Month: July 2022

ഡാറ്റ സംഭരണ ലംഘനത്തിന് റഷ്യ വാട്ട്സ്ആപ്പ്, സ്നാപ്ചാറ്റ് ഉടമകൾക്ക് പിഴ ചുമത്തി

റഷ്യ: റഷ്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ ആഭ്യന്തരമായി സൂക്ഷിക്കാൻ വിസമ്മതിച്ചതിന് വാട്ട്സ്ആപ്പ് മെസഞ്ചർ, സ്നാപ്ചാറ്റ് എന്നിവയ്ക്ക് റഷ്യൻ കോടതി പിഴ ചുമത്തി. ഫെബ്രുവരി 24ന് റഷ്യ ഉക്രെയ്നിലേക്ക് സൈന്യത്തെ അയച്ചതിന് ശേഷം ഉള്ളടക്കം, സെൻസർഷിപ്പ്, ഡാറ്റ, പ്രാദേശിക പ്രാതിനിധ്യം എന്നിവയുമായി ബന്ധപ്പെട്ട് മോസ്കോ…

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം; 6 പേർ കൂടി കസ്റ്റഡിയില്‍

മംഗളൂരു: സുള്ള്യയില്‍ യുവമോര്‍ച്ച നേതാവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേരെ കൂടി കസ്റ്റഡിയിൽ എടുത്തു. പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകരാണ് അറസ്റ്റിലായത്. ഇതോടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തവരുടെ എണ്ണം 21 ആയി. യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ എക്സിക്യൂട്ടീവ് അംഗം…

അന്തരിച്ച നേതാവിന്റെ പേരില്‍ ഫണ്ട് പിരിവ്; ഡിവൈഎഫ്ഐയിൽ വിവാദം

തിരുവനന്തപുരം: അന്തരിച്ച സി.പി.എം നേതാവ് പി.ബിജുവിന്‍റെ പേരിൽ ഫണ്ട് പിരിച്ചെന്ന് പരാതി. ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്‍റ് എസ് ഷാഹിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത അഞ്ച് ലക്ഷത്തോളം രൂപ ജില്ലാ കമ്മിറ്റിക്ക് കൈമാറിയില്ലെന്നാണ് പരാതി. വിഷയത്തിൽ ഡിവൈഎഫ്ഐ മേഖലാ…

സിട്രോൺ സി 3 ഡെലിവറികൾ ഇന്ത്യയിൽ ആരംഭിക്കുന്നു

സിട്രോൺ ഇന്ത്യ ഔദ്യോഗികമായി സി 3 ഹാച്ച്ബാക്ക് രാജ്യത്തുടനീളം വിതരണം ചെയ്യാൻ തുടങ്ങി. ഈ മാസം ആദ്യം ഇന്ത്യയിൽ അവതരിപ്പിച്ച മോഡലിന് 5.71-8.06 ലക്ഷം രൂപയാണ് വില. സ്വാഭാവികമായും ആസ്പിറേറ്റഡ്, ടർബോചാർജ്ഡ് ഫോർമാറ്റുകളിൽ 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് സിട്രോൺ സി…

ഏറ്റവും കുറഞ്ഞ നിരക്കിൽ മൊബൈൽ ഡാറ്റ നൽകുന്ന രാജ്യങ്ങളിൽ ഇന്ത്യ മുന്നിൽ

ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ മൊബൈൽ ഡാറ്റാ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ വീണ്ടും മുൻ നിരയിൽ. ഈ വർഷം ആഗോളതലത്തിൽ അഞ്ചാമത്തെ സ്ഥാനമാണ് ഇന്ത്യക്ക്. 233 രാജ്യങ്ങളിലെ 1 ജിബി മൊബൈൽ ഡാറ്റയ്ക്ക് ഈടാക്കുന്ന ചാർജ്ജ് പഠനവിധേയമാക്കിയ…

ബഫര്‍ സോണ്‍; പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു: എ കെ ശശീന്ദ്രന്‍

ബഫർ സോൺ വിഷയത്തിൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുകയാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ വിമർശിച്ചു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ 2019ൽ സംസ്ഥാനം പുറപ്പെടുവിച്ച ഉത്തരവിന് പ്രസക്തിയില്ലെന്നും മന്ത്രി വിശദീകരിച്ചു. ഈ ഉത്തരവ് റദ്ദാക്കിയാലും ഇല്ലെങ്കിലും അതിന് പ്രസക്തിയില്ല.…

ഖത്തറില്‍ പിടിയിലായ മലയാളി മത്സ്യത്തൊഴിലാളികള്‍ ഇന്ന് നാട്ടിലെത്തും

തിരുവനന്തപുരം: ഇറാനിൽ നിന്ന് മത്സ്യബന്ധനത്തിനു പോയി ഖത്തർ പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മത്സ്യത്തൊഴിലാളികളിൽ മൂന്ന് പേർ ഇന്ന് നാട്ടിലേക്ക് മടങ്ങും. തിരുവനന്തപുരം പൂന്തുറ സ്വദേശികളായ വിജയൻ ക്രിസ്റ്റഫർ (36), അരുൺ (22), അടിമലത്തുറ സ്വദേശി മൈക്കിൾ സെൽവദാസൻ (34) എന്നിവർ…

സഹകരണ ബാങ്കുകളിലെ നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി ആർ ബിന്ദു

സഹകരണ ബാങ്കുകളിലെ നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. ആവശ്യമുള്ള സമയത്ത് പണം ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. ഇന്നലെ മരിച്ച ഫിലോമിനയ്ക്കും ആവശ്യമായ തുക നൽകിയതായി അറിഞ്ഞതായി മന്ത്രി പറഞ്ഞു. അതേസമയം, നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് മികച്ച…

ഖത്തറിൽ ശക്തമായ മഴ; അധികൃതർ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു

ദോഹ: ദോഹ ഉൾപ്പെടെ ഖത്തറിന്‍റെ പല ഭാഗങ്ങളിലും വ്യാഴാഴ്ച രാവിലെ മുതൽ കനത്ത മഴയാണ്. ഇടിമിന്നലോടു കൂടിയ മഴ മണിക്കൂറുകളോളം തുടർന്നു. ബുധനാഴ്ച തന്നെ രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ നേരിയ തോതിൽ മഴ പെയ്തിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണം വ്യാഴാഴ്ച പുലർച്ചെ മഴ…

‘തീ’യിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎ നായകനാകുന്നു; വില്ലൻ ആയി ഇന്ദ്രൻസ്

കേരള രാഷ്ട്രീയത്തിലെ യുവമുഖമായ മുഹമ്മദ് മുഹ്സിൻ എം.എൽ.എ സിനിമാ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. അനിൽ വി നാഗേന്ദ്രൻ സംവിധാനം ചെയ്യുന്ന തീ എന്ന ചിത്രത്തിൽ പട്ടാമ്പി എംഎൽഎയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ഇന്ദ്രൻസ് എത്തുന്നത്. ചിത്രം…