Month: July 2022

നാലാം ദിവസം 100 കോടിയിലേക്ക് കുതിച്ച് ‘വിക്രാന്ത് റോണ’ 

രാജമൗലിയുടെ ‘ഈച്ച’ എന്ന ചിത്രത്തിലൂടെ പ്രശസ്തി നേടിയ കിച്ച സുദീപ് അഭിനയിച്ച കന്നഡ ചിത്രം ‘വിക്രാന്ത് റോണ’ ബോക്സ് ഓഫീസിൽ കുതിക്കുകയാണ്. റിലീസ് ചെയ്ത് നാലാം ദിവസത്തിലേക്ക് കടക്കുന്ന ചിത്രത്തിന്‍റെ കളക്ഷൻ 100 കോടിയോട് അടുക്കുകയാണ്. വിക്രാന്ത് റോണയുടെ മൂന്ന് ദിവസത്തെ…

കുംഭാവുരുട്ടി മലവെള്ളപ്പാച്ചില്‍; ഒരു മരണം, ഒരാളുടെ നില ഗുരുതരം

കൊല്ലം: അച്ചൻകോവിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലുണ്ടായ ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചു. തമിഴ്‌നാട് മധുര സ്വദേശിയാണ് മരിച്ചത്. മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. ഞായറാഴ്ച കുംഭാവുരുട്ടി വെള്ളച്ചാട്ടം കാണാൻ തമിഴ്നാട് സ്വദേശികൾ ഉൾപ്പെടെ നിരവധി പേർ എത്തിയിരുന്നു. വെള്ളച്ചാട്ടത്തിൽ…

‘ലെറ്റേഴ്സ് ടു സെൽഫ്’; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കവിതകള്‍ ഇം​ഗ്ലീഷില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിയിൽ എഴുതിയ കവിതാ സമാഹാരത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറായി. പ്രകാശ് ബുക്സ് കമ്പനിയുടെ ഉപസ്ഥാപനമായ ഫിംഗർപ്രിന്റ് പബ്ലിഷിംഗ് ആണ് പ്രസാധകർ. ‘ലെറ്റേഴ്സ് ടു സെൽഫ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഓഗസ്റ്റിൽ പ്രകാശനം ചെയ്യും. 2007-ൽ പുറത്തിറങ്ങിയ ‘ആംഖ്…

ലോകത്താകമാനം പ്രതിദിനം 4,000 പേർക്ക് എച്ച്ഐവി അണുബാധ

ലോകത്താകമാനം പ്രതിദിനം 4,000 ലധികം പേരെ എച്ച്ഐവി ബാധിക്കുന്നതായി ഐക്യരാഷ്ട്രസഭ. “പുതിയ എച്ച്ഐവി അണുബാധ കുറയ്ക്കുന്നതിലെ പുരോഗതി മന്ദഗതിയിലാണ്, ലോകമെമ്പാടും പ്രതിദിനം 4,000 പേർക്ക് രോഗം ബാധിക്കുന്നു. എച്ച്ഐവി പ്രതിരോധത്തിലും ചികിത്സയിലും നിക്ഷേപം വർദ്ധിപ്പിക്കാൻ @UNAIDS രാജ്യങ്ങളോട് അഭ്യർത്ഥിക്കുന്നു, “യുഎൻ ട്വീറ്റ്…

‘മടിയിൽ കനമില്ലെങ്കിൽ എന്തിന് ഭയപ്പെടണം’; ഏക്നാഥ് ഷിൻഡെ

ഔറംഗബാദ്: മടിയിൽ കനമില്ലെങ്കിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നടപടിയെ ഭയപ്പെടേണ്ടതില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി. ശിവസേന നേതാവ് സഞ്ജയ് റാവത്തിന്‍റെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് നടത്തിയ റെയ്ഡിനോട് പ്രതികരിക്കുകയായിരുന്നു ഏക്നാഥ് ഷിൻഡെ. റാവത്ത് നിരപരാധിയാണോ എന്ന് അന്വേഷണത്തിൽ കണ്ടെത്തുമെന്ന് ഔറംഗാബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഷിൻഡെ പറഞ്ഞു.…

