Month: July 2022

രണ്ട് ദിവസത്തെ കുതിപ്പിന് ശേഷം സ്വർണവില ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു. തുടർച്ചയായ രണ്ട് ദിവസം സ്വർണ വിലയിൽ ഉയർച്ചയായിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ വിലയിൽ 400 രൂപ ഇന്ന് കുറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ ഒരു പവൻ സ്വർണത്തിന്‍റെ വില 280 രൂപയായി ഉയർന്നിരുന്നു. ഒരു…

സ്വപ്‌ന സുരേഷിനെ പാലക്കാട് എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

പാലക്കാട്: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായി സ്വകാര്യ എന്‍ജിഒ സംഘടനയായ എച്ച്ആർഡിഎസ് അറിയിച്ചു. ഫെബ്രുവരിയിലാണ് പാലക്കാട് ആസ്ഥാനമായുള്ള എച്ച്ആർഡിഎസിലെ സിഎസ്ആർ ഡയറക്ടറായി സ്വപ്നയെ നിയമിച്ചത്. സ്വപ്നയ്ക്കെതിരായ അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നുവെന്ന് എച്ച്ആർഡിഎസ് നൽകുന്ന വിശദീകരണം. സ്വപ്നയുടെ…

തെലുങ്ക് ചലച്ചിത്ര എഡിറ്റർ ഗൗതം രാജു അന്തരിച്ചു

ഹൈദരാബാദ് : തെലുങ്ക് സിനിമകളിൽ പ്രധാനമായും പ്രവർത്തിച്ചിരുന്ന സീനിയർ ഫിലിം എഡിറ്റർ ഗൗതം രാജു അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജൂലൈ ആറിന് പുലർച്ചെ 1.30നായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗൗതം രാജു ആരോഗ്യ പ്രശ്നങ്ങളുമായി മല്ലിടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.…

എകെജി സെന്ററിന് നേരെ എറിഞ്ഞത് ഏറുപടക്കമെന്ന് ഫോറന്‍സികിന്റെ പ്രാഥമിക നിഗമനം

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്‍ററിന് നേരെ തീവ്രത കുറഞ്ഞ സ്ഫോടക വസ്തുവാണ് എറിഞ്ഞതെന്ന് ഫോറൻസിക് റിപ്പോർട്ട്. ഏറുപടക്കത്തിന്റെ സ്വഭാവമുള്ള വസ്തുവാണ് എറിഞ്ഞതെന്നാണ് ഫോറൻസിക് വിഭാഗത്തിന്‍റെ പ്രാഥമിക നിഗമനം. സ്ഥലത്ത് നിന്ന് ശേഖരിച്ച രാസവസ്തുക്കളിൽ പൊട്ടാസ്യം ക്ലോറൈറ്റ്, നൈട്രേറ്റ്,…

സജി ചെറിയാന്റെ പരാമര്‍ശം; പ്രതിപക്ഷ ബഹളം,സഭപിരിഞ്ഞു

തിരുവനന്തപുരം: രാജ്യത്തിന്‍റെ ഭരണഘടനയെക്കുറിച്ചുള്ള വിവാദ പരാമർശത്തിന്‍റെ പേരിൽ മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ ബഹളമുണ്ടാക്കി. സഭ സമ്മേളിച്ചയുടൻ പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളിക്കുകയും പ്ലക്കാർഡുകൾ ഉയർത്തുകയും ചെയ്തു. ബഹളം കാരണം ശൂന്യവേളയും ചോദ്യോത്തരവേളയും റദ്ദാക്കി. ഫണ്ട് ആവശ്യങ്ങൾ അംഗീകരിച്ച്…

കടുവാക്കുന്നേൽ കുറുവച്ചൻ നാളെ മുതൽ തീയറ്ററിൽ

ജിനു വി എബ്രഹാം തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് ‘കടുവ’. ജൂണ് 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ജൂലൈ ഏഴിലേക്ക് മാറ്റുകയായിരുന്നു. പൃഥ്വിരാജ്, വിവേക് ഒബ്റോയ്, സംയുക്ത മേനോൻ, വിധു വിശാൽ, സീമ, സായികുമാർ, ജനാർദ്ദനൻ, പ്രിയങ്ക…

കഴിഞ്ഞ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനിടെ ഉണ്ടായ സംഭവം; കമ്മിറ്റി സിന്ധുവിനോട് ക്ഷമ ചോദിച്ചു

കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിനിടെയായിരുന്നു സംഭവം. ജപ്പാന്‍റെ അക്കാനെ യമാഗുച്ചിയുമായുള്ള സെമി ഫൈനൽ മത്സരത്തിനിടെ റഫറിയുടെ തീരുമാനത്തെത്തുടർന്ന് സിന്ധു കണ്ണീരോടെയാണ് കളം വിട്ടത്. ആദ്യ ഗെയിം ജയിച്ച സിന്ധു രണ്ടാം ഗെയിമിൽ 14-11ന് മുന്നിലെത്തിയപ്പോൾ തീരുമാനം സിന്ധുവിന് പ്രതികൂലമായിരുന്നു.…

മന്ത്രി സജി ചെറിയാനെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: രാജ്യത്തിന്‍റെ ഭരണഘടനയ്ക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശങ്ങളിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസ് മേധാവിക്കും പത്തനംതിട്ട എസ്പിക്കും ലഭിച്ച പരാതികൾ തിരുവല്ല ഡിവൈഎസ്പി ടി രാജപ്പൻ റാവുത്തറിന് കൈമാറി. പ്രസംഗം പരിശോധിച്ച് കേസെടുക്കുന്ന കാര്യത്തിൽ നിയമോപദേശം തേടും.…

സജി ചെറിയാനെ കൈവിട്ട് പാർട്ടി; കോടതിയിലെത്തിയാല്‍ തിരിച്ചടിയാകുമോ?

തിരുവനന്തപുരം: സജി ചെറിയാന്‍റെ വിവാദ മല്ലപ്പള്ളി പ്രസംഗം തെറ്റാണെന്നാണ് സിപിഐയുടെ വിലയിരുത്തൽ. വിഷയത്തിൽ സിപിഎമ്മിന്‍റെ സമീപനമല്ല സിപിഐ സ്വീകരിച്ചത്. പ്രസംഗം അനുചിതമായി എന്നാണ് അവർ പറയുന്നത്. മന്ത്രിയുടെ പരാമർശം ശരിയല്ലെന്ന നിലപാടാണ് ഇടതുമുന്നണിയിൽ തന്നെയുള്ളത്. അതേസമയം, ഈ വിവാദം നിയമ പ്രതിസന്ധിയിലേക്ക്…

ഫിന്‍ലാന്‍ഡ്-സ്വീഡന്‍ നാറ്റോ പ്രവേശനത്തിന് അംഗീകാരം നല്‍കിയ ആദ്യ രാജ്യമായി കാനഡ

ഒട്ടാവ: കാനഡ ഫിൻലാൻഡിന്‍റെയും സ്വീഡന്‍റെയും നാറ്റോ പ്രവേശനത്തിന് അംഗീകാരം നൽകി. ഇതോടെ ഇരു രാജ്യങ്ങളുടെയും പ്രവേശനത്തിന് ഔദ്യോഗികമായി അനുമതി നൽകുന്ന ആദ്യ രാജ്യമായി കാനഡ മാറി. കാനഡയിലെ ഹൗസ് ഓഫ് കോമൺസിലെ അംഗങ്ങൾ ഇത് ഏകകണ്ഠമായി അംഗീകരിച്ചു. “സ്വീഡനും ഫിൻലാൻഡിനും നാറ്റോയുമായി…