Month: July 2022

വിനോദയാത്രയ്ക്കുമുമ്പ് പൂത്തിരി കത്തിച്ചു; ടൂറിസ്റ്റ് ബസിന് തീപ്പിടിച്ചു

കൊല്ലം: കൊല്ലം പെരുമൺ എഞ്ചിനീയറിംഗ് കോളേജിൽ വിനോദയാത്രയ്ക്ക് പോകുന്നതിന് മുമ്പ് ടൂറിസ്റ്റ് ബസിന് തീപിടിച്ചു. രണ്ട് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിനോദയാത്രയ്ക്ക് മുമ്പ് ബസിന് മുകളിൽ ഒരു വലിയ പൂത്തിരി കത്തിക്കുകയായിരുന്നു. പൂത്തിരിയിൽ നിന്ന് ബസിലേക്ക് തീ പടർന്നെങ്കിലും…

ഖത്തർ പൗരന്മാർക്ക് ബ്രിട്ടനിലേക്ക് പ്രവേശിക്കാൻ വിസ ആവശ്യമില്ല

ദോഹ: പുതിയ വിസ നയം അനുസരിച്ച് 2023 മുതൽ ഖത്തർ പൗരൻമാർക്ക് ബ്രിട്ടനിലേക്ക് പ്രവേശിക്കാൻ വിസ ആവശ്യമില്ല. ഖത്തറിനൊപ്പം മറ്റ് ജിസിസി രാജ്യങ്ങളിലെ പൗരൻമാർക്കുള്ള വിസ നടപടിക്രമങ്ങളിലും ബ്രിട്ടൻ ഇളവ് വരുത്തിയിട്ടുണ്ട്. പുതിയ നയം 2023 ൽ പ്രാബല്യത്തിൽ വരുന്നതോടെ ഖത്തർ,…

പി സി ജോർജിന്‍റെ അറസ്റ്റ് കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ടതല്ല; കാനം രാജേന്ദ്രന്‍

തിരുവനന്തപുരം : ലൈംഗിക പീഡന പരാതിയിൽ പിസി ജോർജിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കാനം രാജേന്ദ്രൻ. പിസി ജോർജിന്റെ അറസ്റ്റ് കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ടതല്ലെന്നും കാനം പറഞ്ഞു. ബ്ലാക്മെയിൽ രാഷ്ട്രീയത്തിൽ എനിക്ക് താൽപര്യമില്ല. അതിനാൽ കൂടുതൽ പ്രതികരിക്കേണ്ട ആവശ്യമില്ല. നിയമം…

ജഗതി ശ്രീകുമാറിന് ഫെയ്മ ‘കലാ അർപ്പണ’ പുരസ്കാരം

ബെംഗളൂരു: ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ മറുനാടൻ മലയാളി അസോസിയേഷന്റെ(ഫെമ) പ്രഥമ ‘കലാ അർപ്പണ’ പുരസ്കാരം ജഗതി ശ്രീകുമാറിന് ലഭിച്ചു. ചലച്ചിത്ര മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകിയത്. ഈ മാസം 9, 10 തീയതികളിൽ ചെന്നൈ കോയമ്പേടിൽ…

ഗ്രാമീണ ഇന്ത്യയെ തകര്‍ത്ത് കോവിഡ്

ന്യൂഡൽഹി: കോവിഡ് ഗ്രാമീണ ഇന്ത്യയെ തകർത്തെന്ന് സന്നദ്ധ സംഘടന നടത്തിയ സർവേയിൽ പറയുന്നു. കോവിഡ് -19 ന്റെ ആദ്യ രണ്ട് തരംഗങ്ങളിൽ, 71 ശതമാനം പേർക്ക് ഉപജീവനമാർഗം നഷ്ടപ്പെടുകയും 45 ശതമാനം പേർ കോവിഡ് ചികിത്സാ കടക്കാരാക്കുകയും ചെയ്തു. ജസ്യൂട്ട് കളക്ടീവ്…

അനധികൃത പാര്‍ക്കിങിന് പയ്യന്നൂരിലെ ഓട്ടോയ്ക്ക് കൊച്ചി പോലീസിന്റെ നോട്ടീസ്

പയ്യന്നൂര്‍: കൊച്ചി ഇതുവരെ കാണാത്ത ഓട്ടോറിക്ഷയ്ക്ക് കൊച്ചി പോലീസ് ഗതാഗതലംഘനത്തിന് പിഴയടക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചു. പയ്യന്നൂരിൽ സർവീസ് നടത്തുന്ന കെഎൽ 59 ഡി 7941 എന്ന ഓട്ടോറിക്ഷയ്ക്ക് ഇടപ്പള്ളി പൊലീസാണ് സമൻസ് അയച്ചത്. പയ്യന്നൂർ കാരയിലെ മധുസൂദനന്റെ പേരിലാണ് ഓട്ടോറിക്ഷ. സഹോദരൻ പി…

പ്രകാശസംശ്ലേഷണത്തിന് സൂര്യപ്രകാശം വേണ്ട ; പഠനങ്ങള്‍

ജീവജാലങ്ങളുടെ ഊർജ്ജ സ്രോതസ്സാണ് സൂര്യൻ. പ്രകാശസംശ്ലേഷണം എന്നത് സൂര്യപ്രകാശത്തെ ഊർജ്ജമാക്കി മാറ്റുന്ന പ്രക്രിയയാണ്. പ്രകാശസംശ്ലേഷണം നടക്കാൻ പ്രകാശം ആവശ്യമില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. നേച്ചർ ഫുഡ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. കാർബൺ ഡൈ ഓക്സൈഡ്, വൈദ്യുതി, വെള്ളം എന്നിവയെ വിനാഗിരിയുടെ പ്രധാന ഘടകമായ…

കേന്ദ്ര സർക്കാരിന്റെ അം​ഗീകാരത്തിന് അർഹനായി മോഹൻലാൽ

നടൻ മോഹൻലാലിന് കേന്ദ്ര സർക്കാർ അംഗീകാരം. ജിഎസ്ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിനാണ് അംഗീകാരം ലഭിച്ചത്. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് നൽകിയ സർട്ടിഫിക്കറ്റാണ് മോഹൻലാലിന് ലഭിച്ചത്. മോഹൻലാൽ തന്നെ സർട്ടിഫിക്കറ്റ് ഷെയർ…

വിശ്രമിച്ച് സ്വർണവില; ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്ന് 38,200 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ രണ്ട് തവണയാണ് സ്വർണ വില മാറിമറിഞ്ഞത്. രാവിലെ 320 രൂപയുടെ വർദ്ധനവുണ്ടായി. എന്നാൽ ഉച്ചയോടെ ഒരു പവൻ സ്വർണത്തിന്റെ വില 200 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണ്ണത്തിന്റെ വില ഇന്ന്…

സന്നാഹ മത്സരത്തിലും ഇന്ത്യയ്ക്ക് ജയം

ഡെർബി: അയർലൻഡിനെതിരായ ടി20 പരമ്പരയ്ക്ക് ശേഷം ദീപക് ഹൂഡയും സഞ്ജു സാംസണും സന്നാഹ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്തു. ഹൂഡ 37 പന്തിൽ നിന്ന് 59 റൺസും സഞ്ജു 30 പന്തിൽ നിന്ന് 38 റൺസും നേടിയപ്പോൾ ഇന്ത്യ ഡെർബിഷയർ കൗണ്ടിയെ…