മധ്യപൂർവ രാജ്യങ്ങളിൽ ഭക്ഷ്യ ഭദ്രതയ്ക്ക് 83,471 കോടിയുടെ പാക്കേജ് വരുന്നു

ജിദ്ദ: മധ്യപൂർവ രാജ്യങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഇസ്ലാമിക് ഡവലപ്മെന്റ് ബാങ്ക് 83471 കോടി രൂപയുടെ ഭക്ഷ്യസുരക്ഷാ പാക്കേജ് പ്രഖ്യാപിച്ചു. നിലവിലെ ഭക്ഷ്യസുരക്ഷാ പ്രശ്നങ്ങളും ഭാവിയിലെ പ്രതിസന്ധികളും നേരിടുക എന്ന ലക്ഷ്യത്തോടെയാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിസിനസുകൾക്ക് വായ്പ നൽകൽ, സ്വകാര്യ മേഖലയുടെ വികസനത്തിനുള്ള…

കള്ളപ്പണം വെളുപ്പിക്കല്‍ ; സഞ്ജയ് റാവത്ത് ഇ.ഡി കസ്റ്റഡിയില്‍

മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലെടുത്തു. റാവത്തിന്‍റെ വസതിയിലെ റെയ്ഡ് മണിക്കൂറുകളോളം നീണ്ടുനിന്നു. മുംബൈയിലെ റെസിഡൻഷ്യൽ ഏരിയയായ പത്ര ചോളിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് ഇഡി റെയ്ഡിലേക്ക് നയിച്ചത്. ഞായറാഴ്ച രാവിലെ ഏഴിനാണ് ഇ.ഡി. ഉദ്യോഗസ്ഥരും…

ബൈക്കില്‍ ഇന്ധനമില്ലാത്തതിന് പിഴ; വിശദീകരണവുമായി പോലീസ്

ആലുവ: ബൈക്കിൽ ആവശ്യത്തിന് ഇന്ധനം ഇല്ലാത്തതിന് പൊലീസ് ചലാൻ നൽകിയ സംഭവത്തിൽ വിശദീകരണവുമായി പൊലീസ്. ചലാൻ മെഷീനിൽ കോഡ് തെറ്റായി നൽകിയതിനാലാണ് ചലാൻ മാറ്റിയതെന്ന് കേരള പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു. കുറിപ്പ് ഇങ്ങനെയാണ്: എടത്തല പൊലീസ്…

മൊത്തത്തിൽ കുഴപ്പമുള്ള ഒരാളാണ് താനെന്ന് ഷാജി കെെലാസ്

ആക്ഷൻ ചിത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ സംവിധായകനാണ് ഷാജി കൈലാസ്. എപ്പോഴും വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തുന്ന ഷാജി, തന്നെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. താൻ മൊത്തത്തിൽ കുഴപ്പമുളള ഒരു വ്യക്തിയാണ് എന്നാണ് ഷാജി കൈലാസ് പറഞ്ഞത്. ഈശ്വര…

രാജ്യത്തെ 75 റെയില്‍വെ സ്‌റ്റേഷനുകൾക്ക് സ്വാതന്ത്ര്യസമര സേനാനികളുടെ പേര് നൽകും

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ 75 റെയിൽവേ സ്റ്റേഷനുകൾക്ക് സ്വാതന്ത്ര്യസമര സേനാനികളുടെ പേര് നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പേര് മാറ്റുന്ന റെയിൽവേ സ്റ്റേഷനുകളുടെ പട്ടിക സ്വാതന്ത്രദിനത്തിലായിരിക്കും പുറത്തുവിടുക. പ്രസംഗത്തിനിടെ ധീര രക്തസാക്ഷി ഉദ്ദം സിങ്ങിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടക്കുന്ന…