Month: July 2022

വയനാടൻ രുചികൾ മിസ് ചെയ്യരുതെന്ന് ട്വിറ്ററിൽ കുറിച്ച് രാഹുൽ ഗാന്ധി

വയനാടൻ കുടം കുലുക്കി സർബത്തും പക്കവടയും ചട്ണിയും ഒരിക്കലും മിസ് ചെയ്യരുതെന്ന് രാഹുൽ ഗാന്ധി. കൊളിയാടിയിൽ ഫിറോസും കുടുംബവും നടത്തുന്ന എസ്എസ് കൂൾ ഹൗസിൽ നിന്ന് ഭക്ഷണം കഴിക്കുന്ന ചിത്രമാണ് രാഹുൽ ഗാന്ധി വയനാട് സന്ദർശനത്തിനിടെ പോസ്റ്റ് ചെയ്തത്. “കൊളിയാടിയിൽ ഫിറോസും…

നൈജീരിയയിൽ എഴുപതിലധികം പേരെ പള്ളിയിൽ തടവിലാക്കി പുരോഹിതൻ; രക്ഷിച്ച് പൊലീസ്

അബൂജ: തെക്കുപടിഞ്ഞാറൻ നൈജീരിയയിൽ ഒരു പുരോഹിതൻ തട്ടിക്കൊണ്ടുപോയി പള്ളിയിൽ ബന്ദികളാക്കിയ 70 ലധികം പേരെ പോലീസ് രക്ഷപ്പെടുത്തി. 23 കുട്ടികളടക്കം 77 പേരെയാണ് വൈദികൻ തട്ടിക്കൊണ്ടുപോയി പള്ളിയുടെ ഭൂഗർഭ അറയിൽ ബന്ദികളാക്കിയത്. നൈജീരിയയിലെ ഓന്‍ഡോ സ്‌റ്റേറ്റിലെ വാലന്റീനോ നഗരത്തിലാണ് സംഭവം. വെള്ളിയാഴ്ചയാണ്…

എസ്പിയുടെ പാര്‍ട്ടി സമിതികളെല്ലാം പിരിച്ച് വിട്ട് അഖിലേഷ് യാദവ്

ദില്ലി: ലോക്സഭാ ഉപതിരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന പരാജയത്തിന് പിന്നാലെ പാർട്ടിയുടെ എല്ലാ കമ്മിറ്റികളും അഖിലേഷ് യാദവ് പിരിച്ചുവിട്ടു. ദേശീയ, സംസ്ഥാന, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റികൾ ആണ് പിരിച്ചുവിട്ടത്. ഇതിനുപുറമെ, യൂത്ത്-വനിത -വിംഗ് കമ്മിറ്റികളും പിരിച്ചുവിട്ടു. അതേസമയം അഖിലേഷ് യാദവിന് രണ്ട് പ്രധാന ശക്തികേന്ദ്രങ്ങൾ…

20 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വനിത തൊഴിലില്ലായ്മ നിരക്കുമായി സൗദി

റിയാദ്: കഴിഞ്ഞ 20 വർഷത്തിനിടയിലെ സ്ത്രീകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് സൗദി അറേബ്യയിൽ രേഖപ്പെടുത്തി. 2022 ന്റെ ആദ്യ പാദത്തിന്റെ അവസാനത്തിലാണ് സൗദി അറേബ്യ ഈ നേട്ടം കൈവരിച്ചത്. ആദ്യ പാദത്തിന്റെ അവസാനത്തോടെ 15 വയസും അതിൻ മുകളിലും പ്രായമുള്ള…

പരിസ്ഥിതി സംരക്ഷണനിയമ ലംഘനം ഇനി ക്രിമിനല്‍ക്കുറ്റമാകില്ല; പിഴ ചുമത്തൽ പരിഗണനയിൽ

ന്യൂഡല്‍ഹി: പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ ലംഘനം ക്രിമിനൽ കുറ്റമായി മാറുന്ന രീതിയിൽ മാറ്റംവരുന്നു. ഇത്തരം കേസുകളിൽ ജയിൽവാസത്തിന് പകരം പിഴ ചുമത്താനാന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ആലോചന. നിയമലംഘനം മൂലം പരിസ്ഥിതിക്ക് കേടുപാടുകൾ സംഭവിച്ചാൽ പരമാവധി 5 കോടി രൂപ പിഴയോ…

പിണറായി വിജയൻ സമ്പൂര്‍ണ പരാജയമാണെന്ന് കെ സുധാകരന്‍

കോഴിക്കോട്: പിടിക്കപ്പെടുമെന്ന് ഉറപ്പുള്ള ഘട്ടങ്ങളിലെല്ലാം പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ നിരവധി നിഗൂഢ സംഭവങ്ങൾ ഉണ്ടാക്കുന്നതിൽ അഗ്രഗണ്യനാണ് പിണറായി വിജയനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ വിഡ്ഢിയായ കൺവീനറുടെ കയ്യിൽ പടക്കം കൊടുത്തപ്പോൾ അത് അയാളുടെ കൈയിൽ ഇരുന്നു പൊട്ടുമെന്ന്…

‘ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട മോദിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതം’

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച് ബി.ജെ.പിയുടെ നിർവാഹക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അമിത്…

മഴ കനക്കുന്നു; എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസത്തേക്ക് 12 ജില്ലകളിൽ മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തെക്കൻ ജാർഖണ്ഡിനു മുകളിലും സമീപപ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ…

അമ്മ പ്രസിഡന്റ് മോഹൻലാലിന് തുറന്ന കത്തെഴുതി ​ഗണേഷ് കുമാർ

അമ്മ പ്രസിഡന്റും നടനുമായ മോഹൻലാലിന് തുറന്ന കത്തെഴുതി ഗണേഷ് കുമാർ. അമ്മയുടെ നേതൃത്വം ചിലർ ഹൈജാക്ക് ചെയ്തെന്നും ദിലീപിനോടും വിജയ് ബാബുവിനോടുമുള്ള അമ്മയുടെ നിലപാട് രണ്ടാണെന്നും ഗണേഷ് കുമാർ കത്തിൽ പറയുന്നു. വിജയ് ബാബുവിനെ യോഗത്തിലേക്ക് കൊണ്ടുവന്നത് ശരിയായില്ല. മാസ് എൻട്രിയായി…

പേവിഷ ബാധയേറ്റ് മരണം; വൈറസ് തലച്ചോറിലെത്തിയത് അതിവേഗമെന്ന് വിലയിരുത്തൽ

തൃശൂർ: ഉയർന്ന തോതിലുള്ള വൈറസിന്റെ സാന്നിധ്യവും വൈറസ് അതിവേഗം തലച്ചോറിലെത്തിയതുമാണ് കൃത്യമായ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും പാലക്കാട് സ്വദേശിനി ശ്രീലക്ഷ്മി പേവിഷബാധയേറ്റ് മരിക്കാൻ കാരണമെന്ന് വിലയിരുത്തൽ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ജനറൽ മെഡിസിൻ, കമ്യൂണിറ്റി മെഡിസിൻ, ന്യൂറോളജി, മൈക്രോ ബയോളജി ചികിത്സാ…