Month: July 2022

1000 പോയന്റിലധികം ഉയർന്ന് സെൻസെക്സ്: വിപണിയിൽ നേട്ടം

മും​ബൈ: നി​ക്ഷേ​പ​ക​ർ ധ​ന, ബാ​ങ്കി​ങ്, ഐ.​ടി ഓ​ഹ​രി​ക​ൾ വാ​ങ്ങി​ക്കൂ​ട്ടി​യ​തി​​ന്റെ ക​രു​ത്തി​ൽ ര​ണ്ടു ശ​ത​മാ​ന​ത്തി​ന​ടു​ത്ത് ​നേ​ട്ട​വു​മാ​യി ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി സൂ​ചി​ക​ക​ൾ. 1041 പോ​യ​ന്റ് ഉയർന്ന സെൻസെ​ക്സ് 56,000 ​നി​ല​വാ​രം ഭേ​ദി​ച്ചു. ഒ​രു അവസരത്തിൽ 56,914 പോ​യ​ന്റ് വ​രെ കയറിയ ബി.​എ​സ്.​ഇ സൂ​ചി​ക…

കേന്ദ്ര മന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയില്ല; പ്രധാനമന്ത്രിക്ക് പരാതി നല്‍കുമെന്ന് മന്ത്രി സംഘം

ന്യൂഡല്‍ഹി: കേരളത്തിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട ആവശ്യങ്ങളുമായി ഡൽഹിയിലെത്തിയ സംസ്ഥാന മന്ത്രിതല സംഘത്തിന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് കാണാന്‍ അനുമതി നല്‍കിയില്ല. നേരത്തെ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ്, മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്‍റണി രാജു, ജി.ആർ.അനിൽ എന്നിവർ ഡൽഹിയിലെത്തിയത്. എന്നാൽ, സഹമന്ത്രിയെ…

ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധം; നാളത്തെ നെഹ്റു ട്രോഫി വള്ളംകളി യോഗം ബഹിഷ്കരിക്കാൻ കോൺഗ്രസും ലീഗും

ആലപ്പുഴ: നാളെ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി കമ്മിറ്റി യോഗം കോൺഗ്രസും മുസ്ലീം ലീഗും ബഹിഷ്കരിക്കും. മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആലപ്പുഴ കളക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് നെഹ്റു ട്രോഫി വള്ളംകളി യോഗം…

വ്യോമസേനയുടെ വിമാനം തകർന്ന് പൈലറ്റുമാർ മരിച്ച സംഭവം; അന്വേഷണം ആരംഭിച്ചു

ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 ബൈസൺ വിമാനം തകർന്ന് 2 പൈലറ്റുമാർ മരിച്ച സംഭവത്തിൽ ഇന്ത്യൻ വ്യോമസേന അന്വേഷണം ആരംഭിച്ചു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായതെന്ന് വ്യോമസേന അറിയിച്ചു. വ്യാഴാഴ്ച രാത്രി 9.10ഓടെയായിരുന്നു അപകടം. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യോമസേനാ മേധാവി എയർ…

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഇന്ന്

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് 2 മണി മുതൽ ഒദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാം. വെരിഫിക്കേഷനും തിരുത്തലും 31-ന് വൈകീട്ട് അഞ്ചിന് മുമ്പ് നടത്തണം. ആദ്യ അലോട്ട്മെന്‍റ് ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. ട്രയൽ അലോട്ട്മെന്‍റ് 28ന് പ്രസിദ്ധീകരിക്കുമെന്നായിരുന്നു…

മധ്യ യുക്രൈനിൽ റഷ്യൻ മിസൈൽ ആക്രമണം

യുക്രൈൻ: മധ്യ യുക്രൈൻ നഗരമായ ക്രോപിവ്നിറ്റ്സ്കിക്ക് നേരെ റഷ്യൻ ആക്രമണം. നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി ഫ്ലൈറ്റ് അക്കാദമിയിലുണ്ടായ മിസൈൽ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്കാദമിയിലെ ഹാംഗറുകളിൽ രണ്ട് മിസൈലുകൾ പതിച്ചതായി കിറോവോഹ്രാദ് മേഖലയിലെ ഗവർണർ…

മങ്കി പോക്സ്; യാത്രക്കാർക്ക് പെരുമാറ്റ ചട്ടം പുറത്തിറക്കി സൗദി

റിയാദ്: മങ്കി പോക്സ് മുൻകരുതൽ നടപടികളുടെ ഭാഗമായി യാത്രക്കാർ നിർബന്ധമായും പാലിക്കേണ്ട പെരുമാറ്റച്ചട്ടം സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) പുറത്തിറക്കി. രോഗലക്ഷണങ്ങളുള്ളവർ, രോഗം സ്ഥിരീകരിച്ചവർ, രോഗികളുമായി സമ്പർക്കം പുലർത്തിയവർ എന്നിവർ യാത്ര ഒഴിവാക്കണമെന്ന് അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. മാസ്ക് ധരിക്കുക, സോപ്പും…

ടീ ഷർട്ടിൽ സുശാന്തും വിഷാദകുറിപ്പും; ആമസോണിനും ഫ്ലിപ്കാർട്ടിനും വിമർശനം

ന്യൂഡൽഹി: ഇ-കൊമേഴ്സ് വെബ്സൈറ്റുകളായ ഫ്ലിപ്കാർട്ടും ആമസോണും, അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ ചിത്രമുള്ള ടി-ഷർട്ട്, വിൽപനയ്ക്ക് വെച്ചതിനെതിരെ പ്രതിഷേധവുമായി ആരാധകർ രംഗത്തെത്തി. പുരുഷൻമാർക്കായുള്ള വെള്ള ടീ ഷർട്ടിൽ സുശാന്തിന്‍റെ ചിത്രത്തിനൊപ്പം ‘വിഷാദമെന്നത് മുങ്ങിമരിക്കും പോലെ’ എന്ന ക്യാപ്ഷനും ഉണ്ടായിരുന്നു.…

വീണ്ടും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തി

ദോഹ: ഖത്തർ സെൻട്രൽ ബാങ്കാണ് പലിശ നിരക്ക് ഉയർത്തിയത്. വായ്പാ നിരക്ക് 75 ബേസിസ് പോയിന്‍റ് ഉയർന്ന് 3 ശതമാനമായും വായ്പാ നിരക്ക് 50 ബേസിസ് പോയിന്‍റ് ഉയർന്ന് 3.75 ശതമാനമായും ഉയർത്തി. റിപ്പോ നിരക്ക് 75 ബേസിസ് പോയിന്‍റ് ഉയർന്ന്…

ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ സ്റ്റീഫൻ വാൻ ഡെർ ഹെയ്ഡൻ ക്ലബ് വിട്ടു

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഒൻപതാം സീസണിലേക്ക് തയ്യാറെടുക്കുന്നതിനിടെ കേരള ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് കോച്ച് സ്റ്റീഫൻ വാൻ ഡെർ ഹെയ്ഡൻ ക്ലബ് വിട്ടു. താൻ ക്ലബ് വിടുന്നതായി അദ്ദേഹം തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. 53 കാരനായ ഹെയ്ഡൻ ബെൽജിയത്തിൽ നിന്നുള്ള പരിശീലകനാണ്.…