Month: July 2022

രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷം വാൾവെർദെ തിരിച്ചെത്തുന്നു

രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത പരിശീലകൻ ഏണസ്റ്റോ വാൾവെർദെ ഡ​ഗ്ഔട്ടിലേക്ക് തിരിച്ചെത്തുന്നു. സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക് ബിൽബാവോയുടെ പരിശീലകനായാണ് വാൾവെർദെ തിരിച്ചെത്തുന്നത്. ബിൽബാവോയിലെ വാൾവെർദെയുടെ മൂന്നാമത്തെ ദൗത്യമാണിത്. 2017 മുതൽ രണ്ടര വർഷം ബാഴ്സലോണയുടെ പരിശീലകനായിരുന്നു വാൾവെർദെ. ലാ ലിഗയും…

അഗ്നിപഥ്; കേരളത്തിൽ കരസേനാറാലിയുടെ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: അഗ്നിപഥ് ആർമി റിക്രൂട്ട്‌മെന്റ് റാലി തീയതികൾ പ്രഖ്യാപിച്ചു. ഒക്ടോബർ 1 മുതൽ 20 വരെ കോഴിക്കോട്ടാണ് വടക്കൻ കേരളത്തിൽ റാലി നടക്കുക. കോഴിക്കോട്, കാസർകോട്, പാലക്കാട്, മലപ്പുറം, വയനാട്, തൃശൂർ, കണ്ണൂർ ജില്ലകൾക്ക് പുറമെ കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി…

പ്രവാചകനെതിരായ വിവാദ പരാമർശം; നൂപുർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയ ബിജെപി നേതാവ് നൂപുർ ശർമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. തൻറെ പരാമർശത്തിൽ നൂപുർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. നൂപുർ ശർമയുടെ പ്രസ്താവനയാണ് ഉദയ്പൂരിലെ കൊലപാതകത്തിന് കാരണമെന്നും സുപ്രീംകോടതി.…

ഹയർസെക്കൻഡറി പ്രവേശനം: മൂന്നുഘട്ടമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രവേശനത്തിന് ഇത്തവണ മൂന്ന് ഘട്ടങ്ങൾ വേണ്ടിവരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞ വർഷം രണ്ട് ഘട്ടങ്ങളായിരുന്നു ഉണ്ടായിരുന്നത്. അലോട്ട്മെൻറ് ലിസ്റ്റ് തയ്യാറാക്കാൻ മെറിറ്റ് മാർക്കും ബോണസ് പോയിൻറുകളും നൽകുന്നതാണ് ഇപ്പോളത്തെ രീതി. അതിനാൽ, എല്ലാവർക്കും വീടിനടുത്തുള്ള സ്കൂളിൽ…

11 മാസം ഉന്തുവണ്ടി തള്ളി കാൽനട യാത്ര; ഒടുവിൽ ആദം മുഹമ്മദ് മക്കയിലെത്തി

മക്ക: 11 മാസം നീണ്ട യാത്രക്കൊടുവിൽ ആദം മുഹമ്മദ് മക്കയിലെത്തി. ബ്രിട്ടനിൽ നിന്ന് യാത്ര ആരംഭിച്ച ആദം 10 മാസവും 26 ദിവസവും കൊണ്ട് 9 രാജ്യങ്ങൾ സഞ്ചരിച്ചാണ് മക്കയിലെത്തി ഉംറ നിർവഹിച്ചത്. ഇറാഖി വംശജനായ ബ്രിട്ടീഷ് പൗരനാണ് അദ്ദേഹം. ഹജ്ജ്…

മുഖ്യമന്ത്രിയുടെയും കെപിസിസി പ്രസിഡന്റിന്റെയും വീടുകൾക്ക് സുരക്ഷ വർധിപ്പിച്ചു

എകെജി സെൻററിന് നേരെയുണ്ടായ ആക്രമണത്തിൻറെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും കെപിസിസി പ്രസിഡൻറ് കെ സുധാകരന്റെയും വീടുകൾക്ക് പോലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് തൃശൂരിലെയും കോട്ടയത്തെയും കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായി. എ.കെ.ജി സെൻററിന് നേരെ ബോംബെറിഞ്ഞ പശ്ചാത്തലത്തിൽ തിരുവനന്തപുരം…

കണക്കിൽപ്പെടാത്ത പണവുമായി അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ

നിലമ്പൂർ: കണക്കിൽപ്പെടാത്ത പണവുമായി അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെയും ഏജൻറിനെയും വിജിലൻസ് അറസ്റ്റ് ചെയ്തു. 50670 രൂപയും പിടിച്ചെടുത്തു. മൊഴിയെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇൻസ്പെക്ടറെ വിജിലൻസ് ഉദ്യോഗസ്ഥർ നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ കോമള്ളൂർ കരിമുളയ്ക്കൽ ഷഫീസ് മൻസിലിൽ ബി.ഷഫീസ്,…

വംശനാശം സംഭവിച്ചെന്നു കരുതിയ സസ്യത്തെ 188 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി

ഷിംല: 100 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ചതായി കരുതിയ സസ്യത്തെ ഹിമാചൽ പ്രദേശിൽ കണ്ടെത്തി. 188 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബ്രാക്കിസ്റ്റെല്‍മ അറ്റെനോട്ടം എന്ന ഈ സസ്യത്തെ കണ്ടെത്തിയത്. ഡെറാഡൂണിലെ ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെയും ഷിംലയിലെ ഹിമാചൽ പ്രദേശ് സർവകലാശാലയുടെയും…

പൊന്നാനിയിൽ കടലാക്രമണം; അൻപതോളം വീടുകളിൽ വെള്ളം കയറി

മലപ്പുറം: മലപ്പുറം ജില്ലയിലുടനീളം പെയ്ത കനത്ത മഴ തുടരുന്നു. ഇന്നലെ രാവിലെ തുടങ്ങിയ മഴ ജില്ലയുടെ പല ഭാഗങ്ങളിലും രാത്രി വൈകിയും തുടർന്നു. മൺസൂൺ സീസൺ ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്രയും കനത്ത മഴ ലഭിക്കുന്നത്. കുന്നുകളിലും ഇടനാട്, തീരപ്രദേശം എന്നിവിടങ്ങളിലും…

എ.കെ.ജി. സെന്ററിനു നേരെയുള്ള അക്രമം: ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം

സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസ് എകെജി സെൻ്ററിന് നേരെയുണ്ടായ അക്രമണത്തിൽ പ്രതിഷേധിച്ച് സിപിഎം സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. വ്യാഴാഴ്ച രാത്രി 11.25 ഓടെയാണ് എകെജി സെൻ്ററിലേക്ക് ബൈക്കിലെത്തിയ അജ്ഞാതന്‍ സ്ഫോടകവസ്തു എറിഞ്ഞത്.