Month: July 2022

സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ 50 മണിക്കൂർ രാപ്പകല്‍ സമരം തുടരുന്നു

ന്യൂ ഡൽഹി: പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ രാജ്യസഭയിലെ സസ്പെൻഷനിലായ അംഗങ്ങളുടെ 50 മണിക്കൂർ രാപ്പകൽ സത്യാഗ്രഹം തുടരുന്നു. വി ശിവദാസൻ, എ എ റഹീം (സി പി എം), പി സന്തോഷ് കുമാർ (സി പി ഐ) തുടങ്ങിവരും…

കനത്ത മഴ; യുഎഇയിൽ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി

അബുദാബി: യു.എ.ഇയിലെ കനത്ത മഴയുടെയും ചില പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിന്‍റെയും പശ്ചാത്തലത്തിൽ അവശ്യ വിഭാഗങ്ങളിൽ പെടാത്ത ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി. ബുധനാഴ്ച പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് മഴ ബാധിത പ്രദേശങ്ങളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രത്യേക ഇളവുകൾ അനുവദിക്കും. സ്വകാര്യ മേഖലയ്ക്കും…

8000 വര്‍ഷം പഴക്കമുളള പുരാവസ്തു കേന്ദ്രം സൗദി അറേബ്യയില്‍ കണ്ടെത്തി

സൗദി : സൗദി അറേബ്യയിൽ 8000 വർഷം പഴക്കമുള്ള പുരാവസ്തു ശേഖരം കണ്ടെത്തി. നാഷണൽ ഹെറിറ്റേജ് അതോറിറ്റി വാദി ദവാസിറിന് തെക്ക് അൽ-ഫൗവിയിലാണ് പര്യവേഷണം നടത്തിയത്. റിയാദിന്‍റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള വാദി ദവാസിര്‍റിനെ നജ്റാനുമായി ബന്ധിപ്പിക്കുന്ന റോഡിൽ നിന്ന് 100 കിലോമീറ്റർ…

ട്വിറ്റർ അക്കൗണ്ടുകൾ​ ബ്ലോക്ക് ചെയ്യൽ; ഹർജിയിൽ കേന്ദ്രത്തിന്​ നോട്ടീസ്​

ബം​ഗ​ളൂ​രു: ഉള്ളടക്കം പി​ൻ​വ​ലി​ക്കാ​ത്ത അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ ഉത്തരവിന്‍റെ നിയമസാധുത ചോദ്യം ചെയ്ത് ട്വിറ്റർ സമർപ്പിച്ച ഹർജിയിൽ കർണാടക ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടിസ് അയച്ചു. ആക്ഷേപകരമായ പരാമർശങ്ങൾ അടങ്ങിയ ഉള്ളടക്കം പി​ൻ​വ​ലി​ക്കാ​ത്ത 1474 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയും…

ഭൂമി വിട്ടുനൽകി, നഷ്ടപരിഹാരമില്ല; ദേശീയ പാത വികസന അതോറിറ്റിക്കെതിരെ തിരുവിതാംകൂർ ദേവസ്വം

തിരുവനന്തപുരം : ദേശീയപാതാ വികസന അതോറിറ്റിക്കെതിരെ കർശന നിലപാട് സ്വീകരിച്ച് തിവിതാംകൂർ ദേവസ്വം ബോർഡ്. ദേശീയപാത വികസനത്തിനായി ഭൂമി വിട്ടുനൽകിയതിന് നഷ്ടപരിഹാരം നൽകാത്തതിനെതിരെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യാനാണ് ദേവസ്വം ബോർഡിന്‍റെ തീരുമാനം. പുറമ്പോക്കിന്‍റെ പേരിൽ ക്ഷേത്രഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുവദിക്കില്ലെന്ന് ദേവസ്വം…

രാജ്യത്ത് കോവിഡ് ഉയരുന്നു; 18000 കടന്ന് കോവിഡ് കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 18313 പുതിയ കോവിഡ് -19 കേസുകൾ രേഖപ്പെടുത്തിയതായും, 57 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ സജീവ കേസുകളുടെ എണ്ണം 1,45,026 ആയി. ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം…

‘എംപിമാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മേല്‍ കടന്നാക്രമണം നത്തുകയാണ് മോദി സര്‍ക്കാര്‍’

ന്യൂഡല്‍ഹി: രണ്ട് സിപിഐഎം എംപിമാര്‍ ഉള്‍പ്പെടെ ലോക്സഭയിലെ നാല് പ്രതിപക്ഷ എംപിമാരെയും രാജ്യസഭയിലെ പ്രതിപക്ഷത്തിന്റെ 20 എംപിമാരെയും സസ്പെന്‍ഡ് ചെയ്തത് പാർലമെന്‍റ് അംഗങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുളള മൗലികാവകാശത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് സിപിഐ(എം) പിബി ആരോപിച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ ജനങ്ങൾ അഭിമുഖീകരിക്കുന്ന…

കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടനം ഇന്ന്; മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കും

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടനം ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 12.30നു നടക്കും. നാളെ ഉച്ചയ്ക്ക് 1.30നാണ് മത്സരങ്ങൾ ആരംഭിക്കുക. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മുന്നേറ്റത്തിന് നേതൃത്വം നൽകുന്നത് 6 ഒളിമ്പിക് മെഡൽ ജേതാക്കളാണ്. നാളെ ആരംഭിക്കുന്ന ഗെയിംസിൽ മീരാബായ് ചാനു,…

മരുന്നടിച്ച് മെഡൽ വേണ്ട; ഉത്തേജക മരുന്നു നിരോധന ബിൽ ലോക്സഭ പാസാക്കി

ന്യൂഡൽഹി: ഉത്തേജക മരുന്ന് പരിശോധന കർശനമാക്കാനും ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിക്ക് കൂടുതൽ നിയമ പരിരക്ഷ നൽകാനും ഉദ്ദേശിച്ചുള്ള ഉത്തേജക വിരുദ്ധ ബിൽ ശബ്ദവോട്ടോടെ ലോക്സഭ പാസാക്കി. ഉത്തേജക ഉപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്വേഷണം നടത്താനും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി…

അഭിനയകുലപതിയായി നെയ്മര്‍; അര്‍ഹതയില്ലാത്ത പെനാല്‍ട്ടി നേടി

പാരീസ്: കഴിഞ്ഞ ദിവസം ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പിഎസ്ജി ജാപ്പനീസ് ക്ലബ് ഗാംബ ഒസാക്കയെ തോൽപ്പിച്ചിരുന്നു. ഇരട്ടഗോളുകളും അസിസ്റ്റുമായി ബ്രസീല്‍താരം നെയ്മര്‍ കളിയിൽ തിളങ്ങി. എന്നാൽ പെനാൽറ്റിക്ക് വേണ്ടി നെയ്മറുടെ പ്രകടനം കളിക്കളത്തിലെ പ്രകടനത്തേക്കാൾ ഫുട്ബോൾ ലോകത്ത് ചർച്ചാ വിഷയമായി. നേരത്തെ…