Month: July 2022

മംഗളൂരുവിലെ സംഘര്‍ഷം: വടക്കന്‍ കേരളത്തില്‍ ജാഗ്രത നിര്‍ദ്ദേശം

മംഗളൂരു: സൂറത്കലിൽ നാലംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതിനെ തുടർന്ന് വടക്കൻ കേരളത്തിൽ അതീവ ജാഗ്രതാ നിർദേശം. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ കൂടുതൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിൽ കർശന പരിശോധനയാണ് നടക്കുന്നത്. സൂറത്കല്ലിൽ തുണിക്കട നടത്തുന്ന മംഗലപ്പെട്ട സ്വദേശി ഫാസിൽ…

‘കടുവ’ ഇനി ആമസോണ്‍ പ്രൈമില്‍; ഒടിടി റിലീസ് തീയതി പുറത്ത്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഓഗസ്റ്റ് 4 മുതൽ ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിക്കും. ജൂലായ് ഏഴിനാണ് കടുവ തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. കടുവാകുന്നേല്‍ കുരിയച്ചന്‍ എന്നാണ് ചിത്രത്തിലെ പൃഥ്വിരാജിന്‍റെ കഥാപാത്രത്തിന്‍റെ…

പ്രതിഷേധങ്ങൾ ഫലിച്ചു: പുതിയ മാറ്റങ്ങളില്‍നിന്ന് പിന്‍മാറി ഇന്‍സ്റ്റാഗ്രാം

സാന്‍ഫ്രാന്‍സിസ്‌കോ: ഉപഭോക്താക്കളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് അടുത്തിടെ ഡിസൈനില്‍ കൊണ്ടുവന്ന മാറ്റങ്ങൾ പിന്‍വലിച്ച് ഇൻസ്റ്റാഗ്രാം. ഫുൾ സ്ക്രീൻ ഹോം ഫീഡ് ഉൾപ്പെടെയുള്ള മാറ്റങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. പോസ്റ്റുകള്‍ റെക്കമെന്റ് ചെയ്യുന്നത് താൽക്കാലികമായി കുറയ്ക്കാനും ഇൻസ്റ്റാഗ്രാം തീരുമാനിച്ചിട്ടുണ്ട്. ടിക് ടോക്കിന് സമാനമായ ഫുൾ…

വ്യാജമദ്യദുരന്തത്തിൽ ഗുജറാത്ത് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

വ്യാജമദ്യദുരന്തത്തിൽ ഗുജറാത്ത് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബാപ്പുവിന്‍റെയും സർദാർ പട്ടേലിന്‍റെയും നാട്ടിലെ മയക്കുമരുന്ന് കച്ചവടം ആശങ്കാജനകമാണ്. ശതകോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന മയക്കുമരുന്നുകൾ തുടർച്ചയായി കണ്ടെത്തുന്നുണ്ട്. ഏത് ഭരണശക്തികളാണ് മയക്കുമരുന്ന് മാഫിയകൾക്ക് സംരക്ഷണം നൽകുന്നത്? ലഹരിമരുന്ന് ഉപയോഗം മൂലം…

ഒരുപാട് മുഖ്യമന്ത്രിമാര്‍ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്; മമതയ്ക്ക് സന്ദേശം നൽകി ബിജെപി

ദില്ലി: സ്‌കൂള്‍ ടീച്ചേഴ്‌സ് റിക്രൂട്ട്‌മെന്റ് അഴിമതി കത്തി പടരവേ ബംഗാളില്‍ മമത ബാനര്‍ജിക്ക് കുരുക്ക് മുറുക്കി ബിജെപി. പരസ്യമായ മുന്നറിയിപ്പാണ് പാര്‍ട്ടിയുടെ പ്രമുഖ നേതാവായ അമിത് മാളവ്യ നൽകിയത്. പല മുഖ്യമന്ത്രിമാരും ജയിലില്‍ കിടന്നിട്ടുണ്ട് എന്ന് മറക്കേണ്ട എന്നാണ് അദ്ദേഹം ട്വീറ്റ്…

രശ്മികയുമായി പ്രണയത്തിലോ? പ്രതികരിച്ച് വിജയ് ദേവരകൊണ്ട

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും രണ്ട് സിനിമകളിൽ മാത്രമേ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷകർ ആഘോഷിച്ച ജോഡിയാണ് ഇരുവരും. ഗീതാഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങൾ കേരളത്തിലടക്കം ശ്രദ്ധിക്കപ്പെട്ടതോടെ ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടൻ നടക്കുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി…

കാസർകോടുകാരന്റെ കൊലപാതകത്തിൽ പ്രവീണിന് പങ്കില്ലെന്ന് ഭാര്യ

ബെംഗളൂരു: ബെള്ളാരെയിൽ കൊല്ലപ്പെട്ട യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിന് കാസർകോട് സ്വദേശിയായ മുസ്ലീം യുവാവിന്‍റെ കൊലപാതകത്തിൽ പങ്കില്ലെന്ന് ഭാര്യ നൂതന. ‘കാസർകോട് സ്വദേശി മസൂദ് (19) കൊല്ലപ്പെട്ടതിനെ തുടർന്ന് മേഖലയിൽ സംഘർഷ സാധ്യതയുണ്ടായിരുന്നു. എന്നാൽ സംഭവത്തിൽ ഭർത്താവിന് പങ്കില്ല. പ്രദേശത്തെ മുസ്ലീം…

രാജയുടെ ഓർമകളിൽ ഇന്ന് ദേശീയ കടുവാദിനം; ഏറ്റവും പ്രായം ചെന്ന കടുവ

ഇന്ന് ജൂലൈ 29. ദേശീയ കടുവാ ദിനം . ഇന്ത്യയുടെ ദേശീയ മൃഗമായ കടുവകളുടെ സംരക്ഷണത്തിന്‍റെ സന്ദേശം നൽകുന്ന ഈ ദിനം കടന്നുപോകുന്നത് രാജയെക്കുറിച്ചുള്ള ദുഃഖാർത്ത സ്മരണകളിലൂടെയാണ്. ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന കടുവകളിൽ ഒന്നായ രാജ രണ്ടാഴ്ച മുമ്പാണ് ഓർമ്മയായത്.…

തദ്ദേശീയരായ കുട്ടികളോടുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ക്ഷമാപണം പോരെന്ന് കാനഡ

ഒട്ടാവ: തദ്ദേശീയരായ കുട്ടികളോട് ഫ്രാൻസിസ് മാർപാപ്പ മാപ്പ് പറഞ്ഞാൽ പോരെന്ന് കാനഡ. കാനഡയിലെ, കത്തോലിക്ക സഭയുടെ കീഴിലുള്ള റസിഡന്‍ഷ്യന്‍ സ്‌കൂളുകളില്‍ തദ്ദേശീയരായ ആയിരക്കണക്കിന് കുട്ടികള്‍ ലൈംഗിക ചൂഷണത്തിനിരയായി മരണപ്പെട്ട സംഭവത്തിലായിരുന്നു കാനഡയിലെത്തിയ മാര്‍പ്പാപ്പ ക്ഷമാപണം നടത്തിയത്. എന്നാൽ മാർപാപ്പയുടെ ക്ഷമാപണം പര്യാപ്തമല്ലെന്ന്…

രാജ്യത്ത് 20,409 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,409 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 43,979,730 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം സജീവ കേസുകളുടെ എണ്ണം 1,43,988 ആണ്.…