Month: July 2022

‘വിജയ് ബാബുവിന്റെ മുന്‍കൂര്‍ജാമ്യം റദ്ദാക്കണം’; അതിജീവിത സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയിൽ. മുൻകൂർ ജാമ്യം ലഭിച്ച ശേഷം മാത്രം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്ന് അതിജീവിത സുപ്രീം കോടതിയിൽ…

‘പൊറുക്കുക എന്ന വാക്ക് മലയാളിയെ ഓര്‍മിപ്പിച്ച രാഹുല്‍ ഗാന്ധിക്ക് 100/100’

കോഴിക്കോട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പുകഴ്ത്തി നടൻ ജോയ് മാത്യു. എം.പിയുടെ ഓഫീസിന് നേരെ എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ ആക്രമണം ദൗർഭാഗ്യകരമാണെന്നും കുട്ടികളായതിനാല്‍ അവരോട് ക്ഷമിക്കുന്നുവെന്നും പറഞ്ഞ രാഹുൽ ഗാന്ധിയുടെ വാക്കുകളെ പരാമർശിച്ചുകൊണ്ടായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്…

ഇറാനിൽ ഭൂചലനം; യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ തുടർ പ്രകമ്പനം

ടെഹ്റാന്‍: തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ ബന്ദർ ഖമീർ മേഖലയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ബന്ദാരെ ഖമീറിൽ നിന്ന് 36 കിലോമീറ്റർ അകലെയാണ്. പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെ 1.32നാണ് ഭൂചലനമുണ്ടായത്. യുഎഇ…

പ്രത്യേക ‘ഭൂമി ബാങ്കുകൾ’ വരുന്നു; വനഭൂമി ഒഴിവാക്കലിന് പകരം വച്ചുപിടിപ്പിക്കൽ

സംരക്ഷിത പദവിയിൽ നിന്നു വനഭൂമി ഒഴിവാക്കുന്നതിനു പകരമായി വനം വച്ചുപിടിപ്പിക്കൽ നടത്താൻ പ്രത്യേക ‘ഭൂമിബാങ്കുകൾ’ നിലവിൽ വരും. സംസ്ഥാന സർക്കാരുകൾക്ക് വനം വകുപ്പിന്റെ നിയന്ത്രണത്തിൽ ഇത്തരമൊരു ലാൻഡ് ബാങ്ക് നിശ്ചയിക്കാമെന്ന് വ്യക്തമാക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുതിയ വനസംരക്ഷണ ചട്ടങ്ങൾ…

എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവം; പൊലീസ് ഒരാളെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് ചോദ്യം ചെയ്യുന്നു. എ.കെ.ജി സെന്ററിന് നേരെ കല്ലെറിയുമെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട തിരുവനന്തപുരം അന്തിയൂർക്കോണം സ്വദേശിയെയാണ് ചോദ്യം ചെയ്യുന്നത്. സംഭവം നടന്ന്…

ഗൂഢാലോചന കേസ്; പി സി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ പിസി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും. തിരുവനന്തപുരം പോലീസ് ആണ് ചോദ്യം ചെയ്യുക. കെടി ജലീൽ നൽകിയ പരാതിയിലാണ് പി സി ജോർജിനെതിരെ പൊലീസ് ഗൂഡാലോചന…

സ്വപ്‌നയുടെ ആരോപണം; മുഖ്യമന്ത്രിയ്‌ക്കെതിരെ ഇന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ച്

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. ആരോപണങ്ങൾ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. തൃശൂരിൽ സെക്രട്ടേറിയറ്റിലേക്കും ജില്ലാ കളക്ടറേറ്റുകളിലേക്കും നടത്തുന്ന പ്രതിഷേധ മാർച്ച് പ്രതിപക്ഷ…

‘മിഷന്‍ ദക്ഷിണേന്ത്യ 2024’; ദക്ഷിണേന്ത്യയും പിടിച്ചെടുക്കാൻ ബി.ജെ.പി.

ഹൈദരാബാദ്: മഹാരാഷ്ട്രയിലെ വിജയ തന്ത്രങ്ങളുടെ ബലത്തിൽ തെലങ്കാനയിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പിടിച്ചെടുക്കാൻ ബി.ജെ.പി. അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മേഖലയിലെ 129 ലോക്സഭാ സീറ്റുകളിലും കാലുറപ്പിക്കാനുള്ള പ്രവര്‍ത്തനപരിപാടികള്‍ക്ക് ശനിയാഴ്ച ഹൈദരാബാദിൽ ആരംഭിക്കുന്ന ദേശീയ നിർവാഹക സമിതി യോഗം രൂപം നല്‍കും. ‘മിഷന്‍ ദക്ഷിണേന്ത്യ…

ബോംബേറ് ആക്രമണം; ഇ.പി.ജയരാജന്റെ പ്രതികരണത്തെ പരിഹസിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ ഇ പി ജയരാജന്റെ പ്രതികരണത്തെ പരിഹസിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ബോംബെറിഞ്ഞ സ്ഥലത്ത് ബോംബിന്റെ മണം ഉണ്ടെന്ന ഇ.പി.യുടെ വാക്കുകളെ തിരുവഞ്ചൂർ പരിഹസിച്ചു. “എന്തുകൊണ്ടാണ് ആരും ഈ പ്രതിഭാസം ഇതുവരെ തിരിച്ചറിയാത്തത്? ഇ.പി ജയരാജനെ പരിഹസിച്ച്…

ഹെല്‍ത്ത് വിസ്ത ഇന്ത്യ ഐപിഒയ്ക്ക് ഒരുങ്ങുന്നു

കൊച്ചി: പോർട്ടിയ ബ്രാൻഡിൽ ആശുപത്രിക്ക് പുറത്തുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്ന ഹെൽത്ത് വിസ്ത ഇന്ത്യ ലിമിറ്റഡ്, പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി കരട് രേഖ സെബിക്ക് സമർപ്പിച്ചു. ഐപിഒയിൽ ഒരു രൂപ മുഖവിലയുള്ള 200 കോടി രൂപയുടെ പുതിയ…