Month: July 2022

പി ബിജുവിന്റെ പേരിൽ ഫണ്ട് തട്ടിപ്പ്; വ്യാജവാർത്തയെന്ന് ഡിവൈഎഫ്‌ഐ

പി.ബിജുവിന്‍റെ പേരിലുള്ള ഫണ്ട് തട്ടിപ്പ് വാർത്ത വ്യാജമാണെന്ന് ഡിവൈഎഫ്ഐ. അപകീർത്തിപ്പെടുത്താനുള്ള നീക്കത്തെ ഡിവൈഎഫ്ഐ അപലപിക്കുന്നുവെന്നും, പി.ബിജുവിന്‍റെ പേര് വലിച്ചിഴച്ച് വ്യാജവാർത്ത നൽകിയെന്നും ജില്ലാ സെക്രട്ടറി ഷിജുഖാൻ പറഞ്ഞു. “നട്ടാൽ കുരുക്കാത്ത നുണകൾ പ്രചരിപ്പിക്കാനുള്ള ദുഷിച്ച തന്ത്രത്തിന്‍റെ ഭാഗമാണിത്. റെഡ് കെയർ സെന്‍റർ…

ബിർസ മുണ്ട വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി

ജാർഖണ്ഡ്: റാഞ്ചിയിലെ ബിർസ മുണ്ട വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. അജ്ഞാത ഫോൺ കോളിനെ തുടർന്ന് എയർപോർട്ട് അധികൃതർ ശക്തമായ സുരക്ഷാ പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഫോൺ കോൾ വ്യാജമാണെന്നും റാഞ്ചി എയർപോർട്ട് ഡയറക്ടർ കെഎൽ അഗർവാൾ…

ഇടുക്കി മെഡിക്കൽ കോളജിന് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം

തൊടുപുഴ: ഇടുക്കി മെഡിക്കൽ കോളേജിന് അംഗീകാരം നൽകി. ദേശീയ മെഡിക്കൽ കമ്മീഷനാണ് അനുമതി നൽകിയത്. 100 വിദ്യാർത്ഥികൾ അടങ്ങുന്ന ബാച്ചിനാണ് അംഗീകാരം. ക്ലാസുകൾ ഈ വർഷം തന്നെ ആരംഭിക്കും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇടുക്കി മെഡിക്കൽ കോളേജിന് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്.…

ഐഎൻഎസ് വിക്രാന്ത് നാവികസേനയ്ക്ക് കൈമാറി

ഇന്ത്യൻ നാവികസേനയുടെ ആദ്യ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് നാവികസേനയ്ക്ക് കൈമാറി. കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിച്ച ഏറ്റവും വലിയ കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. രാജ്യത്ത് ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കപ്പലാണിത്. 2009 ൽ ഇന്ത്യൻ പ്രതിരോധ മന്ത്രി എ.കെ…

സസ്പെൻഷനിലായ എംപിമാർ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ചിക്കൻ കഴിച്ചു: ബിജെപി

ന്യുഡൽഹി: പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സസ്പെൻഷനിലായ രാജ്യസഭാ എംപിമാർ ചിക്കൻ കഴിച്ച സംഭവത്തിൽ വിമർശനവുമായി ബിജെപി. ഇത് പ്രതിഷേധമാണോ അതോ പ്രഹസനമാണോ എന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല ചോദിച്ചു. ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കോഴിയിറച്ചി വിളമ്പുന്നത് മഹാത്മാവിനെ…

യുഎഇയില്‍ മഴ തുടർന്നേക്കാം; ;ചിലയിടങ്ങളിൽ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു

ഫുജൈറ: ബുധനാഴ്ച കനത്ത മഴ ലഭിച്ച യുഎഇയിലെ ഫുജൈറയിൽ ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഫുജൈറയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര കാലാവസ്ഥ (അസാധാരണമായ തീവ്രതയുള്ള അപകടകരമായ കാലാവസ്ഥാ സംഭവങ്ങൾ) പ്രതീക്ഷിക്കുന്നുവെന്നും അതീവ ജാഗ്രത…

ഈ വർഷത്തെ മികച്ച അറബ് വിനോദ സഞ്ചാരകേന്ദ്രം സലാല

മസ്കത്ത്: ഈ വർഷത്തെ മികച്ച അറബ് ടൂറിസ്റ്റ് കേന്ദ്രമായി സലാല തിരഞ്ഞെടുക്കപ്പെട്ടു. ഖാരിഫിനോട് അനുബന്ധിച്ച് സലാലയിലെ അറബ് ടൂറിസം മീഡിയ സെന്‍റർ സംഘടിപ്പിച്ച രണ്ടാമത് അറബ് ടൂറിസം ആൻഡ് ഹെറിറ്റേജ് ഫോറമാണ് ഇക്കാര്യം അറിയിച്ചത്. “2022 ലെ അറബ് ലോകത്തെ ഏറ്റവും…

പാർഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി

കൊൽക്കത്ത: സ്കൂൾ നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മന്ത്രിയുമായ പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ്…

വിദ്യാർഥിയെകൊണ്ട് മസാജ് ചെയ്യിപ്പിച്ച അധ്യാപികയ്ക്ക് സസ്പെൻഷന്‍

ലക്നൗ: ഉത്തർപ്രദേശിലെ ഹർദോയിയിലെ ഒരു സർക്കാർ സ്കൂളിലെ അധ്യാപിക, ക്ലാസ് മുറിയിൽ വിദ്യാർത്ഥിയെ മസാജ് ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. ബവാൻ ബ്ലോക്കിലെ പൊഖാരി പ്രൈമറി സ്കൂളിലാണ് സംഭവം. ഈ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മസാജ് ചെയ്യുന്ന വീഡിയോ വൈറലായതിനെ തുടർന്ന്…

കോട്ടയത്തെ പണി പൂര്‍ത്തിയാകാത്ത ആകാശ നടപ്പാതക്ക് കീഴിലെ ഫോട്ടോഷൂട്ട് വൈറലാകുന്നു

കോട്ടയം: കോട്ടയം നഗരത്തിലെ ആകാശ നടപ്പാത പശ്ചാത്തലമാക്കിയ നവദമ്പതികളുടെ ഫോട്ടോഷൂട്ട് വൈറലാവുകയാണ്. കോട്ടയം താഴത്തങ്ങാടി സ്വദേശികളായ ഹാരിഷിന്‍റെയും ഷെറീനയുടെയും വിവാഹശേഷമുള്ള ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്. വർഷങ്ങളായി പൂർത്തിയാകാത്ത കോട്ടയം നഗരത്തിലെ സ്കൈവാക്കാണ് ഫോട്ടോഷൂട്ടിന്‍റെ പ്രധാന ലൊക്കേഷൻ. പണി പൂർത്തിയാകാത്തതിനാൽ നഗരഹൃദയത്തിലെ പടവലം…