Month: July 2022

വില്‍പനയിൽ വന്‍ കുതിപ്പ് നടത്തി കാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍

ജർമ്മൻ കാർ നിർമ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയിൽ കാർ വിൽപ്പനയിൽ വലിയ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. 2022ന്റെ ആദ്യ പകുതിയിൽ, ഫോക്‌സ്‌വാഗണ്‍ ഇന്ത്യ മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടി കാറുകൾ വിറ്റു. ഫോക്സ്വാഗൺ പുതുതായി അവതരിപ്പിച്ച വെർട്യൂസ്, ടൈഗ്വാൻ, ടയ്ഗുൻ, എന്നിവയ്ക്കും ഇന്ത്യൻ…

ബലാത്സംഗ പരാതി; പിസി ജോര്‍ജിനെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: മുൻ പൂഞ്ഞാർ എംഎൽഎ പി സി ജോർജിനെതിരെ ബലാത്സംഗ പരാതി. പരാതിയെ തുടർന്ന് മ്യൂസിയം പൊലീസ് കേസെടുത്തു. സോളാർ കേസിലെ പ്രതിയുടെ പരാതിയിലാണ് കേസെടുത്തത്. പിസി ജോർജിനെ ഉടൻ അറസ്റ്റ് ചെയ്തേക്കും. രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ്…

ഉദയ്പുര്‍ കൊലയാളികള്‍ക്ക് ബിജെപി ബന്ധം ; ആരോപണം നിഷേധിച്ച് പാർട്ടി

ജയ്പുര്‍: ഉദയ്പൂരിൽ തയ്യൽക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ ഒരാൾക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി പാർട്ടി. കൊലയാളികൾക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന തരത്തിൽ ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന അഭ്യൂഹങ്ങളെ ബിജെപി ശക്തമായി എതിർത്തു. “ഞങ്ങൾക്ക് രണ്ട് പ്രതികളുമായി യാതൊരു ബന്ധവുമില്ല,”…

മണിരത്നം ചിത്രം ‘പൊന്നിയിൻ സെൽവന്റെ’ റിലീസ് തീയതി പുറത്തുവിട്ടു

മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ സെൽവ’ന്റെ ആദ്യ ഭാഗം സെപ്റ്റംബർ 30 ന് തീയേറ്ററുകളിലെത്തും. നേരത്തെ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറങ്ങിയിരുന്നു. ഇപ്പോൾ ‘ചോളർ കമിങ് സൂൺ’ എന്ന മോഷൻ പോസ്റ്റർ പുറത്തിറക്കിയിട്ടുണ്ട്. മോഷൻ പോസ്റ്റർ ലൈക്ക പ്രൊഡക്ഷൻസ് സോഷ്യൽ മീഡിയയിൽ…

ഓഹരി സൂചികകൾ ഇടിഞ്ഞു; ശതകോടീശ്വരന്മാര്‍ക്ക് നഷ്ടമായത് 110 ലക്ഷം കോടി

ആഗോളതലത്തിൽ ഓഹരി സൂചികകൾ ഇടിഞ്ഞത് മൂലം ലോകത്തിലെ ഏറ്റവും സമ്പന്നരായ ശതകോടീശ്വരൻമാർക്ക് ആറ് മാസത്തിനുള്ളിൽ നഷ്ടമായത് 110 ലക്ഷം കോടി രൂപ. ഇലോൺ മസ്കിന്റെ ആസ്തിയിൽ 62 ബില്യൺ ഡോളറിന്റെ ഇടിവുണ്ടായി. ജെഫ് ബെസോസിന്റെ ആസ്തി 63 ബില്യൺ ഡോളറാണ് ഇടിഞ്ഞത്.…

കണ്ണൂര്‍ കോടതി വളപ്പില്‍ സ്ഫോടനം

കണ്ണൂര്‍: കണ്ണൂർ ജില്ലാ കോടതി വളപ്പിൽ സ്ഫോടനം. ഉച്ചയോടടുത്താണ് സംഭവം. പരിസരം വൃത്തിയാക്കിയ ശേഷം മാലിന്യം കത്തിച്ചപ്പോഴാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. വലിയ ശബ്ദമുണ്ടായെങ്കിലും ബോംബ് സ്ഫോടനമല്ലെന്നാണ് പ്രാഥമിക നിഗമനം. ബോംബ്…

‘കോൺഗ്രസിന്റെ അന്ത്യം സ്ത്രീകളിലൂടെയായിരിക്കും‘; മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം : കോൺഗ്രസിന്റെ അന്ത്യം സ്ത്രീകളിലൂടെയായിരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. യുഡിഎഫ് ഭരണകാലത്ത് സരിത പറഞ്ഞതിന് സമാനമായ കഥയാണ് സ്വപ്നയും പറയുന്നതെന്നും കോൺഗ്രസ്‌ സ്വപ്നയെ വിലയ്‌ക്കെടുത്തിരിക്കുകയാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആലപ്പുഴയിൽ നടന്ന എൽഡിഎഫ് ബഹുജന റാലിയിലായിരുന്നു മന്ത്രിയുടെ പരാമർശം.…

വിമാനത്തില്‍ പുക; സ്‌പൈസ് ജെറ്റ് വിമാനം ഡല്‍ഹിയില്‍ ഇറക്കി

ന്യൂഡല്‍ഹി: ജബൽപൂരിൽ നിന്നു പറന്ന സ്പൈസ് ജെറ്റ് വിമാനം 5,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ വിമാനത്തിനുള്ളിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിനുള്ളിൽ പുക പടരുന്നതിന്റെയും യാത്രക്കാർ പത്രവും മറ്റും വീശുന്നതിന്റെയും വീഡിയോ പുറത്തുവന്നു. 5,000…

‘പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവജനങ്ങളെ അപ്രന്റീസ് എന്‍ജിനീയര്‍മാരായി നിയമിക്കും’

തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട 500 യുവാക്കളെ അപ്രന്റീസ് എഞ്ചിനീയർമാരായി നിയമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പഞ്ചായത്ത്, ബ്ലോക്ക് മുനിസിപ്പാലിറ്റി കോർപ്പറേഷനുകളിലും പട്ടികജാതി വികസന ഓഫീസുകളിലും നിയമനം നടത്തും. രണ്ടു വർഷമാണ് കാലാവധി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകൾ എന്നിവിടങ്ങളിൽ പട്ടികജാതി…

ജാതി സെന്‍സസില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി പ്രക്ഷോഭം നടത്തി ആദിവാസികൾ

ന്യൂദല്‍ഹി: മതം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസികൾ പ്രതിഷേധിക്കുന്നു. തങ്ങളുടെ മതം ‘സർണ’ ആണെന്നും അത് അംഗീകരിക്കണമെന്നും വരാനിരിക്കുന്ന സെൻസസിൽ തങ്ങളെ ഉൾപ്പെടുത്തണമെന്നുമാണ് ഇവരുടെ ആവശ്യം. ജാർഖണ്ഡ്, ഒഡീഷ, അസം എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ആദിവാസികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. ഈ വിഷയവുമായി ബന്ധപ്പെട്ട്…