Month: July 2022

കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റിന് ഇന്ന് അരങ്ങേറ്റം

ബർമിങ്ങാം: ഈ വർഷം കോമൺവെൽത്ത് ഗെയിംസിൽ അരങ്ങേറ്റം കുറിക്കുന്ന വനിതാ ട്വന്റി20 ക്രിക്കറ്റിലെ ആദ്യ മത്സരം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ. വൈകിട്ട് 3.30 മുതൽ എജ്ബാസ്റ്റൻ സ്റ്റേഡിയത്തിലാണ് മത്സരം. നീന്തലിൽ മലയാളി താരം സജൻ പ്രകാശ് 50 മീറ്റർ ബട്ടർഫ്ലൈയിൽ യോഗ്യതാ…

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ. കേന്ദ്ര വിഹിതം ലഭിക്കാത്തതിനാലാണ് പദ്ധതി പ്രതിസന്ധിയിലായത്. ജൂൺ, ജൂലൈ മാസങ്ങളിൽ ചെലവഴിച്ച തുക പോലും ഇതുവരെ ലഭിച്ചിട്ടില്ല. പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ 126 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. കേന്ദ്ര വിഹിതം 279 കോടി…

കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് 2 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ…

റിപ്പോര്‍ട്ടര്‍ ചാനല്‍ കെ.സുധാകരനോട് മാപ്പുപറഞ്ഞതായി കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റിനെതിരേ വ്യാജവാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ ചാനല്‍ പരസ്യമായി മാപ്പുരേഖപ്പെടുത്തി 2 ദിവസം ചാനലിൽ സ്ക്രോൾ ചെയ്തിട്ടുണ്ടെന്ന് വാര്‍ത്താവിതരണമന്ത്രി മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ ലോക്സഭയിൽ പറഞ്ഞു. ചാനലിനെതിരെ ലഭിച്ച പരാതികൾ പരിശോധിച്ചതിൽ കേബിൾ ടെലിവിഷൻ…

വീര്യമുള്ള കഞ്ചാവ് ഉപയോഗിക്കുന്നവരിൽ സ്കീസോഫ്രീനിയ ഉണ്ടാവാനുള്ള സാധ്യത കൂടുതൽ

കഞ്ചാവ് മാനസികാരോഗ്യത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതുമായി ബന്ധപ്പെട്ട് പുതിയ പഠനം. കുറഞ്ഞ ശക്തിയുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് വർദ്ധിച്ച ശക്തിയുള്ള കഞ്ചാവ് ഉപയോഗിക്കുന്ന വ്യക്തികൾക്ക് ആസക്തിയും സ്കീസോഫ്രീനിയയും അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്.

ചെസ് കളി വളരെ ഇഷ്ട്ടമാണ്: ചെസ്സിനോടുള്ള ഇഷ്ടം വെളിപ്പെടുത്തി രജനീ കാന്ത്

ചെന്നൈ: ചെസ്സ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കാൻ തമിഴ്നാട് ഒരുങ്ങുമ്പോൾ, ചെസ്സിനോടുള്ള തന്‍റെ പ്രണയം തുറന്ന് പറഞ്ഞു സ്റ്റൈൽ മന്നൻ രജനീകാന്ത്. ഇൻഡോർ ഗെയിം എന്ന നിലയിൽ ചെസ്സ് തനിക്ക് വളരെയധികം ഇഷ്ടമാണെന്ന് രജനീകാന്ത് പറഞ്ഞു. 44-ാമത് ചെസ്സ് ഒളിമ്പ്യാഡിൽ പങ്കെടുത്തവരെ അദ്ദേഹം…

ചെസ് ഒളിമ്പ്യാഡ്: ‘പരസ്യത്തില്‍ പ്രധാനമന്ത്രിയുടേയും രാഷ്ട്രപതിയുടേയും ചിത്രം ഉള്‍പ്പെടുത്തണം’

ചെന്നൈ: തമിഴ്നാട്ടിൽ നടക്കുന്ന 2022ലെ ചെസ്സ് ഒളിമ്പ്യാഡിന്റെ എല്ലാ പരസ്യങ്ങളിലും പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന് തമിഴ്നാട് സർക്കാരിന് നിർദേശം നൽകി മദ്രാസ് ഹൈക്കോടതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസിഡന്‍റ് ദ്രൗപദി മുർമുവിന്‍റെയും ചിത്രങ്ങൾ നശിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോടതി…

വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം തകര്‍ന്ന് വീണു; രണ്ട് മരണം

ജയ്പുര്‍: രാജസ്ഥാനിലെ ബാർമറിനടുത്ത് ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നു വീണു. മിഗ്-21 യുദ്ധവിമാനമാണ് തകര്‍ന്ന് വീണത്. അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചതായി വ്യോമസേന സ്ഥിരീകരിച്ചു. വിമാനത്തിന്‍റെ ചില ഭാഗങ്ങളിലും പ്രദേശത്തും ഉണ്ടായ തീപിടുത്തത്തിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. വ്യോമസേനാ മേധാവി വി.ആർ…

കൊച്ചിയില്‍ പണം തട്ടുന്ന സംഘം സജീവമാകുന്നു

എറണാകുളം: വൈറ്റില-പാലാരിവട്ടം ബൈപ്പാസിലും പരിസരത്തും അർദ്ധരാത്രിക്ക് ശേഷം ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരിൽ നിന്ന് പണം തട്ടുന്ന സംഘം സജീവമാകുന്നു. തിരക്ക് കുറയുമ്പോൾ അതിരാവിലെയാണ് സംഘം സജീവമാകുക. നിരവധി പേർ സംഭവത്തിന് ഇരയായെങ്കിലും ആരും പരാതി നൽകിയില്ല. പാലച്ചുവട് ഭാഗത്ത് തട്ടിപ്പിന് ഇരയായയാൾ…

ധനുഷ് ചിത്രം ‘വാത്തി’യുടെ ടീസര്‍ പുറത്തിറങ്ങി

തമിഴ് സൂപ്പർ സ്റ്റാർ ധനുഷ് നായകനാകുന്ന ‘വാത്തി’യുടെ ടീസർ പുറത്തിറങ്ങി. ഫൈറ്റ് രംഗങ്ങൾ സംയോജിപ്പിച്ചാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. ബാല മുരുകൻ എന്നാണ് ധനുഷിന്‍റെ കഥാപാത്രത്തിന്‍റെ പേര്. ഒരു കോളേജ് അധ്യാപകന്‍റെ വേഷമാണ് ധനുഷ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സംയുക്ത മേനോനാണ് നായിക. സിത്താര…