Month: July 2022

യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ കനത്ത മഴയും ആലിപ്പഴവർഷവും

അലൈന്‍: അലൈൻ ഉൾപ്പെടെ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ മഴ പെയ്തു. അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നും ആലിപ്പഴവർഷം ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തിന്‍റെ കിഴക്കൻ ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടു. അലൈൻ മരുഭൂമിയിലടക്കം മഴയുടെ ചിത്രങ്ങൾ കാലാവസ്ഥാ വകുപ്പ് സോഷ്യൽ…

ബ്രിട്ടൺ സർക്കാരിന് തിരിച്ചടി; മന്ത്രിമാരായ ഋഷി സുനക്, സാജിദ് ജാവിദ് രാജിവച്ചു

ലണ്ടൻ: ബ്രിട്ടനിലെ ബോറിസ് ജോൺസൻ സർക്കാരിനെ പ്രതിസന്ധിയിലാക്കി ഇന്ത്യൻ വംശജനായ ധനമന്ത്രി ഋഷി സുനക്കും പാക് വംശജനായ ആരോഗ്യമന്ത്രി സാജിദ് ജാവിദും രാജിവച്ചു. പ്രധാനമന്ത്രിയെന്ന നിലയിൽ ബോറിസ് ജോൺസന്‍റെ പ്രവർത്തനങ്ങളിൽ അതൃപ്തി അറിയിച്ചുകൊണ്ടാണ് ഇരുവരും രാജിവച്ചത്. ഇൻഫോസിസ് സ്ഥാപക ചെയർമാൻ നാരായണമൂർത്തിയുടെ…

ഒരു പുസ്തക പരമ്പര പ്രസിദ്ധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി; റിതാജ്

സൗദി : സൗദി അറേബ്യയിൽ നിന്നുള്ള ഒരു എഴുത്തുകാരി 12-ാം വയസ്സിൽ ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയായി. ഗിന്നസ് വേൾഡ് റെക്കോർഡ്സ് കിരീടം ഉറപ്പിക്കുമ്പോൾ 12 വയസ് 295 ദിവസമായിരുന്നു റിതാജ് ഹുസൈൻ അൽഹസ്മിയുടെ പ്രായം.

ഗാന്ധിയൻ പി ഗോപിനാഥൻ നായരുടെ വിയോഗം; അനുശോചനം അറിയിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം : ഗാന്ധിയൻ പി ഗോപിനാഥൻ നായരുടെ വിയോഗം നാടിനേറ്റ നഷ്ടമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കുകയും, ജയിലിൽ കഴിയുകയും, വിദ്യാർത്ഥിയായിരിക്കെ മഹാത്മാ ഗാന്ധിയുമായി നേരിട്ട് സംസാരിക്കുകയും ചെയ്ത അദ്ദേഹത്തിന്‍റെ വിയോഗം രാജ്യത്തിന് തീരാനഷ്ടമാണെന്ന്…

സംസ്ഥാനത്ത് ഇന്നും കനത്ത മഴ ; രണ്ട് ജില്ലകളിലെ സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് കനത്ത…

‘പന്ത്രണ്ട്’ യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളില്‍ റിലീസ് ജൂലൈ 7 ന്

വിനായകൻ, ഷൈൻ ടോം ചാക്കോ, ദേവ് മോഹൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ‘പന്ത്രണ്ട്’ ജൂലൈ ഏഴിന് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ റിലീസ് ചെയ്യും. ലിയോ തദേവൂസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം കഴിഞ്ഞയാഴ്ചയാണ് കേരളത്തിൽ റിലീസ് ചെയ്തത്.…

ഗാന്ധിയൻ ഗോപിനാഥൻ നായരുടെ അന്ത്യം; അനുശോചിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

തിരുവനന്തപുരം : ഗാന്ധിയൻ മൂല്യങ്ങൾ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും പകർന്നുനൽകിയ വ്യക്തിയാണ് ഗോപിനാഥൻ നായരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശുദ്ധവും സുതാര്യവുമായ വ്യക്തിത്വത്തിന്‍റെ ഉടമ. ദേശീയ സ്വാതന്ത്ര്യ സമര കാലഘട്ടത്തെ ഇന്നത്തെ കാലഘട്ടവുമായി ബന്ധിപ്പിച്ച വിലപ്പെട്ട കണ്ണിയാണ് ഗോപിനാഥൻ നായരെന്ന് മുഖ്യമന്ത്രി അനുശോചന…

ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഗാന്ധിയനും പത്മശ്രീ പുരസ്കാര ജേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ പി ഗോപിനാഥൻ നായർ അന്തരിച്ചു. വിദ്യാർത്ഥിയായിരുന്ന കാലം മുതൽ അദ്ദേഹം ഗാന്ധി പാതയിലായിരുന്നു. സംസ്ഥാനത്തെ മരട് കലാപത്തിലും ദേശീയ തലത്തിൽ സിഖ്-ഹിന്ദു സംഘർഷത്തിലും സമാധാനത്തിന്‍റെ സന്ദേശവുമായാണ് അദ്ദേഹം എത്തിയത്. മരട്…

‘വേണമെങ്കില്‍ എനിക്ക് മുഖ്യമന്ത്രി ആകാമായിരുന്നു’; ഷിന്ദേയെ നിര്‍ദേശിച്ചത് താനെന്ന് ഫഡ്‌നാവിസ്

നാഗ്പുർ: ശിവസേന വിമതനായ ഏക്നാഥ് ഷിൻഡെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കാനുള്ള ആശയം തനിക്കുണ്ടായതെന്ന് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്. ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയ ശേഷം മന്ത്രിസഭയിലെ രണ്ടാമനാകേണ്ടി വന്നതിൽ തനിക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ടുകൾക്കിടെയാണ്, ഫഡ്നാവിസിന്‍റെ വെളിപ്പെടുത്തൽ. ഉപമുഖ്യമന്ത്രിയാകാൻ മാനസികമായി തയാറായിരുന്നില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര…

‘അങ്കണവാടിഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കണം’; മന്ത്രിതല സമിതി

ന്യൂഡൽഹി: സ്കൂളുകളിലും അങ്കണവാടികളിലും വിളമ്പുന്ന ഭക്ഷണത്തിന്‍റെ പോഷക ഗുണനിലവാരം ഉറപ്പാക്കണമെന്ന് മന്ത്രിതല സമിതി ശുപാർശ ചെയ്തു. പ്രോട്ടീൻ സമ്പുഷ്ടമായ മുട്ട, അണ്ടിപ്പരിപ്പ്, പയർവർഗ്ഗങ്ങൾ, കാൽസ്യം, ഇരുമ്പ് തുടങ്ങിയ പോഷകങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. നിലവിൽ 13 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും…