Month: July 2022

നിയമനങ്ങൾ വെട്ടിക്കുറച്ച് മെറ്റാ; മുന്നിൽ കടുത്ത സാമ്പത്തിക മാന്ദ്യമെന്ന് സക്കർബർഗ്

യുഎസ്: ഈ വർഷം എഞ്ചിനീയർമാരെ നിയമിക്കാനുള്ള പദ്ധതികൾ 30 ശതമാനം വെട്ടിക്കുറച്ചതായി മെറ്റ സിഇഒ മാർക്ക് സക്കർബർഗ്. കടുത്ത സാമ്പത്തിക മാന്ദ്യത്തെ നേരിടാൻ ജീവനക്കാർക്ക് സക്കർബർഗ് മുന്നറിയിപ്പ് നൽകി. “സമീപകാല ചരിത്രത്തിൽ ഞങ്ങൾ കണ്ട ഏറ്റവും മോശം തകർച്ചയെയാണ് ഞങ്ങൾ അഭിമുഖീകരിക്കുന്നത്,”…

ചന്ദർപോൾ ഇനി സീനിയർ-അണ്ടർ 19 വനിതാ ടീമുകളുടെ പരിശീലകൻ

വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ശിവ്‌നരെയിൻ ചന്ദർപോളിനെ പുതിയ പരിശീലകനായി നിയമിച്ചു. അമേരിക്കയിലെ സീനിയർ, അണ്ടർ 19 വനിതാ ടീമുകളുടെ മുഖ്യ പരിശീലകനായാണ് ചന്ദർപോളിനെ നിയമിച്ചത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. ഒന്നര വർഷത്തെ കരാറിലാണ് ചന്ദർപോളിനെ നിയമിച്ചത്. എന്നാൽ…

ആനയ്ക്ക് അമിതവണ്ണം; ഡയറ്റും ഔഷധച്ചേരുവകൾ ചേർത്ത തുകൽ ചെരിപ്പും

മധുര നിയന്ത്രിത ഭക്ഷണക്രമവും നടക്കുമ്പോൾ ധരിക്കാൻ പ്രത്യേക തുകൽ ചെരിപ്പുകളും. 52 വയസ്സുള്ള ഗാന്ധിമതി ആനയുടെ അമിതവണ്ണവും കാലുവേദനയും കുറയ്ക്കാൻ ശ്രമിക്കുകയാണ് മെഡിക്കൽ സംഘം. തിരുനെൽവേലിയിലെ 2000 വർഷം പഴക്കമുള്ള നെല്ലൈയപ്പർ ക്ഷേത്രത്തിലെ ആനയുടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് ആനയ്ക്ക് അമിതഭാരമുള്ളതായി…

വിശ്വാസം തെളിയിച്ച് ഷിൻഡെ; 164 എംഎൽഎമാർ വോട്ട് ചെയ്തു

മുംബൈ: മഹാരാഷ്ട്ര നിയമസഭയിൽ ഏക്നാഥ് ഷിൻഡെ സർക്കാർ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചു. നിർണായകമായ വിശ്വാസ വോട്ടെടുപ്പിനിടെ ഉദ്ധവിന്‍റെ നേതൃത്വത്തിലുള്ള മറ്റൊരു ശിവസേന എംഎൽഎ കൂടി ഷിൻഡെയുടെ പക്ഷത്തേക്ക് പോയി. 164 എംഎൽഎമാരാണ് ഷിൻഡെ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തത്. 99 പ്രതിപക്ഷ എംഎൽഎമാർ…

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം;പോലീസ് റിപ്പോർട്ട് വിശ്വാസ്യത ഇല്ലാത്തതെന്ന് കെ സി

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസിൽ കയറി ഗാന്ധി ചിത്രം നശിപ്പിച്ചതുമായി ബന്ധപ്പെട്ട പൊലീസ് റിപ്പോർട്ട് വിശ്വസനീയമല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ചിത്രം നശിപ്പിച്ചത് എസ്എഫ്ഐ അല്ലെന്ന പൊലീസ് റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു വേണുഗോപാൽ. അക്രമം…

