Month: July 2022

സായ് പല്ലവിയുടെ ‘വിരാട പര്‍വം’ഒടിടിയിൽ എത്തി

സായി പല്ലവി പ്രധാന വേഷത്തിൽ എത്തിയ പുതിയ ചിത്രമാണ് ‘വിരാട പർവം’. ജൂണ് 17നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഇപ്പോൾ ചിത്രം ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിൽ ചിത്രം സട്രീമിംഗ് ആരംഭിച്ചു. സായ് പല്ലവി ‘വെന്നെല’ എന്ന കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നത്.…

പെപ്പെ ആവാൻ അർജുൻ ദാസ്; ‘അങ്കമാലി ഡയറീസ്’ ബോളിവുഡിലേക്ക്

തമിഴ് നടൻ അർജുൻ ദാസ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സൂപ്പർഹിറ്റ് ചിത്രമായ അങ്കമാലി ഡയറീസിന്റെ ഹിന്ദി റീമേക്കിലൂടെയാണ് അർജുൻ അരങ്ങേറ്റം കുറിക്കുന്നത് ആന്റണി വർഗീസ് അവതരിപ്പിച്ച പെപ്പെ എന്ന കഥാപാത്രത്തെയാണ് അർജുൻ അവതരിപ്പിക്കുന്നത്.  കെഡി എങ്കിറാ…

സമരം തുടര്‍ന്നാല്‍ നടപടി; സിഐടിയുവിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: കെ.എസ്.ആർ.ടി.സി ഓഫീസിന് മുന്നിലെ സമരം തുടർന്നാൽ സ്ഥിരമായി ശമ്പളം നൽകാനുള്ള ഉത്തരവ് പിൻവലിക്കേണ്ടി വരുമെന്ന് കേരള ഹൈക്കോടതി എംപ്ലോയീസ് യൂണിയനോട് പറഞ്ഞു. തെറ്റായി പെരുമാറിയാൽ സിഎംഡിയെ തൽസ്ഥാനത്ത് നിന്ന് എങ്ങനെ നീക്കം ചെയ്യണമെന്ന് കോടതിക്ക് അറിയാം. മറ്റൊരു യൂണിയൻ എന്താണ്…

രാഹുൽ ഗാന്ധി കേരളത്തിൽ; 500 പൊലീസുകാരെ വിന്യസിച്ചു

മാനന്തവാടി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി കേരളത്തിലെത്തി. രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ രാഹുലിനെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും കോൺഗ്രസ് നേതാക്കളും സ്വീകരിച്ചു. മാനന്തവാടി ഒണ്ടയങ്ങാടിയിൽ ഫാർമേഴ്സ് ബാങ്ക് കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് വയനാട് ജില്ലയിലെ ആദ്യ പരിപാടി. കണ്ണൂരിൽ അഞ്ച്…

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി കുശാൽ ദാസ് രാജിവച്ചു

ന്യൂഡൽഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ജനറൽ സെക്രട്ടറി കുശാൽ ദാസ് രാജിവെച്ചു. ആരോഗ്യപ്രശ്നമാണ് ഇതിന് കാരണമെന്നാണ് വിശദീകരണം. ഈ മാസം 20 മുതൽ കുശാൽ ദാസ് അവധിയിലായിരുന്നു. തുടർന്ന് സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ ഭരണസമിതി ജനറൽ സെക്രട്ടറിയുടെ…

എകെജി സെന്റര്‍ ആക്രമണത്തെ അപലപിച്ച് സീതാറാം യെച്ചൂരി

എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അപലപിച്ചു. പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും പ്രകോപനങ്ങൾക്ക് ഇരയാകരുതെന്നും യെച്ചൂരി ഓർമ്മിപ്പിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്ന് ഉറപ്പുണ്ടെന്നും സീതാറാം യെച്ചൂരി പറഞ്ഞു. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചുവരികയാണെന്ന് സീതാറാം…

‘എകെജി സെന്റർ ആക്രമണം സ്വർണ്ണക്കടത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ’

സ്വർണക്കടത്ത് കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനാണോ എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണം എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന സർക്കാരും സി.പി.എമ്മും പ്രതിരോധത്തിലാകുമ്പോഴെല്ലാം സംസ്ഥാനത്ത് അക്രമസംഭവങ്ങൾ ഉണ്ടാകുന്നത് യാദൃശ്ചികമല്ല. പൊലീസ് കാവൽ നിൽക്കുന്ന എ.കെ.ജി സെന്ററിന് നേരെ…

ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയം; പൂവമ്മയ്ക്ക് വിലക്ക്

ന്യൂഡൽഹി: ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത്യൻ അത്ലറ്റ് എം ആർ പൂവമ്മയ്ക്ക് മൂന്ന് മാസത്തേക്ക് വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) നടത്തിയ പരിശോധനയിൽ 400 മീറ്റർ അത്ലറ്റായ പൂവമ്മ നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി.

എ.കെ.ജി സെന്ററിന് പോലും രക്ഷയില്ല: കാനം രാജേന്ദ്രന്‍

എകെജി സെന്ററിന് പോലും രക്ഷയില്ലെന്ന് സിപിഐ ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ. എൽ.ഡി.എഫിനെതിരെ ആസൂത്രിതമായ ഗൂഡാലോചനയാണ് ഈ ആക്രമണത്തിന് പിന്നിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പൊതുസമൂഹം നിരുത്സാഹപ്പെടുത്തേണ്ട നടപടിയാണിതെന്നും കാനം പറഞ്ഞു. കോണ്‍ഗ്രസ്…

എ.കെ.ജി സെന്റര്‍ ബോംബാക്രമണത്തില്‍ പ്രതികരിച്ച് മുഹമ്മദ് റിയാസ്

എകെജി സെൻ്ററിനു നേരെയുണ്ടായ ആക്രമണത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിൽ ഇടതുപക്ഷത്തിന്റെ തുടർഭരണത്തിൽ ഉറക്കം നഷ്ടപ്പെട്ട കോൺഗ്രസുകാർ ഇനിയൊരിക്കലും അധികാരം ലഭിക്കില്ലെന്ന ഭീതിയിൽ കേരളത്തിലെ ക്രമസമാധാന നില താറുമാറായെന്ന പ്രതീതി സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയെ…