Month: July 2022

പു​തി​യ മെ​സേ​ജി​ങ്​ ആ​പ്ലി​ക്കേ​ഷ​നു​മാ​യി ഇ​ത്തി​സ​ലാ​ത്ത്​; യുഎഇയിൽ ഇനി ‘ഗോ​ചാ​റ്റ്​’

യുഎഇ : യുഎഇയിലെ പ്രധാന ടെലികോം ഓപ്പറേറ്ററായ ഇത്തിസലാത്ത് പുതിയ മെസേജിംഗ് ആപ്ലിക്കേഷൻ അവതരിപ്പിച്ചു. ‘ഗോചാറ്റ്’ എന്നാണ് ആപ്പിന്റെ പേര്. ആപ്പിൾ ഐഫോണുകളിലും ആൻഡ്രോയിഡ് ഫോണുകളിലും ‘ഗോചാറ്റ്’ ആപ്പ് ഉപയോഗിക്കാം. സൗജന്യ വീഡിയോ, ഓഡിയോ കോളുകൾ, മണി ട്രാൻസ്ഫർ സിസ്റ്റം, ബിൽ…

എകെജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ കേസിൽ ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. എകെജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട അണ്ടൂർക്കോണം സ്വദേശി റിജു സച്ചുവാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ കലാപാഹ്വാനത്തിനുള്ള കേസെടുത്തിട്ടുണ്ട്. സിറ്റി പൊലീസ്…

യുഎസ് മത സ്വാതന്ത്ര്യ റിപ്പോര്‍ട്ട് ഏകപക്ഷീയമെന്ന് ഇന്ത്യ

ന്യൂഡൽഹി : മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് റിപ്പോർട്ടിനെ “ഏകപക്ഷീയം” എന്ന് വിശേഷിപ്പിച്ച് വിദേശകാര്യ മന്ത്രാലയം. ഇന്ത്യയെ മനസിലാക്കാതെയുള്ള റിപ്പോർട്ട് ആണെന്നും കുറ്റപ്പെടുത്തിയിട്ടുണ്ട്. നിർദ്ദിഷ്ട ലക്ഷ്യങ്ങളോടെ നടത്തിയ പ്രസ്താവനകൾ തെറ്റായ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. കമ്മീഷന്‍ ഓണ്‍…

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമോ?

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുനൈറ്റഡ് വിടാൻ ആഗ്രഹിക്കുന്നുവെന്ന് ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന് കിരീടം നേടാനുള്ള ആത്മാർത്ഥതയില്ലെന്നും അതിനാൽ ക്ലബ് വിടാൻ ആഗ്രഹിക്കുന്നുവെന്നും ക്ലബ്ബിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. താരത്തെ നിലനിർത്താൻ ടീം ശ്രമിക്കുമെങ്കിലും റൊണാൾഡോയുടെ ആഗ്രഹം എന്താണെന്ന് ക്ലബ്ബിന് വ്യക്തമാണ്.…

മുഖ്യമന്ത്രിയെ കൊല്ലണമെന്ന പരാമര്‍ശം; പി സി ജോര്‍ജിന്റെ ഭാര്യക്കെതിരെ പരാതി

പാലാ : മുഖ്യമന്ത്രി പിണറായി വിജയനെ വെടിവച്ച് കൊല്ലണമെന്ന പി സി ജോർജിന്റെ ഭാര്യ ഉഷാ ജോർജിന്റെ പരാമർശത്തിനെതിരെ പോലീസിൽ പരാതി. കാസർകോട് സ്വദേശിയായ ഹൈദർ മധൂറാണ് ഉഷാ ജോർജിനെതിരെ വിദ്യാ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പി സി…

പി സി ജോര്‍ജിന്റെ ജാമ്യ ഉപാധി പുറത്ത്

തിരുവനന്തപുരം : പീഡനക്കേസിൽ അറസ്റ്റിലായ പി സി ജോർജിന് കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥ അനുസരിച്ച് എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും മൂന്ന് മാസത്തേക്ക് ഇത് തുടരണമെന്നുമുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായി വിളിക്കുമ്പോഴെല്ലാം ഹാജരാകണം. 25,000 രൂപയുടെ ബോണ്ടിലാണ്…

പരാതിക്കാരിക്ക് വിശ്വാസ്യത ഇല്ലെന്ന് പി.സി.ജോര്‍ജ്

പീഡന പരാതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പിസി ജോർജ്ജ് പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്ന് കോടതിയെ അറിയിച്ചു. മുൻ മുഖ്യമന്ത്രിക്കെതിരെ ലൈംഗിക പീഡന പരാതിയാണ് പരാതിക്കാരി നൽകിയിരിക്കുന്നത്. ഇത്തരത്തില്‍ വിശ്വാസ്യത ഇല്ലാത്തയാളാണെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു ഇത് രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസാണ്. തനിക്ക് അസുഖമാണെന്നും ജയിലിൽ അടയ്ക്കരുതെന്നും…

മണ്ണെണ്ണ വില വീണ്ടും കൂട്ടി കേന്ദ്ര സര്‍ക്കാര്‍; ലിറ്ററിന് 100 കടന്നു

മണ്ണെണ്ണയുടെ വില കേന്ദ്ര സർക്കാർ വീണ്ടും വർധിപ്പിച്ചു. ലിറ്ററിന് 14 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 102 രൂപയായി.അടുത്ത മൂന്ന് മാസത്തെ വില എണ്ണ കമ്പനികള്‍ വര്‍ധിച്ചപ്പോഴാണ് നൂറ് കടന്നത്. നിലവിൽ 88 രൂപയാണ് വില. സ്റ്റോക്കിൻറെ…

പീഡനക്കേസിൽ പി.സി.ജോർജിന് ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: സോളാർ കേസിലെ പ്രതി നൽകിയ ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ ജനപക്ഷം നേതാവ് പിസി ജോർജിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗം ഉൾപ്പെടെയുള്ള മറ്റ് കേസുകളിൽ പ്രതിയായ പിസി ജോർജ് ജാമ്യം…

പിണറായി വിജയനെ എന്തുകൊണ്ട് ഇഡി ചോദ്യം ചെയ്യുന്നില്ലെന്ന് രാഹുൽ ഗാന്ധി

അഞ്ച് ദിവസത്തെ ഇഡിയുടെ ചോദ്യം ചെയ്യൽ മെഡൽ നേടുന്നത് പോലെയാണെന്ന് രാഹുൽ ഗാന്ധി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അതിനെ എതിർക്കുന്ന എല്ലാവരെയും നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്തുകൊണ്ടാണ് ഇ.ഡി പിണറായി വിജയനെ ചോദ്യം ചെയ്യാത്തത്? ഇത് ബിജെപി-സിപിഐ(എം) ബന്ധത്തിൻറെ തെളിവാണെന്നും രാഹുൽ…