‘മേജര്‍’; നെറ്റ്ഫ്ലിക്സ് റിലീസ് തിയതി പ്രഖ്യാപിച്ചു
മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണൻറെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘മേജർ’ സിനിമയുടെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. നെറ്റ്ഫ്ലിക്സ് ഇന്ത്യ സൗത്തിൻറെ ട്വിറ്റർ പേജിലൂടെയാണ്റിലീസ് വിവരം അറിയിച്ചത്. ജൂലൈ മൂന്ന് മുതല്‍ നെറ്റ്ഫ്ളിക്സിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും.…