ് സംവിധാനം വേഗത്തിലാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : ഇ-ഓഫീസ് സംവിധാന സേവനങ്ങൾ വേഗത്തിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇ-ഓഫീസ്, പഞ്ചിംഗ് സംവിധാനങ്ങൾ എന്നിവയിലൂടെ ആരോഗ്യവകുപ്പിന്‍റെ ദീർഘകാലമായുള്ള ആവശ്യമാണ് നിറവേറ്റിയത്. ഈ സൗകര്യങ്ങൾ ഒരുക്കുന്നതിനായി 86.39 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഡയറക്ടറേറ്റിൽ ഐടി സെൽ രൂപീകരിച്ച് ഐടി നോഡൽ…

മങ്കിപോക്സ്; പുരുഷൻമാർ ലൈംഗിക പങ്കാളികളുടെ എണ്ണം കുറക്കണമെന്ന് ഡബ്ലുഎച്ച്ഒ

വാഷിങ്ടൺ: മങ്കിപോക്സിന്‍റെ പശ്ചാത്തലത്തിൽ പുരുഷൻമാർ ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). രോഗബാധയെ തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. അണുബാധയ്ക്ക് ശേഷം റിപ്പോർട്ട് ചെയ്ത കേസുകളിൽ 98 ശതമാനം കേസുകളും ഗേ, ബൈസെക്ഷ്വൽ,…

വിന്‍ഡീസിനെ 119 റണ്‍സിന് തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: മൂന്നാം ഏകദിനത്തിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചു. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഇന്ത്യ 119 റണ്‍സിനാണ് വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചത്. ശിഖർ ധവാനും സംഘവും മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ…

സൗദി അറേബ്യയുടെ ആവശ്യപ്രകാരം പരസ്യങ്ങള്‍ നീക്കം ചെയ്തതായി യൂട്യൂബ്

ജിദ്ദ: അധിക്ഷേപകരമാകുംവിധം പരസ്യ നയങ്ങള്‍ ലംഘിക്കുന്നത് തടയാന്‍ നിരവധി അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് യൂട്യൂബ് അറിയിച്ചു. ഇത്തരം സംഭവങ്ങൾ തടയാൻ മറ്റ് പരിഹാരമാർഗങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും യൂട്യൂബ് അറിയിച്ചു. സൗദി അറേബ്യയിലെ ജനറൽ കമ്മീഷൻ ഫോർ ഓഡിയോ വിഷ്വൽ മീഡിയ (ജിസിഎഎം),…

പിതൃസ്മരണയിൽ ഇന്ന് കർക്കിടക വാവുബലി; ബലിതർപ്പണത്തിന് വൻ തിരക്ക്

കൊച്ചി: പിതൃക്കളുടെ ആത്മശാന്തിക്കായി ഇന്ന് കർക്കടക വാവുബലി. കൊവിഡ് ഭീഷണി തുടരുന്നുണ്ടെങ്കിലും നിയന്ത്രണങ്ങൾ കർശനമല്ലാത്തതിനാൽ ബലിതർപ്പണത്തിനായി സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ആലുവ മണപ്പുറം, തിരുനെല്ലി ക്ഷേത്രം, തിരുനാവായ ക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, കൊല്ലം തിരുമുല്ലവാരം, തൃശ്ശൂർ…

സ്‌കൂളുകളിൽ 100 എംബിപിഎസ് ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് സൗകര്യം ഏർപ്പെടുത്തും

തിരുവനന്തപുരം: കേരളത്തിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ സ്കൂളുകളിൽ 100 എംബിപിഎസ് ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് സൗകര്യം ഏർപ്പെടുത്താൻ കൈറ്റും ബിഎസ്എൻഎല്ലും ധാരണയായി. നിലവിലുള്ള എട്ട് എംബിപിഎസ് ഫൈബർ കണക്ഷനുകളേക്കാൾ പന്ത്രണ്ടര മടങ്ങ് വേഗത്തിൽ ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രത്തിൽ കൈറ്റ് സിഇഒ…

ലോക്സഭ സ്പീക്കർ ഓം ബിർളക്കെതിരെ താക്കറെ പക്ഷം സുപ്രിംകോടതിയിൽ

ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കെതിരെ ശിവസേനയുടെ താക്കറെ പക്ഷം സുപ്രീം കോടതിയെ സമീപിച്ചു. പാർട്ടിയുടെ സഭാ കക്ഷി നേതാവിനെയും ചീഫ് വിപ്പിനെയും മാറ്റിയ നീക്കത്തിനെതിരെയാണ് ഹർജി. അതേസമയം മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചർച്ചകൾക്കായി മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഡൽഹിയിലെത്തി. വിനായക് റൗത്തിനെ…