Month: July 2022

‘എ.കെ.ജി സെന്ററിനുനേരെ ബോംബെറിഞ്ഞത് ‘പറക്കും സ്ത്രീ’യാണോ’

എകെജി സെന്‍ററിൻ നേരെ ബോംബെറിഞ്ഞത് പറക്കും സ്ത്രീയാണോ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എ.കെ.ജി സെന്‍റർ ആക്രമണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് പി.സി വിഷ്ണുനാഥ് അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നടത്തിയ പ്രസംഗത്തിലാണ്…

സില്‍വര്‍ലൈന്‍ വേഗത്തിലാക്കാന്‍ കേന്ദ്ര സർക്കാരിന് ഗവര്‍ണറുടെ കത്ത്

സിൽവർ ലൈൻ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ കേന്ദ്ര സർക്കാരിന് കത്തയച്ചു. 2021 ഓഗസ്റ്റ് 16നാണ് ഗവർണർ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചത്. പദ്ധതിയുടെ അംഗീകാരത്തിനായി മന്ത്രി ഇടപെടണമെന്നും കത്തിൽ അഭ്യർത്ഥിച്ചു. പദ്ധതിക്ക് കേന്ദ്രം തത്വത്തിൽ അനുമതി നൽകിയിട്ടുണ്ടെന്നും ഡി.പി.ആർ റെയിൽവേ…

ആയുഷ് ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 60 ആകണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ആയുഷ് വിഭാഗത്തിൽപ്പെട്ട സർക്കാർ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 60 വയസായി ഉയർത്താനുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിരമിക്കൽ പ്രായം ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാർ നൽകിയ ഹർജിയിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. ട്രിബ്യൂണൽ…

മഹാരാഷ്ട്രയില്‍ അജിത് പവാര്‍ പ്രതിപക്ഷ നേതാവാകും

മുംബൈ: മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ അജിത് പവാർ മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവാകും. എൻസിപി നിയമസഭാ കക്ഷി നേതാവ് ജയന്ത് പാട്ടീലാണ് അജിത്തിനെ പ്രതിപക്ഷ നേതാവായി നാമനിർദ്ദേശം ചെയ്തത്. 288 അംഗ നിയമസഭയിൽ എൻസിപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.…

രാജ്യത്ത് മുതിർന്ന ജനസംഖ്യയുടെ 90 ശതമാനവും വാക്സിനെടുത്തതായി കേന്ദ്രം

ന്യൂ ഡൽഹി: ഇന്ത്യയിലെ മുതിർന്ന ജനസംഖ്യയുടെ 90 ശതമാനം പേർക്കും കോവിഡ് വാക്സിൻ ലഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. അസാധാരണ നേട്ടമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം കോവിഡിനെതിരെ ഒന്നിച്ച് പോരാട്ടം നടത്തുമെന്നും കൂട്ടിച്ചേർത്തു. ഇന്ന് രാവിലെ 7 മണി…

കോഴിക്കോടിന് സമാനമായി തിരുവനന്തപുരം നഗരസഭയിലും കെട്ടിട നമ്പർ തട്ടിപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ വീണ്ടും ക്രമക്കേട് കണ്ടെത്തി. കെട്ടിടനമ്പർ അനധികൃതമായി വാണിജ്യ കെട്ടിടത്തിന് നൽകിയെന്നാണ് കണ്ടെത്തൽ. ക്രമക്കേടിനെ തുടർന്ന് രണ്ട് താൽക്കാലിക ജീവനക്കാരെ ജോലിയിൽ നിന്ന് നീക്കി. നഗരസഭ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മേയർ…

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് നിരോധിക്കണമെന്ന് ദ്യുതി ചന്ദ്

കട്ടക്കിൽ 18 വയസുകാരി ആത്മഹത്യ ചെയ്തതിന് പിന്നാലെ ദ്യുതി ചന്ദിന്‍റെ വെളിപ്പെടുത്തൽ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് നിരോധിക്കണമെന്ന് ദ്യുതി ആവശ്യപ്പെട്ടു. “ഞാൻ ഒരു സ്പോർട്സ് ഹോസ്റ്റലിൽ പഠിക്കുമ്പോൾ റാഗിങ്ങിന് ഇരയായി. സീനിയേഴ്സ് എന്നോട് മസ്സാജ് ചെയ്യാൻ ആവശ്യപ്പെട്ടു. എനിക്ക് അവരുടെ വസ്ത്രങ്ങൾ…

സുഭാ ഘോഷ് കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു; ഇനി റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്സിയിൽ

യുവതാരമായിരുന്ന സുഭാ ഘോഷ് കേരള ബ്ലാസ്റ്റേഴ്സ് വിടും. ഐ ലീഗ് ക്ലബ്ബായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്സിയാണ് താരത്തെ സ്ഥിരം കരാറിൽ വാങ്ങുക എന്നാണ് റിപ്പോർട്ടുകൾ. രണ്ട് സീസണുകൾക്ക് മുമ്പാണ് വിവാദ ട്രാൻസ്ഫറിലൂടെ സുഭാ ഘോഷ് മോഹൻ ബഗാനിൽ നിന്ന് കേരള…

മഞ്ജു വാര്യർക്ക് കേന്ദ്ര സർക്കാർ അംഗീകാരം

കൊച്ചി: മലയാളത്തിന്‍റെ പ്രിയതാരം മഞ്ജു വാര്യർക്ക് കേന്ദ്ര സർക്കാർ അംഗീകാരം. കേന്ദ്ര ധനമന്ത്രാലയത്തിൽ നിന്നാണ് താരത്തിന് ഈ അംഗീകാരം ലഭിച്ചത്. കൃത്യമായി നികുതി അടയ്ക്കുന്നവർക്ക് കേന്ദ്രസർക്കാർ നൽകുന്ന സർട്ടിഫിക്കറ്റാണ് താരത്തിന് ലഭിച്ചത്. സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾക്ക് ഈ അംഗീകാരം…

പ്രധാനമന്ത്രിയുടെ ഹെലികോപ്ടറിന് തൊട്ടടുത്ത് കറുത്ത ബലൂൺ; 3 പേർ അറസ്റ്റിൽ

ആന്ധ്രാ പ്രദേശ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റർ പറന്നുയർന്നതിന് തൊട്ടുപിന്നാലെ കറുത്ത ബലൂൺ പറത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കോൺഗ്രസ് പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. ഇത് സുരക്ഷാ വീഴ്ചയാണെന്നാണ് വിലയിരുത്തൽ. ആന്ധ്രാപ്രദേശിലെ ഗന്നവരത്ത് നിന്ന് ഹെലികോപ്റ്റർ പറന്നുയർന്നയുടൻ പ്രധാനമന്ത്രിക്കെതിരെ മൂന്ന്…