Month: July 2022

അടുത്ത അമ്മ എക്‌സിക്യൂട്ടിവിൽ ഷമ്മി തിലകനെതിരായ നടപടി കൈക്കൊള്ളുമെന്ന് ബാബു രാജ്

കൊച്ചി : ഷമ്മി തിലകനെതിരെ അടുത്ത അമ്മ എക്സിക്യൂട്ടീവിൽ നടപടിയുണ്ടാകുമെന്ന് എക്സിക്യൂട്ടീവ് അംഗം ബാബുരാജ് പറഞ്ഞു. ഇടവേള ബാബുവിനെതിരായ ഗണേഷ് കുമാറിന്‍റെ ആരോപണങ്ങൾക്ക് രേഖാമൂലം മറുപടി നൽകുമെന്നും ബാബുരാജ് കൂട്ടിച്ചേർത്തു. സംഘടന യോഗത്തിന്‍റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിച്ച സംഭവത്തിലാണ് ഷമ്മി…

പാലക്കാട് അമ്മയും കുഞ്ഞും മരിച്ച സംഭവം; 2 ഡോക്ടർമാർ പ്രതിപ്പട്ടികയിൽ

പാലക്കാട്: പാലക്കാട്‌ ‘തങ്കം’ സ്വകാര്യ ആശുപത്രിൽ പ്രസവചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച കേസിൽ രണ്ട് ഡോക്ടർമാരെ പ്രതിചേർത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ചിറ്റൂർ തത്തമംഗലത്ത് ചെമ്പകശ്ശേരി എം രഞ്ജിത്തിന്‍റെ ഭാര്യ ഐശ്വര്യയും (25), ആൺകുഞ്ഞും മരിച്ച സംഭവത്തിലാണ് നടപടി. ആശുപത്രിയിലെ…

‘ഏക് വില്ലൻ റിട്ടേൺസ്’ എന്ന ചിത്രത്തിന്റെ ആദ്യ പ്രൊമോ പുറത്തിറങ്ങി

വരാനിരിക്കുന്ന ഹിന്ദി ചിത്രമായ ‘ഏക് വില്ലൻ റിട്ടേൺ’സിന്‍റെ ആദ്യ പ്രമോ പുറത്തിറങ്ങി. 2014ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ‘ഏക് വില്ല’ന്‍റെ തുടർച്ചയായ ചിത്രത്തിൽ ജോൺ എബ്രഹാം, അർജുൻ കപൂർ, ദിഷ പടാനി, താര സുതാരിയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോണും…

യൂറോ കപ്പിന് മുമ്പ് സ്‌പെയിനിന് തിരിച്ചടി;പരിക്ക് മൂലം അലക്സിയ പുതിയസ് പുറത്ത്

സ്‌പെയിൻ : വനിതാ യൂറോ കപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ,സ്പാനിഷ് ടീമിന് വലിയ തിരിച്ചടിയായി അലക്സിയ പുതിയസിന്റെ പരിക്ക്. പരിശീലനത്തിനിടെ പരിക്കേറ്റ താരത്തിന് എ.സി.എൽ പരിക്കാണെന്ന് സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ സ്ഥിരീകരിച്ചു. ഇതോടെ ആറ് മാസത്തിലേറെ അലക്സിയ കളിക്കളത്തിനു പുറത്തിരിക്കേണ്ടി…

സൂരജ് പാലാക്കാരൻ എന്ന യുട്യൂബറുടെ മുൻകൂർ ജാമ്യം; ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : ക്രൈം നന്ദകുമാറിനെതിരെ സോഷ്യൽ മീഡിയയിൽ പരാതി നൽകിയ പെൺകുട്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസിൽ യൂട്യൂബർ സൂരജ് പാലക്കാരന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.…

ബലി പെരുന്നാള്‍ പ്രമാണിച്ച് തടവുകാര്‍ക്ക് മോചനം അനുവദിച്ച് യുഎഇ

യു എ ഇ : ബലി പെരുന്നാള്‍ പ്രമാണിച്ച് 737 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉത്തരവിട്ടു. ഷാർജ ഭരണാധികാരി 194 തടവുകാരെ മോചിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. നല്ല പെരുമാറ്റം കാണിച്ച തടവുകാരെ മോചിപ്പിക്കാനാണ്…

അനസ്തേഷ്യയ്ക്കു പിന്നാലെ യുവതി മരിച്ചു; ആശുപത്രിയ്ക്കെതിരെ പരാതി

പാലക്കാട്: പ്രസവത്തിനു പിന്നാലെ അമ്മയും നവജാത ശിശുവും മരിച്ച പാലക്കാട്‌ തങ്കം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചതായി പരാതി. കോങ്ങാട് ചെറായ പ്ലാപ്പറമ്പിൽ ഹരിദാസന്‍റെ മകൾ കാർത്തികയാണ് (27) മരിച്ചത്. ഭിന്നശേഷിക്കാരിയായ കാർത്തികയുടെ കാലിലെ ശസ്ത്രക്രിയയ്ക്ക് അനസ്തീഷ്യ നൽകിയതിനെ തുടർന്നാണ് മരണം…

മത്തിയുടെ ലഭ്യതയിൽ കുറവ്; വർഷങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവ്

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം നടത്തിയ പഠനത്തിൽ കേരളത്തിൽ മത്തിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞതായി കണ്ടെത്തി. കഴിഞ്ഞ വർഷം 3,297 ടൺ മത്തി മാത്രമാണ് സംസ്ഥാനത്ത് ലഭിച്ചത്. മുൻ വർഷത്തേക്കാൾ 75 ശതമാനം കുറവാണിത്. 1994 നു ശേഷം മത്തിയുടെ…

കോഴിക്കോട് കെട്ടിടനമ്പർ ക്രമക്കേട് കേസ്; അന്വേഷണം ജില്ലാക്രൈംബ്രാഞ്ചിന്‌ കൈമാറി

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട നമ്പറിലെ ക്രമക്കേട് സംബന്ധിച്ച അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഫറോക്ക് അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. എന്നാൽ വലിയ തോതിലുള്ള സാമ്പത്തിക ക്രമക്കേടുകൾ നടന്നതിനാൽ വിജിലൻസിനെയോ മറ്റ് ഏജൻസികളെയോ കൊണ്ട് അന്വേഷിപ്പിക്കണമെന്ന്…

അടുക്കളയിൽ ‘സിലിണ്ടർ പൊട്ടുമോ’?; ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടി

ന്യൂഡല്‍ഹി: ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന്‍റെ വില വീണ്ടും വർദ്ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ 14.2 കിലോ പാചക വാതക സിലിണ്ടറിന്‍റെ വില 1,060.50 രൂപയായി. രണ്ട് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഗാർഹിക സിലിണ്ടറിന്‍റെ വില വർദ്ധിപ്പിക്കുന്നത്.…