Month: July 2022

വിമാനത്തിലെ മർദ്ദനം; ഇപിക്കെതിരായ കേസ് ഇഴയുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ വിമാനത്തിനുള്ളിൽ വച്ച് മർദ്ദിച്ച കേസിന്‍റെ അന്വേഷണം ഇഴയുന്നു. മൊഴി രേഖപ്പെടുത്തുന്നതിൽ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് ഇതിന് കാരണം. മുഖ്യമന്ത്രിയെ വിമാനത്തിൽ…

സില്‍വര്‍ലൈന്‍ വലിയ സാമ്പത്തിക ബാധ്യത- കേന്ദ്ര റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: സിൽവർ ലൈൻ പദ്ധതി കേരളത്തിനും കേന്ദ്രത്തിനും വലിയ സാമ്പത്തിക ബാധ്യതയാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വിവിധ വശങ്ങൾ വിശദമായി പഠിച്ച ശേഷമേ സിൽവർ ലൈനിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ ഒരു സങ്കീർണ്ണമായ പദ്ധതിയാണ്.…

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

സ്വർണ വിലയിൽ വീണ്ടും ഇടിവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് സ്വർണ വില ഒരു പവന് 37,160 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്‍റെ പുതുക്കിയ വില 4,645 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണ…

ട്രെയിൻ യാത്രക്കാരെ മുള്‍മുനയിലാക്കി പാമ്പ്

കോഴിക്കോട്: തിരുവനന്തപുരം-നിസാമുദ്ദീൻ എക്സ്പ്രസിൽ പാമ്പിനെ കണ്ടത് യാത്രക്കാരെ ആശങ്കയിലാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ട്രെയിൻ തിരൂരിൽ എത്തിയപ്പോഴാണ് യാത്രക്കാരിലൊരാൾ പാമ്പിനെ കണ്ടത്. എസ്-5 സ്ലീപ്പർ കോച്ചിന്‍റെ ബെർത്തുകൾക്കിടയിലാണ് പാമ്പിനെ കണ്ടെത്തിയത്. യാത്രക്കാർ നിലവിളിച്ചപ്പോൾ ഒരാള്‍ പാമ്പിനെ കുത്തിപ്പിടിച്ചെങ്കിലും മറ്റ്…

യുഎഇയില്‍ പരക്കെ മഴ; ജാഗ്രത മുന്നറിയിപ്പ് നൽകി

യുഎഇ : യുഎഇയിൽ മഴ ശക്തമാകുന്നു. വടക്കൻ എമിറേറ്റുകളിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴയാണ് ലഭിക്കുന്നത്. ശനിയാഴ്ച വരെ രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരാനാണ് സാധ്യത. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎഇയുടെ പല ഭാഗങ്ങളിലും ഇന്നലെ…

ഗള്‍ഫില്‍ ഇന്ധന വിലയില്‍ ഏറ്റവും കുറവ് കുവൈറ്റില്‍

കുവൈറ്റ്‌ : ഗൾഫിൽ ഏറ്റവും കുറഞ്ഞ ഇന്ധന വിലയുള്ള രാജ്യമാണ് കുവൈറ്റ്. ഗ്ലോബൽ പെട്രോളിയം പ്രൈസ് വെബ്സൈറ്റിൽ ലഭ്യമായ ഡാറ്റയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്ത് ഒരു ലിറ്റർ പെട്രോളിന്‍റെ വില 0.34 യുഎസ് സെന്‍റ് ആണ്. അതേസമയം, ആഗോള ശരാശരി 1.47…

ചെസ് ഒളിമ്പ്യാഡിന് ഇന്ന് ചെന്നൈയില്‍ തുടക്കം

ചെന്നൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ചെസ്സ് ഒളിമ്പ്യാഡിന് ഇന്ന് ചെന്നൈയിൽ തുടക്കമാകും. 187 രാജ്യങ്ങളിൽ നിന്നുള്ള ചെസ്സ് കളിക്കാരാണ് ഇന്ത്യയിലെത്തിയത്. പാകിസ്താന്‍റെ പുരുഷ, വനിതാ ടീമുകളും മത്സരരംഗത്തുണ്ട്. ഓഗസ്റ്റ് 10 വരെ നീളുന്ന ചെസ്സ് ഒളിമ്പ്യാഡിന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരിതെളിക്കും 30…

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ വേദി മാറ്റി; ഇക്കുറി യുഎഇയിൽ

ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ നടത്താനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ വേദി മാറ്റി. ഈ വർഷത്തെ ഏഷ്യാ കപ്പ് യുഎഇയിലാണ് നടക്കുക. ശ്രീലങ്കയിൽ നടക്കേണ്ടിയിരുന്ന ടൂർണമെന്‍റ് ആണ് യുഎഇയിലേക്ക് മാറ്റിയത്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഏഷ്യാ കപ്പ് ശ്രീലങ്കയിൽ…

ഇറാഖ് പാര്‍ലമെന്റ് കയ്യേറി പ്രക്ഷോഭകാരികള്‍

ബാഗ്ദാദ്: ഇറാഖിൽ ഗ്രീൻ സോണിലെ പാർലമെന്‍റ് മന്ദിരത്തിലേക്ക് ഇരച്ചുകയറി പ്രതിഷേധക്കാർ. ഇറാൻ അനുകൂല നേതാവിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്തതിനെതിരെയാണ് പ്രതിഷേധം. ഷിയാ നേതാവ് മുഖ്ത അൽ സദറിന്‍റെ അനുയായികളാണ് പ്രതിഷേധിച്ചത്. സൈന്യത്തിന്‍റെ പിന്തുണയോടെയാണ് പ്രക്ഷോഭം. പ്രക്ഷോഭത്തിന് സൈന്യത്തിന്‍റെ എല്ലാ പിന്തുണയും…

കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള ഇൻഡിഗോയുടെ 2 വിമാനങ്ങൾ റദ്ദാക്കി

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന്‍റെ രണ്ട് സർവീസുകൾ റദ്ദാക്കി. കോഴിക്കോട്-മുംബൈ, കോഴിക്കോട്-ദമ്മാം സർവീസുകളാണ് റദ്ദാക്കിയത്. സർവീസ് നടത്തിപ്പു ക്രമീകരണങ്ങൾ സംബന്ധിച്ചാണു റദ്ദാക്കൽ എന്ന് അധികൃതർ പറഞ്ഞു. ഉച്ചയ്ക്ക് 2.15ന് മുംബൈയിൽ നിന്ന് കോഴിക്കോട്ടെത്തി തിരിച്ചു പോകേണ്ട വിമാനവും രാത്രി 9.10ന്…