Month: July 2022

സജി ചെറിയാന്റെ രാജി; മാധ്യമങ്ങളെ പ്രശംസിച്ച് ഹരീഷ് പേരടി

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്‍റെ പേരിൽ മന്ത്രി സജി ചെറിയാൻ ഇന്നലെ വൈകിട്ടാണ് രാജിവച്ചത്. ഇതിന് പിന്നാലെ മാധ്യമങ്ങളെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി രംഗത്തെത്തി. കേരളത്തിലെ മനുഷ്യാവകാശങ്ങളും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നത് മാധ്യമങ്ങളാണെന്നും താരം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഭരണകക്ഷികൾ പൊതുസ്ഥലത്ത് ശാന്തരാകാൻ…

‘ഇന്ത്യൻ ഭരണഘടന’ പ്രതിഷ്ഠയാക്കി കേരളത്തിലൊരു ക്ഷേത്രം!

കുടപ്പനക്കുന്ന് : ഇന്ത്യൻ ഭരണഘടന പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു ക്ഷേത്രമുണ്ട്. തിരുവനന്തപുരം കുടപ്പനക്കുന്നിൽ റിട്ടയേർഡ് അധ്യാപകനായ ശിവദാസൻ പിള്ളയാണ് ക്ഷേത്രം സ്ഥാപിച്ചത്. ഭരണഘടനയുടെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എന്നതാണ് ക്ഷേത്ര രൂപീകരണത്തിന്‍റെ ലക്ഷ്യം. ക്ഷേത്രമായി കാണുന്നതിനേക്കാൾ വലുത് വളരുന്ന യുവതലമുറ ഭരണഘടനയുടെ പ്രാധാന്യവും മഹത്വവും…

സാമൂഹികമാധ്യമ കമ്പനികൾ ഇന്ത്യയിലെ നിയമം പാലിക്കണമെന്ന് ആവർത്തിച്ച് കേന്ദ്രം

ന്യൂഡൽഹി: ഉള്ളടക്കം നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട് ട്വിറ്റർ കോടതിയെ സമീപിച്ചതിന് പിന്നാലെ, സോഷ്യൽ മീഡിയ കമ്പനികൾ ഇന്ത്യയിലെ നിയമം പാലിക്കണമെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചു. ആഗോളതലത്തിൽ, സോഷ്യൽ മീഡിയയുടെ ഉത്തരവാദിത്തം ചർച്ച ചെയ്യപ്പെടുകയാണെന്ന് കേന്ദ്ര ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.…

സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില കുറയുന്നത്. ഒരു പവൻ സ്വർണത്തിന്‍റെ വില 600 രൂപ കുറഞ്ഞു. ഇന്നലെ ഒരു പവൻ സ്വർണത്തിന്‍റെ വില 400 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്‍റെ…

തുടർച്ചയായ സാങ്കേതിക തകരാറുകൾ; സ്പൈസ് ജെറ്റിന് കേന്ദ്രസർക്കാർ നോട്ടിസ്

ന്യൂഡൽഹി: സാങ്കേതിക തകരാർ കാരണം വിമാനങ്ങളുടെ അടിയന്തര ലാൻഡിംഗ് തുടരുന്ന സാഹചര്യത്തിൽ സ്പൈസ് ജെറ്റിന് കേന്ദ്രസർക്കാർ സുരക്ഷാ നോട്ടീസ് നൽകി. നിരവധി സാങ്കേതിക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്പൈസ് ജെറ്റിന് നോട്ടീസ് നൽകിയത്.…

ഐഎംഎഫിന് മുന്നില്‍ കടം പുനക്രമീകരണ പദ്ധതി അവതരിപ്പിക്കാന്‍ ശ്രീലങ്ക

കൊളംബോ: ശ്രീലങ്ക സാമ്പത്തികമായി തകർന്നുവെന്നും പൂർണമായും പാപ്പരായെന്നും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറഞ്ഞു. അന്താരാഷ്ട്ര നാണയ നിധി മുമ്പാകെ കൂടിയാലോചനകൾക്കായി ‘പാപ്പരായ രാജ്യ’മായി ശ്രീലങ്ക ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ഓഗസ്റ്റിൽ ശ്രീലങ്ക കടം പുനഃക്രമീകരണ പദ്ധതി ഐഎംഎഫിന് സമർപ്പിക്കും.…

സംവിധായിക ലീനക്കെതിരെ വധഭീഷണി; സംഘപരിവാർ നേതാവ് അറസ്റ്റില്‍

തമിഴ് ഡോക്യുമെന്‍ററി സംവിധായികയും നടിയുമായ ലീന മണിമേഖലയ്‌ക്കെതിരെ വധഭീഷണി മുഴക്കിയ വലതുപക്ഷ സംഘടനാ നേതാവ് അറസ്റ്റിൽ. സംഘപരിവാർ സംഘടനയായ ‘ശക്തിസേന ഹിന്ദു മക്കൾ ഇയക്കം’ പ്രസിഡന്‍റ് സരസ്വതിയാണ് അറസ്റ്റിലായത്. സിനിമാ പോസ്റ്ററിൽ കാളി ദേവിയെ അപമാനിച്ചുവെന്നാരോപിച്ച് ഇവർ വധഭീഷണി മുഴക്കിയിരുന്നു.

ഭരണഘടന വിരുദ്ധ പ്രസംഗം; സജി ചെറിയാനെതിരെ കേസെടുത്തു

ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചതിന് മുൻ മന്ത്രി സജി ചെറിയാനെതിരെ കേസെടുത്തു. പത്തനംതിട്ട കീഴ്വാർ പൊലീസാണ് കേസെടുത്തത്. ഭരണഘടനയെ അവഹേളിച്ചെന്ന വകുപ്പ് ചുമത്തി കേസെടുക്കാൻ പൊലീസിനോട് തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് കേസ് എടുത്തത്. 3 വർഷം വരെ തടവു…

വർഷം മുഴുവന്‍ ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കാം: ചരിത്ര തീരുമാനവുമായി മിനിയാപൊളിസ്

മിനിയാപൊളിസ്: മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലും ഇന്ത്യ പോലുള്ള ചില സ്ഥലങ്ങളിലും ഉച്ചഭാഷിണി ബാങ്ക് വിളികൾ അനുവദനീയമാണെങ്കിലും ഒരു വിഭാഗം രാജ്യങ്ങളിൽ ബാങ്ക് വിളികൾ നിയന്ത്രണങ്ങളോടെയാണ് നടത്തുന്നത്. ഉച്ചഭാഷിണി ഒഴിവാക്കി പള്ളികളിലും പ്രാർത്ഥനാ ഹാളുകളിലും ഒതുങ്ങുന്ന തരത്തിലായിരിക്കും ബാങ്ക് വിളി. ചില രാജ്യങ്ങളിൽ,…

സർക്കാരിന്റെ ആഡംബരക്കപ്പലിന് റെക്കോർഡ് വരുമാനം

കൊച്ചി: സർക്കാരിന്റെ ആഡംബര കപ്പൽ ഈ അവധിക്കാലത്ത് റെക്കോർഡ് വരുമാനം രേഖപ്പെടുത്തി. മെയ് മാസത്തിൽ മാത്രം ഒരു കോടി രൂപ വരുമാനം നേടിയ ആഢംബര കപ്പൽ നെഫ്രിറ്റിറ്റി കൊച്ചിയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് സവിശേഷമായ ഒരു യാത്രാ അനുഭവമാണ്. ടൂറിസം മേഖലയിൽ കെ.എസ്.ഐ.എൻ.സി നടത്തിയ…