ട്വന്റി20 പരമ്പരയ്ക്കു മുന്നോടിയായുള്ള 2–ാം സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തിൽ ബാറ്റ്സ്മാൻമാർ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യ 10 റൺസിനു വിജയിച്ചു. സ്കോർ ചുരുക്കത്തിൽ: ഇന്ത്യ 20 ഓവറിൽ 149/8; നോർത്താംപ്ടൺ: 19.3 ഓവറിൽ 139 ഓൾ ഔട്ടായി. ഹർഷൽ പട്ടേൽ അർധസെഞ്ചുറിയും (36…

മിസ് ഇന്ത്യ കിരീടം സ്വന്തമാക്കി കർണാടകയുടെ സിനി ഷെട്ടി

മുംബൈ: ഫെമിന മിസ് ഇന്ത്യ വേൾഡ് 2022 കിരീടം കർണാടകയിൽ നിന്നുള്ള സിനി ഷെട്ടിക്ക്. ഞായറാഴ്ചയായിരുന്നു ഫെമിന മിസ് ഇന്ത്യയുടെ ഗ്രാൻഡ് ഫിനാലെ മുംബൈയിൽ നടന്നത്. ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ രാജസ്ഥാനിലെ റൂബൽ ഷെഖാവത് ഫസ്റ്റ് റണ്ണറപ്പും…

നിയമസഭയില്‍ നിരുത്തരവാദപരമായി പെരുമാറി; ചിത്തരഞ്ജന്‍ എംഎല്‍എയ്ക്ക് സ്പീക്കറുടെ വിമര്‍ശനം

തിരുവനന്തപുരം: നിയമസഭയിൽ നിരുത്തരവാദപരമായി പെരുമാറിയതിന് ആലപ്പുഴ എംഎല്‍എ പി. ചിത്തരഞ്ജന്റെ പേരെടുത്ത് വിമര്‍ശിച്ച് സ്പീക്കര്‍ എം.ബി. രാജേഷ്. സഭയിൽ നടക്കുന്ന ഗൗരവമായ ചർച്ചകളിൽ താൽപ്പര്യം കാണിക്കാതിരിക്കുന്നതും രാഷ്ട്രീയ വിവാദങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതും നിരുത്തരവാദപരമാണെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. സഭയിൽ നടന്ന ചർച്ചയ്ക്കിടെ…

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഒരു പവൻ സ്വർണത്തിന്‍റെ വിലയിൽ 200 രൂപയാണ് കൂടിയത്. ശനിയാഴ്ച രണ്ട് തവണയാണ് സ്വർണ വില പുതുക്കിയത്. രാവിലെ പവന് 320 രൂപയുടെ വർദ്ധനവുണ്ടായി. എന്നാൽ ഉച്ചയോടെ ഒരു പവൻ സ്വർണത്തിന്‍റെ വില…

വിംബിൾഡൺ: ജോക്കോവിച്ച് ക്വാര്‍ട്ടറില്‍, നദാല്‍ ഇന്നിറങ്ങും

വിംബിള്‍ഡണില്‍ നിലവിലെ ചാംപ്യന്‍ നൊവാക് ജോക്കോവിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍. ഡച്ച് താരം ടിം വാന്‍ റിജ്‌തോവനെ മറികടന്നാണ് ജോക്കോവിച്ച് ക്വാര്‍ട്ടറിലെത്തിയത്. ഒന്നിനെതിരെ മൂന്ന് സൈറ്റുകൾക്കായിരുന്നു സെര്‍ബിയന്‍ താരത്തിന്റെ ജയം. സ്‌കോര്‍ 6-2, 4-6, 6-1, 6-2. പതിമൂന്നാം തവണയാണ് സെര്‍ബിയന്‍ താരം…