Month: July 2022

എം.ടി വാസുദേവന്‍ നായരെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

കോഴിക്കോട്: എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. എം.ടി.ക്ക് ജൻമദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി ജന്മദിന സമ്മാനം നൽകി. മുൻ എം.എൽ.എമാരായ എ.പ്രദീപ് കുമാർ, പുരുഷൻ കടലുണ്ടി തുടങ്ങിയവർ കോഴിക്കോട് നടക്കാവിലെ എം.ടിയുടെ വീട്ടിൽ മുഖ്യമന്ത്രിയെ അനുഗമിച്ചു.…

കുമളിയിൽ മൂന്നിടത്ത് ഉരുൾപൊട്ടി; ആളപായമില്ല

കുമളി: കനത്ത മഴയെ തുടർന്ന് കുമളിയിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. കൊല്ലംപട്ട, കുരിശുമല, പാലിയക്കുടി എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. നിരവധി വീടുകളിൽ വെള്ളം കയറുകയും, ഏക്കറുകണക്കിന് കൃഷിനാശം സംഭവിക്കുകയും ചെയ്തു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.

5 വർഷത്തിനിടെ പരസ്യങ്ങൾക്കായി 3339 കോടി ചിലവഴിച്ച് കേന്ദ്രസർക്കാർ

ന്യുഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 3339.49 കോടി രൂപയാണ് പരസ്യങ്ങൾക്കായി കേന്ദ്രം ചെലവഴിച്ചത്. അച്ചടി മാധ്യമങ്ങൾക്ക് 1736 കോടി രൂപയുടെയും, ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് 1569 കോടി രൂപയുടെയും പരസ്യങ്ങളാണ് സർക്കാർ നൽകിയത്. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ, രാജ്യസഭയിൽ…

അർപ്പിത‌‍ ചാറ്റർജിയുടെ നാലാമത്തെ വീട്ടിലും പരിശോധനയുമായി ഇ.ഡി

കൊൽക്കത്ത: സ്കൂൾ നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത, പശ്ചിമ ബംഗാൾ മുൻ മന്ത്രി പാർത്ഥ ചാറ്റർജിയുടെ സഹായിയും നടിയുമായ, അർപിത മുഖർജിയുടെ നാലാമത്തെ വീട്ടിലും എൻഫോഴ്സ്മെന്‍റ് റെയ്ഡ് നടത്തി. കൊൽക്കത്തയിലെ ചിനാർ പാർക്കിലെ ഫ്ളാറ്റിലാണ് റെയ്ഡ്…

ഹെഡ് മാസ്റ്റര്‍; ആദ്യദിവസത്തെ ആദ്യപ്രദര്‍ശനം എല്ലാവര്‍ക്കും സൗജന്യം

ചാനൽ ഫൈവിന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമ്മിച്ച് രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ‘ഹെഡ്മാസ്റ്റർ’ ജൂലൈ 29ന് കേരളത്തിലെ തിയേറ്ററുകളിലെത്തും. പ്രശസ്ത ചെറുകഥാകൃത്ത് കാരൂർ നീലകണ്ഠപിള്ളയുടെ ‘പൊതിച്ചോർ’ എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഹെഡ്മാസ്റ്റർ. മുൻ തലമുറയിലെ അദ്ധ്യാപകരുടെ ജീവിതത്തിലെ വേദനയും കഷ്ടപ്പാടും…

ആലപ്പുഴയിൽ എല്‍.ജി.ബി.ടി.ക്യൂ+ വിഭാഗത്തിനെതിരെയുള്ള പോസ്റ്റര്‍; പരാതി നല്കി

ആലപ്പുഴ: എൽ.ജി.ബി.ടി.ക്യു+ വിഭാഗത്തിൽപ്പെട്ടവർ മങ്കി പോക്സ് പ്രചരിപ്പിക്കുന്നുവെന്ന് അവകാശപ്പെട്ട് ആലപ്പുഴയിൽ പ്രചരിക്കുന്ന പോസ്റ്ററുകൾക്കെതിരെ പരാതി. എസ്സെൻ ഗ്ലോബൽ ആലപ്പുഴ സാമൂഹ്യനീതി ശാക്തീകരണ വകുപ്പാണ് പരാതി നല്കിയത്. മന്ത്രി ആര്‍. ബിന്ദു, ഡി.ജി.പി, ആലപ്പുഴ എസ്.പി എന്നിവർക്കാണ് പരാതി നൽകിയത്. നഗരത്തിലുടനീളം എൽജിബിടിക്യു…

തോമസ് ചാഴികാടൻ എം.പിയുടെ വീട്ടില്‍ മോഷണശ്രമം

കോട്ടയം: കോട്ടയം എം.പി തോമസ് ചാഴികാടന്റെ വീട്ടിൽ കവർച്ച ശ്രമം. മോഷ്ടാവ് വീടിന്‍റെ ജനൽ ചിൽ തകർത്തു. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തോമസ് ചാഴികാടന്‍റെ എസ്.എച്ച് മൗണ്ടിലെ വീട്ടിലായിരുന്നു മോഷണശ്രമം നടന്നത്. സംഭവസമയത്ത് എംപിയുടെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.…

അധിർ രഞ്ജൻ ചൗധരിക്കെതിരെ ദേശീയ വനിതാ കമ്മീഷൻ കേസെടുത്തു

ന്യുഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി നടത്തിയ പരാമർശത്തിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെട്ടു. ‘രാഷ്ട്രപത്നി’ പരാമർശത്തിൽ അധീർ രഞ്ജന് കമ്മീഷൻ നോട്ടീസ് അയച്ചു. ഇദ്ദേഹത്തിനെതിരെ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ്…

കൊച്ചിയിലെ സെന്‍ട്രല്‍ മാൾ മള്‍ട്ടിപ്ലക്സ് വീണ്ടും തുറക്കുന്നു

കൊച്ചി: എറണാകുളം എംജി റോഡിലെ സെന്റര്‍ സ്ക്വയർ മാളിലെ സിനിപോളിസ് മൾട്ടിപ്ലക്സ് തിയേറ്ററുകൾ വർഷങ്ങൾക്ക് ശേഷം വീണ്ടും തുറക്കുന്നു. ഈ മാസം 30 മുതല്‍ തിയറ്ററുകളിൽ പ്രദര്‍ശനം ആരംഭിക്കും. മാളിന്റെ ആറാം നിലയിലാണ് മൾട്ടിപ്ലക്സ് തിയേറ്ററുകൾ സ്ഥിതി ചെയ്യുന്നത്. മൊത്തം സ്ക്രീനുകളിൽ…

ലോക ചെസ് ഒളിമ്പ്യാഡില്‍ നിന്ന് പാകിസ്ഥാന്‍ പിന്‍മാറി

ചെന്നൈ: 44-ാമത് ലോക ചെസ്സ് ഒളിമ്പ്യാഡിൽ നിന്ന് അവസാന നിമിഷം പാകിസ്ഥാൻ പിൻമാറി. ടീം ഇന്ത്യയിൽ എത്തിയ ശേഷമാണ് ടൂർണമെന്‍റ് ഒഴിവാക്കാൻ തീരുമാനിച്ചത്. ഒളിമ്പ്യാഡിന്‍റെ ഭാഗമായി കശ്മീരിലൂടെ നടത്തിയ ദീപശിഖ റാലിയിൽ പ്രതിഷേധിച്ചാണ് പിൻമാറ്റമെന്ന് പാക് വിദേശകാര്യ വക്താവ് അസിം ഇഫ്തിഖർ…