Month: July 2022

ഇനി ഒരു ഫയല്‍ പോലും തീര്‍പ്പാക്കാന്‍ ബാക്കിയില്ലാത്ത പഞ്ചായത്തുകളില്‍ ഒന്നായി മയ്യിൽ

മയ്യിൽ: ഒരു ഫയൽ പോലും തീര്‍പ്പാക്കാന്‍ ബാക്കിയില്ലാത്ത പഞ്ചായത്തുകളിലൊന്നായി മയ്യിൽ മാറിയെന്ന് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ. ഇന്ന് രാവിലെ വരെ മയ്യിൽ പഞ്ചായത്തിൽ 90 ഫയലുകളാണ് കെട്ടിക്കിടന്നത്. ഉച്ചയ്ക്ക് 12.15ന് അവിടെ എത്തിയപ്പോഴേക്കും 59 എണ്ണം തീർപ്പാക്കുകയും കെട്ടിക്കിടക്കുന്ന ഫയലുകൾ…

വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം; ഉന്നതതല യോഗം വിളിച്ച് ശരദ് പവാര്‍

മഹാരാഷ്ട്ര : വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ മഹാരാഷ്ട്രയിൽ എൻസിപി അധ്യക്ഷൻ ശരദ് പവാർ ഉന്നതതല യോഗം വിളിച്ചു. നാളത്തെ വിശ്വാസ വോട്ടെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ വിപുലീകരിക്കാനാണ് യോഗം. അടുത്ത പ്രതിപക്ഷ നേതാവ് ആരാകണമെന്ന് തീരുമാനിക്കുന്നതും യോഗത്തിന്റെ അജണ്ടയിലുണ്ട്. ബിജെപിയുടെ രാഹുൽ…

ടൊവീനോ-കീർത്തി ചിത്രം ‘വാശി’ 17 മുതൽ നെറ്റ്ഫ്ലിക്സിൽ

ടൊവീനോ തോമസും കീർത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വാശി’ പതിനേഴാം തീയതി മുതൽ നെറ്റ്ഫ്ലിക്സിൽ ലഭ്യമാകും. നടൻ വിഷ്ണു ജി രാഘവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചത് ജി സുരേഷ് കുമാർ ആണ്. നേരത്തെ തിയേറ്ററുകളിൽ റിലീസ് ചെയ്ത…

‘എതിർക്കുന്നവരെ ബലാത്സംഗ കേസുകളിൽ കുടുക്കുന്ന രാഷ്ട്രീയമാണ് ഇപ്പോൾ നടക്കുന്നത്’

കൊച്ചി: ജസ്റ്റിസ് കെമാൽ പാഷ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. പി.സി ജോർജിനെ അറസ്റ്റ് ചെയ്തതിൽ അസ്വാഭാവികതയുണ്ടെന്നും ജാമ്യം അനുവദിച്ചത് ജുഡീഷ്യറിയുടെ അന്തസ്സ് ഉയർത്തിയെന്നും കെമാൽ പാഷ പറഞ്ഞു. തങ്ങളെ എതിർക്കുന്നവരെ ബലാത്സംഗ കേസുകളിൽ കുടുക്കുന്ന രാഷ്ട്രീയമാണ് ഇപ്പോൾ നടക്കുന്നതെന്നും പോലീസിനെ അടിമകളാക്കിയിരിക്കുകയാണെന്നും…

കശ്മീരിൽ പാലം തകർന്ന് ആളുകൾ കുടുങ്ങി; ഒറ്റരാത്രിയിൽ പുനര്‍നിർമിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ അമർനാഥ് തീർത്ഥാടകരുടെ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് സൈന്യത്തിന്റെ ഇടപെടൽ. കശ്മീരിലെ ബൽതാലിൽ തകർന്ന പാലങ്ങൾ സൈന്യം ഒറ്റരാത്രികൊണ്ട് പുനർനിർമിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയും ബാൾട്ടാലിൽ രണ്ട് പാലങ്ങൾ ആണ് തകർന്നത്. ഇന്ത്യൻ സൈന്യത്തിന്റെ ചിന്നാർ…

