Month: July 2022

പരാതിക്കാരിയുടെ അപ്പീൽ ഹർജി: പി.സി ജോർജിന് ഹൈക്കോടതി നോട്ടിസ്

കൊച്ചി: പീഡനക്കേസിൽ മുൻകൂർ ജാമ്യം ലഭിച്ച പൂഞ്ഞാർ മുൻ എംഎൽഎ പിസി ജോർജിനു ഹൈക്കോടതി നോട്ടീസ് അയച്ചു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സോളാർ കേസിൽ പരാതിക്കാരി സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഹർജി അടുത്തയാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. കഴിഞ്ഞ വർഷം…

അര്‍ജന്റീനയുടെ ഏറ്റവും മൂല്യമേറിയ താരം: മെസിയെ പിന്നിലാക്കി 24കാരന്‍ സ്‌ട്രൈക്കർ

ബ്യൂണസ് ഐറിസ്: ലയണൽ മെസിയേ പിന്നിലാക്കി അർജന്‍റീനയുടെ ഏറ്റവും മൂല്യമേറിയ താരമായി 24കാരൻ ലൗതാരോ മാര്‍ട്ടിനസ്. ട്രാൻസ്ഫർ മൂല്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ ഇന്‍റർ മിലാൻ സ്ട്രൈക്കർ ഒന്നാം സ്ഥാനം നേടിയത്. അര്‍ജന്റൈന്‍ ക്ലസ് റേസിങ്ങില്‍ നിന്ന് 2018ലാണ് മാര്‍ട്ടിനസ് ഇന്റര്‍ മിലാനിലേക്ക് എത്തുന്നത്.…

ബോറിസ് ജോൺസണ് തിരിച്ചടി: രണ്ട് മന്ത്രിമാർ രാജിവെച്ചു

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് സർക്കാരിലെ രണ്ട് മന്ത്രിമാർ രാജിവെച്ചു. പ്രധാനമന്ത്രി സ്വീകരിച്ച നിലപാടിനോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചാണ് മന്ത്രിമാരുടെ രാജി. ധനമന്ത്രി ഋഷി സുനക്, ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് എന്നിവരാണ് രാജിക്കത്ത് നൽകിയത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി വിവാദങ്ങളിൽ…

നിറവ്യത്യാസമുള്ള അരി പെറുക്കിക്കളയരുത്; സ്കൂളുകൾക്ക് നിർദേശം

പെരിന്തൽമണ്ണ: അരിയിലെ ‘പോഷകാംശങ്ങൾ’ പെറുക്കിക്കളയരുതെന്ന് സ്കൂളുകൾക്ക് ഭക്ഷ്യവകുപ്പ് നിർദേശം നൽകി. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ഉച്ചഭക്ഷണത്തിന് വിവിധ പോഷകങ്ങൾ അടങ്ങിയ പ്രത്യേക അരി (ഫോർട്ടിഫൈഡ് റൈസ്) വിതരണം ചെയ്യാൻ എത്തിയപ്പോൾ സ്കൂളിലെ അധികൃതർ മോശം അരിയാണെന്ന് അവകാശപ്പെട്ട്…

ഇബ്രഹിമോവിച് മിലാനിൽ തുടരും

സ്വീഡിഷ് ഇതിഹാസം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് എസി മിലാനിൽ തന്നെ തുടരും. പരിക്കിനെ തുടർന്ന് കളിക്കളത്തിൽ തിരിച്ചെത്താൻ വൈകിയെങ്കിലും ഇബ്രയുടെ കരാർ പുതുക്കാൻ എസി മിലാൻ തീരുമാനിക്കുകയായിരുന്നു. എസി മിലാനിൽ തുടരുന്നതിനായി ഇബ്രാഹിമോവിച്ച് തന്‍റെ വേതനവും കുറയ്ക്കും. ഇബ്രയുടെ ഫുട്ബോൾ കരിയറിലെ അവസാന…

‘കടുവ’ നാളെ എല്ലാ തടസ്സങ്ങളെയും ഭേദിച്ച് തിയറ്ററിലേക്ക് 

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’ നാളെ തീയേറ്ററുകളിലെത്തും. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ജൂലൈ ഏഴിന് ‘കടുവ’ തീയേറ്ററുകളിലെത്തുമെന്ന് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു.  സെൻസറിംഗ് പൂർത്തിയായതോടെ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു. ടിക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു.…

നാലമ്പല ദർശനം: കർക്കിടകത്തിൽ തീർഥാടന യാത്രയ്ക്ക് സൗകര്യമൊരുക്കി കെഎസ്ആർടിസി

മലപ്പുറം: ചെലവ് കുറഞ്ഞ ടൂറിസം പദ്ധതിയായ ‘ഉല്ലാസയാത്ര’യുടെ വിജയത്തിന് പിന്നാലെ കർക്കടക മാസത്തിൽ നാലമ്പല ദർശന സൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി. തൃശ്ശൂർ ജില്ലയിലെ നാലമ്പലങ്ങളായ തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശത്രുഘ്നക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് യാത്ര. സംസ്ഥാനത്തെ…

ഭരണഘടനാ വിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാന്‍ രാജിവയ്ക്കില്ല

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയെ അവഹേളിക്കുന്ന തരത്തിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ മന്ത്രി സജി ചെറിയാൻ തൽക്കാലം രാജിവയ്ക്കേണ്ടെന്ന് സി.പി.ഐ(എം) ധാരണയായതായി റിപ്പോർട്ട്. എ.കെ.ജി സെന്‍ററിൽ നടന്ന സി.പി.ഐ(എം) സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. സജി ചെറിയാനും യോഗത്തിൽ പങ്കെടുത്തു. മന്ത്രിക്കെതിരെ ഒരു കേസും…

777 ചാർലി; ലാഭവിഹിതത്തിന്റെ ഒരു പങ്ക് മൃഗക്ഷേമത്തിന് പ്രവർത്തിക്കുന്ന എൻജിഒകൾക്ക്

777 ചാർലി എന്ന സിനിമ അതിന്‍റെ പ്രമേയവും താരനിരയും കൊണ്ട് ഇന്ത്യയിലുടനീളം വളരെയധികം ശ്രദ്ധ നേടിയ ഒരു കന്നഡ ചിത്രമാണ്. ധർമ്മ എന്ന യുവാവിന്‍റെയും ചാർലി എന്ന നായയുടെയും കഥയാണ് ചിത്രം പറയുന്നത്. പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ നിർമ്മാതാക്കൾ. നായ്ക്കളുടെയും…

‘റോക്കട്രി ദി നമ്പി എഫക്റ്റ്’ ഇന്ത്യയിൽ 15 കോടി കടന്നു

ആർ മാധവൻ സംവിധാനം ചെയ്ത ‘റോക്കട്രി; ദി നമ്പി ഇഫക്റ്റ്’ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം അഞ്ചാം ദിവസം ഇന്ത്യയിൽ ഏകദേശം 1.30 കോടി രൂപ ഗ്രോസ് നേടിയതായി കണക്കാക്കപ്പെടുന്നു. ഇതോടെ ഇന്ത്യയിലെ ബോക്സോഫീസിൽ 15 കോടിയിലധികം രൂപ നേടിയ…