Month: July 2022

ലീവ് എടുക്കാതെ 27 വർഷം ജോലി; മകളുടെ കുറിപ്പിലൂടെ കെവിൻ നേടിയത് 1.5 കോടി

മാതാപിതാക്കളുടെ സന്തോഷത്തേക്കാൾ വലുതായി മറ്റെന്താണ്. തിരിച്ച് അവർക്കും അതുതന്നെയാണ് അവസ്ഥ. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ഹൃദയസ്പർശിയായ നിരവധി സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ നാം കണ്ടിട്ടുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അമേരിക്കയിലെ ലാസ് വെഗാസിലാണ് സംഭവം. നീണ്ട…

‘കാളി എന്നെ സംബന്ധിച്ച് മാംസം കഴിക്കുന്ന, ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന ദേവത’

ന്യൂദല്‍ഹി: കാളി പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് എം പി മഹുവ മൊയ്ത്ര. തന്നെ സംബന്ധിച്ചിടത്തോളം കാളി ഇറച്ചി തിന്നുകയും ലഹരി ഉപയോഗിക്കുകയും ചിലയിടങ്ങളിൽ വിസ്കി പോലും സമർപ്പിക്കപ്പെടുന്ന ദേവതയാണെന്ന് മൊയ്ത്ര പറഞ്ഞു. “എന്നെ സംബന്ധിച്ചിടത്തോളം, കാളി മാംസം ഭക്ഷിക്കുകയും ലഹരി…

‘താൻ ഭരണഘടനയെ വിമർശിച്ചുവെന്ന വാർത്ത വളച്ചൊടിച്ചത്’

തിരുവനന്തപുരം: ഭരണഘടനയെക്കുറിച്ചുള്ള പരാമർശം വലിയ വിവാദമായതിന് പിന്നാലെ നിയമസഭയിൽ പ്രതികരിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. താൻ ഭരണഘടനയെ വിമർശിച്ചുവെന്ന റിപ്പോർട്ടുകൾ വളച്ചൊടിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ പ്രസംഗത്തിനിടയിൽ നടത്തിയ പരാമർശങ്ങൾ ഏതെങ്കിലും തരത്തിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടാനും ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ക്ക് പ്രചാരണം…

കെപിസിസി അധ്യക്ഷന് മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍

കെ.പി.സി.സി പ്രസിഡന്റിന് മറുപടിയുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ഓരോരുത്തരുടെയും പ്രസ്താവന അവരവരുടേതായ നിലവാരത്തിനനുസരിച്ചാണ്. കൊടി സുനിയുടെ നിലവാരത്തിലുള്ളവർ ആ തരത്തിൽ സംസാരിക്കും. എ.കെ.ജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും ഇ.പി ജയരാജൻ പറഞ്ഞു. നിയമസഭയിൽ…

സംസ്ഥാനത്ത് അവയവദാന സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ 1.5 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവദാന ശസ്ത്രക്രിയാ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഒന്നരക്കോടി രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് 55 ലക്ഷം രൂപയും കോട്ടയം മെഡിക്കൽ കോളേജിന് 50 ലക്ഷം രൂപയും കോഴിക്കോട് മെഡിക്കൽ കോളേജിന് 45 ലക്ഷം രൂപയും…

എജ്ബാസ്റ്റണില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് അമ്പയറുടെ ശകാരം

എജ്ബാസ്റ്റൺ: എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിങ്സിനിടെ സ്റ്റുവര്‍ട്ട് ബ്രോഡിന് അമ്പയർ റിച്ചാർഡ് കെറ്റിൽബറോയുടെ ശകാരം. ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ഷോർട്ട് ബോൾ എറിയുന്നതിനെക്കുറിച്ച് ബ്രോഡ് അമ്പയറോട് പരാതിപ്പെടാൻ പോയതായിരുന്നു. ക്രീസിൽ അഞ്ച് പന്തുകൾ മാത്രം നേരിട്ട ശേഷമാണ്…

‘സജി ചെറിയാൻ ഇന്ത്യയുടെ അസ്ഥിത്വത്തെയാണ് ചോദ്യം ചെയ്തത്’

തിരുവനന്തപുരം: ഭരണഘടന അംഗീകരിക്കാത്തവർക്ക് രാജ്യത്ത് തുടരാൻ അധികാരമില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. ഭരണഘടനയെ ചോദ്യം ചെയ്തുകൊണ്ട് സജി ചെറിയാൻ ഇന്ത്യയുടെ അസ്ഥിത്വത്തെയാണ് ചോദ്യം ചെയ്തത്. ഭരണഘടനയുടെ മഹത്വം അറിയാത്ത മന്ത്രിക്ക് എങ്ങനെ അധികാരത്തിൽ തുടരാൻ കഴിയുമെന്നും സുധാകരൻ ചോദിച്ചു. ഭരണഘടനയെ അംഗീകരിക്കാത്ത…

യുഎസ് വെടിവെയ്പ്പിൽ 22 വയസ്സുകാരൻ അറസ്റ്റിൽ

ഷിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയിൽ സ്വാതന്ത്ര്യദിന പരേഡിനിടെയുണ്ടായ വെടിവയ്പ്പിൽ ആറ് പേർ കൊല്ലപ്പെട്ട സംഭവത്തിൽ 22കാരനെ കസ്റ്റഡിയിലെടുത്തു. റോബർട്ട് ക്രിമോ എന്നയാളാണ് പിടിയിലായത്. ഇല്ലിനോയിലെ ഹൈലാൻഡ് പാർക്കിൽ നടന്ന പരേഡിനിടെയാണ് പ്രതി കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വെടിയുതിർത്തത്. അക്രമത്തിൽ ആറ് പേർ കൊല്ലപ്പെടുകയും…

ഡൽഹി–ദുബായ് സ്‌പൈസ് ജെറ്റ് വിമാനം അടിയന്തിരമായി കറാച്ചിയിൽ ഇറക്കി

ന്യൂഡല്‍ഹി: സാങ്കേതിക തകരാർ കാരണം ഡൽഹിയിൽ നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടു. വിമാനം കറാച്ചിയിൽ ലാൻഡ് ചെയ്തിട്ടുണ്ടെന്നും അടിയന്തര സാഹചര്യമില്ലെന്നും എയർലൈൻസ് അധികൃതർ അറിയിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. കറാച്ചിയിൽ നിന്ന് മറ്റൊരു വിമാനത്തിൽ ഇവരെ ദുബായിലേക്ക് കൊണ്ടുപോകും.

ആറ് ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ

മുംബൈ: കൊടാക് മഹീന്ദ്ര ബാങ്കിനും ഇന്റസ്ഇന്റ് ബാങ്കിനും വൻ തുക പിഴ ചുമത്തി. റിസർവ് ബാങ്ക് ഒരു കോടി രൂപ വീതം പിഴയീടാക്കാൻ ഉത്തരവിട്ടു. ഇതിന് പുറമെ നാല് സഹകരണ ബാങ്കുകൾക്കും ശിക്ഷ വിധിച്ചിട്ടുണ്ട്. കൊട്ടക് മഹീന്ദ്ര ബാങ്കും ഇന്റസ്ഇന്റ് ബാങ്കും…