Month: July 2022

മങ്കിപോക്സ് കേസുകളുടെ വർധന; ജാഗ്രത മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

യൂറോപ്പ് : മങ്കിപോക്സ് വൈറസിനെക്കുറിച്ച് നാമെല്ലാവരും ഇതിനകം കേട്ടിട്ടുണ്ട്. ഇന്ത്യയിൽ ഇതുവരെ രോഗം കണ്ടെത്തിയിട്ടില്ലെങ്കിലും 30 ലധികം രാജ്യങ്ങളിൽ മങ്കിപോക്സ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആരോഗ്യ മേഖലയും ഇതിനെതിരെ അതീവ ജാഗ്രതയിലാണ്.  കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ യൂറോപ്യൻ രാജ്യങ്ങളിൽ മങ്കിപോക്സ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ…

‘ജവാൻ’ ഒ.ടി.ടി അവകാശം നെറ്റ്ഫ്ലിക്സിന്

ഷാരൂഖ് ഖാൻ നായകനായ ‘ജവാൻ’ പ്രഖ്യാപന സമയം മുതൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ആറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. ചിത്രത്തിൻെറ ഒടിടി അവകാശം വിറ്റഴിഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ജവാന്റെ സംപ്രേഷണാവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. ടൈംസ് ഓഫ്…

കോൺ​ഗ്രസിന്റെ ചിന്തൻ ഷിവിറിൽ പങ്കെടുത്ത് ബേസിൽ; പ്രശംസിച്ച് സുധാകരൻ

കൽപ്പറ്റ: നടനും സംവിധായകനുമായ ബേസിൽ ജോസഫ് കോൺഗ്രസിലെ യുവ ചിന്തൻ ഷിവിറിൽ പങ്കെടുത്തു. ഇതിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ബേസിലിനെ അഭിവാദ്യം ചെയ്ത് രംഗത്തെത്തി. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ബേസിലിനെ അദ്ദേഹം അഭിനന്ദിച്ചത്. കോൺഗ്രസിൻ്റെ വേദികളിൽ സിനിമാ മേഖലയിലെ…

ആള്‍ട്ട് ന്യൂസിന്റെ സഹ-സ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍

ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഡിജിറ്റൽ മാധ്യമ സ്ഥാപനമായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി. ക്രിമിനൽ ഗൂഡാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ഉൾപ്പെടുത്തി പട്യാല ഹൗസ് കോടതിയിൽ ഡൽഹി പോലീസ്…

കേരള പൊലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യം ശ്രദ്ധിക്കുന്ന പോലീസ് സേനയാണ് കേരള പോലീസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സേനയിൽ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. പോലീസിൽ ചേരുന്നവർ ഉന്നത വിദ്യാഭ്യാസമുള്ളവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പൊലീസ് ഡ്രൈവർ കോൺസ്റ്റബിൾ പാസിംഗ് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശീലനം…

റെക്കോർഡ് മഴ രേഖപ്പെടുത്തി; മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ

മലപ്പുറം: ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ. 24 മണിക്കൂറിൽ 11 സെൻറിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. അതേസമയം, ഈ വർഷം ജൂൺ മാസത്തിൽ ജില്ലയിൽ മഴ കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.…

അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു

സാംസ്കാരിക വകുപ്പിന്റെ സമം പദ്ധതിയുടെ ഭാഗമായി 2022 ജൂലൈ 16, 17, 18 തീയതികളിൽ കോഴിക്കോട് കൈരളി ശ്രീ തിയറ്റേഴ്സിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ ഓൺലൈൻ ഡെലിഗേറ്റ് രജിസ്ട്രേഷൻ 2022 ജൂലൈ…

കടുവ സിനിമ; സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാതെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കൊച്ചി: പൃഥ്വിരാജ് നായകനായ ‘കടുവ’ പരിശോധിക്കാൻ സെൻസർ ബോർഡിന് നിർദേശം നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടപെട്ടില്ല. ചിത്രത്തിനെതിരെ പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേൽ നൽകിയ ഹർജിയിൽ തിരക്കഥാകൃത്ത് ജിനു വർഗീസ് എബ്രഹാമും പൃഥ്വിരാജ് ഫിലിംസും നൽകിയ…

അണ്ണാ മേൽപ്പാലത്തിന് 50 വയസ്; ഇന്ത്യയിലെ മൂന്നാമത്തെ മേല്‍പ്പാലം

ചെന്നൈ: ചെന്നൈയുടെ ഹൃദയഭാഗത്തുള്ള അണ്ണാ മേൽപ്പാലത്തിന് 50 വയസ്. ഇത് ചെന്നൈയിലെ ആദ്യത്തെ ഫ്ലൈ ഓവറും ഇന്ത്യയിലെ മൂന്നാമത്തെ ഫ്ലൈഓവറുമാണ്. ജെമിനി മേൽപ്പാലം എന്നും ഇത് അറിയപ്പെടുന്നു. 1973-ലാണ് നിർമ്മാണം പൂർത്തിയായത്. ഓരോ മണിക്കൂറിലും 20,000 ലധികം വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.…

അബോര്‍ഷന്‍ ക്ലിനിക്ക് സന്ദർശനം; ലൊക്കേഷന്‍ ഹിസ്റ്ററി ഗൂഗിള്‍ നീക്കം ചെയ്യും

അമേരിക്ക : ഗർഭച്ഛിദ്രത്തിനായി ക്ലിനിക്കുകൾ സന്ദർശിക്കുന്ന ഉപഭോക്താക്കളുടെ ലൊക്കേഷൻ വിവരങ്ങൾ ഗൂഗിൾ നീക്കം ചെയ്യും. ഈ വിവരങ്ങൾ നിയമവിരുദ്ധമായി ഗർഭം ഇല്ലാതാകുന്ന വ്യക്തികൾക്കെതിരെ അധികാരികൾ നടപടിയെടുക്കാൻ ഇടയാക്കുമെന്ന ആശങ്കമൂലമാണിത്. ഗർഭച്ഛിദ്രത്തിന് ഭരണഘടനാപരമായ പരിരക്ഷയില്ലെന്ന് യുഎസ് സുപ്രീം കോടതി കഴിഞ്ഞ മാസം വിധിച്ചതിന്…