Month: July 2022

ഫുജൈറയില്‍ കനത്ത വെളളക്കെട്ട്; വാഹനങ്ങൾ ഒഴുകി പോയി

ഫുജൈറ: യു.എ.ഇ.യുടെ പല ഭാഗങ്ങളിലും ബുധനാഴ്ച വ്യാപകമായ മഴ ലഭിച്ചു. ഫുജൈറയിൽ പെയ്ത കനത്ത മഴയിൽ റോഡിലും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. ഇതേതുടർന്ന് ദുരിതത്തിലായവർക്ക് ഓപ്പറേഷൻ ലോയൽ ഹാൻഡ്സും സിവിൽ അതോറിറ്റികളും സഹായം നൽകി. പ്രതിരോധ മന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.…

‘രാഷ്ട്രപത്നി’ പരാമര്‍ശം; ബിജെപിയോട് മാപ്പ് പറയുന്ന പ്രശ്നമില്ലെന്ന് സോണിയ ഗാന്ധി

ന്യൂദല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കുറിച്ചുള്ള രാഷ്ട്രപത്നി’ എന്നുള്ള പരാമര്‍ശം തെറ്റായിപ്പോയെന്നും, അതില്‍ അധീര്‍ രഞ്ജന്‍ ചൗധരി ഇതിനകം മാപ്പ് പറഞ്ഞിട്ടുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. എന്നാൽ ബിജെപിയോട് മാപ്പ് പറയേണ്ട കാര്യമില്ലെന്ന് സോണിയാ ഗാന്ധി പറഞ്ഞു. കോൺഗ്രസ്‌ നേതാവ്…

രാജ്യസഭയിൽ 3 എംപിമാരെക്കൂടി സസ്പെൻഡ് ചെയ്തു

ന്യൂഡൽഹി: രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും സഭാനടപടികൾ തടസ്സപ്പെടുത്തുകയും പ്ലക്കാർഡുകൾ ഉയർത്തുകയും നിയമങ്ങൾ ലംഘിച്ച് പ്രതിഷേധിക്കുകയും ചെയ്തതിന് മൂന്ന് പ്രതിപക്ഷ എംപിമാരെ കൂടി രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ആം ആദ്മി പാർട്ടി എംപിമാരായ സുശീൽ കെ ആർ ഗുപ്ത, സന്ദീപ്…

പെരുമ്പാവൂരില്‍ രണ്ടുനില വീട് ഭൂമിക്കടിയിലേക്ക് താഴ്ന്ന് 13കാരൻ മരിച്ചു

പെരുമ്പാവൂര്‍: പെരുമ്പാവൂർ വളയന്‍ചിറങ്ങരയില്‍ ഇരുനില വീടിന്‍റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് ഇടിഞ്ഞുതാഴ്ന്ന് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. 13 വയസുകാരനാണ് മരിച്ചത്. മധ്യവയസ്‌കനായ ഒരാള്‍ക്കാണ് പരിക്കേറ്റത്. സൗത്ത് പരിത്തേലിപ്പടി കാവില്‍തോട്ടം ഇല്ലമാണ് പുലര്‍ച്ചെ ഭൂമിയ്ക്കടിയിലേക്ക് താഴ്ന്നത്. സംഭവസമയത്ത് ഏഴുപേരാണ് വീട്ടിലുണ്ടായിരുന്നത്. താഴത്തെ…

ഒറ്റ സിറിഞ്ചില്‍ 30 കുട്ടികള്‍ക്ക് വാക്‌സിൻ നൽകി നഴ്സ്

മധ്യപ്രദേശ്: മധ്യപ്രദേശിൽ നഴ്സ് ഒരു സിറിഞ്ചും സൂചിയും ഉപയോഗിച്ച് 30 കുട്ടികൾക്ക് വാക്സിൻ നൽകി. സാഗർ ജില്ലയിലെ ജെയിൻ പബ്ലിക് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കാണ് നഴ്സായ ജിതേന്ദ്ര കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വാക്സിൻ നൽകിയത്. സംഭവം പുറത്തറിഞ്ഞതോടെ മാതാപിതാക്കൾ ചോദ്യം…

കുട്ടികളെ കേരളത്തിലേക്ക് കടത്തി; വൈദികന്‍ അറസ്റ്റില്‍

കോഴിക്കോട്: പെരുമ്പാവൂർ കരുണ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ ഫാ.ജേക്കബ് വർഗീസ് അറസ്റ്റിലായി. നേരത്തെ 12 കുട്ടികളെ അനധികൃതമായി കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട് ഇടനിലക്കാരെ അറസ്റ്റ് ചെയ്തിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അനുമതിയില്ലാതെയാണ് കുട്ടികളെ കേരളത്തിലെത്തിച്ചത്. ജേക്കബ് വർഗീസ് ഡയറക്ടറായ കരുണ…

കാഡ്ബറിക്ക് അനുകൂല വിധി പുറപ്പെടുവിച്ച് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ട്രേഡ്മാർക്ക് സംബന്ധിച്ച വർഷങ്ങളായുള്ള നിയമ തർക്കത്തിന് ശേഷം, ഡൽഹി കോടതി കാഡ്ബറി ജെംസിന് അനുകൂലമായി വിധി പറഞ്ഞു. ഡൽഹി ഹൈക്കോടതിയാണ് വിധി പ്രസ്താവിച്ചത്. ‘ജെയിംസ് ബോണ്ട്’ എന്ന പേരിൽ കാഡ്ബറി ജെംസിന് സമാനമായ ഒരു ചോക്ലേറ്റ് ഉൽപ്പന്നം നീരജ് ഫുഡ്…

ഫിഫ അനുമതിയില്ലാതെ ലോകകപ്പ് ടിക്കറ്റ് മറിച്ചു വിറ്റാൽ പിഴ ഉണ്ടാകും

ദോഹ: ഫിഫയുടെ അനുമതിയില്ലാതെ ലോകകപ്പ് ടിക്കറ്റ് വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താൽ 250000 റിയാൽ പിഴ അടയ്ക്കേണ്ടിവരും. ലോകകപ്പിന്റെ ആതിഥേയരെന്ന നിലയിൽ ഖത്തർ സ്വീകരിച്ച നിയമ നടപടികൾ അനുസരിച്ചാണിത്. 2021 ലെ നിയമം 10 പ്രകാരം ഫിഫയുടെ അനുമതിയില്ലാതെ മാച്ച് ടിക്കറ്റ്…

5ജി ലേലം മൂന്നാം ദിനത്തിൽ; വാശിയോടെ കമ്പനികൾ

ന്യൂഡൽഹി: 5 ജി സ്പെക്ട്രത്തിനായുള്ള ടെലികോം കമ്പനികളുടെ ലേലം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. 1.49 ലക്ഷം കോടി രൂപയുടെ ലേലമാണ് കഴിഞ്ഞ ദിവസം നടന്നത്. ആദ്യ ദിനം 1.45 ലക്ഷം കോടി രൂപയ്ക്കാണ് സ്പെക്ട്രം വിറ്റുപോയത്. എന്നാൽ, ഇത്തവണ പരമാവധി…

17 വയസ്സ് കഴിഞ്ഞവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം; തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: 17 വയസിന് മുകളിലുള്ളവർക്ക് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് മുൻകൂട്ടി അപേക്ഷിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇനി മുതൽ, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 18 വയസ്സ് തികയുന്നതുവരെ കാത്തിരിക്കേണ്ടതില്ല. ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും സിഇഒമാർ/ ഇആർഒ/ എഇആർഒമാർക്ക് നിർദ്ദേശങ്ങൾ…