ബ്രസീലിൽ പീഡനത്തിനിരയായ പത്ത് വയസുകാരിക്ക് ഗര്‍ഭഛിദ്രം നിഷേധിച്ച് ജഡ്ജി

റിയോ: ബ്രസീലിൽ ബലാത്സംഗത്തിനിരയായി ഗർഭിണിയായ 10 വയസുകാരിക്ക് ഗർഭച്ഛിദ്രം നടത്താൻ കോടതി അനുമതി നിഷേധിച്ചു. ഗർഭച്ഛിദ്രം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച പെൺകുട്ടിക്കാണ് ഗർഭച്ഛിദ്രത്തിനുള്ള അവകാശം കോടതി നിഷേധിച്ചത്. വാഷിങ്ടണ്‍ പോസ്റ്റാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗർഭച്ഛിദ്രം നടത്തരുതെന്നും ഗർഭിണിയായിരിക്കണമെന്നും ജഡ്ജിയും പ്രോസിക്യൂട്ടറും…

ഏറ്റവുമധികം പ്രതീക്ഷിക്കപ്പെടുന്ന ഇന്ത്യൻ സിനിമകളിൽ ‘കടുവ’ 2ആം സ്ഥാനത്ത്

ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളുടെയും ഷോകളുടെയും ഐഎംഡിബി പട്ടികയിൽ രണ്ടാം സ്ഥാനത്ത് മലയാള ചിത്രം കടുവ. പ്രമുഖ ഓൺലൈൻ ഡാറ്റാബേസായ ഐഎംഡിബിയുടെ റിയൽ ടൈം പോപ്പുലാരിറ്റി അടിസ്ഥാനമാക്കിയുള്ള പട്ടികയാണിത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ട്വിറ്റർ പേജിലൂടെയാണ് അണിയപ്രവർത്തകർ ഇക്കാര്യം അറിയിച്ചത്.…

‘ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി’; ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ്

കൊച്ചി: തന്റെ ജീവന് വലിയ ഭീഷണിയുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. മരട് അനീഷിന്റെ പേര് പറഞ്ഞു ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. ഭീഷണിയുടെ ശബ്ദരേഖയും സ്ക്രീൻഷോട്ടുകളും ഉൾപ്പെടെ ഡി.ജി.പിക്ക് പരാതി നൽകിയതായി സ്വപ്ന പറഞ്ഞു. “മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ,…

നുപൂർ ശർമയെ വിമർശിച്ചു; ട്വിറ്ററിൽ സുപ്രീം കോടതി അഭിഭാഷകര്‍ക്കെതിരെ പ്രതിഷേധം

ന്യൂദല്‍ഹി: നൂപുർ ശർമയെ വിമർശിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ അഭിഭാഷകർക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. ഉദയ്പൂർ കൊലപാതകത്തെ പ്രതികരിക്കാത്തതിരുന്ന സുപ്രീം കോടതി നൂപുർ ശർമ്മയ്ക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം . ‘ജസ്റ്റിസ് കാന്ത്’ എന്ന ഹാഷ് ടാഗോടെയാണ്…

നിറങ്ങളില്‍ കുളിച്ച് ലണ്ടൻ; 50ആം പ്രൈഡ് ഘോഷയാത്രയിൽ പങ്കെടുത്തത് ലക്ഷങ്ങൾ

ലണ്ടൻ: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം, 50-ാമത് പ്രൈഡ് ഘോഷയാത്ര ലണ്ടനിലെ തെരുവുകളിലൂടെ നടന്നു. 1972-ൽ ആണ് ലണ്ടനിൽ ആദ്യത്തെ പ്രൈഡ് ഘോഷയാത്ര നടന്നത്. ഗേ പ്രൈഡ് എന്നായിരുന്നു അന്ന് പരിപാടിയുടെ പേര്. ക്വീർ വ്യക്തികളുടെ സാന്നിദ്ധ്യം പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനും അവർക്ക്…