Month: July 2022

വിന്‍ഡീസിനെതിരായ ടി20 പരമ്പരയിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തി; ആദ്യ മത്സരം ഇന്ന്‌

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തി. ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ടി20 പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജുവിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കോവിഡ് 19 ബാധിച്ച കെഎൽ രാഹുലിന് പകരക്കാരനായാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയതെന്നാണ്…

സ്മൃതി ഇറാനിയെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റ് നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ സോഷ്യൽ മീഡിയ പോസ്റ്റുകൾ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി കോണ്‍ഗ്രസ് നേതാക്കൾക്ക് നിർദേശം നൽകി. സ്മൃതി ഇറാനിയുടെ മകൾക്ക് ഗോവയിലെ റെസ്റ്റോറന്‍റുമായി ബന്ധമുണ്ടെന്ന് ആരോപിച്ചുള്ള പോസ്റ്റുകൾ നീക്കം ചെയ്യാനാണ് കോണ്‍ഗ്രസ് നേതാക്കൾക്ക് നിർദേശം…

ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് ഓറഞ്ച്, യെല്ലോ അലേർട്ട്

തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട കനത്ത മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന്…

ബെംഗളൂരു സ്ഫോടനം; അന്തിമ വാദം കേൾക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: ബെംഗളൂരു സ്ഫോടനക്കേസിൽ പുതിയ ആവശ്യവുമായി കർണാടക സുപ്രീം കോടതിയിൽ. പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനി ഉൾപ്പെടെയുള്ള പ്രതികൾക്കെതിരായ പുതിയ തെളിവുകൾ പരിശോധിക്കാൻ വിചാരണക്കോടതിക്ക് നിർദേശം നൽകണമെന്ന് കർണാടക സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇതിൽ ഫോൺ റെക്കോർഡിംഗും ഉൾപ്പെടുന്നു.…

പുകയില ഉത്പന്നങ്ങൾക്ക് ഇനി പുതിയ പായ്ക്കറ്റും ആരോഗ്യ മുന്നറിയിപ്പും

2008ലെ പുകയില ഉൽപ്പന്നങ്ങളുടെ ചട്ടങ്ങൾ ഭേദഗതി ചെയ്തുകൊണ്ട് എല്ലാ പുകയില ഉൽപ്പന്ന പായ്ക്കുകൾക്കും പുതിയ ആരോഗ്യ മുന്നറിയിപ്പുകൾക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ വെള്ളിയാഴ്ച വിജ്ഞാപനം ചെയ്തു. 2022 ഡിസംബർ 1 മുതൽ ഭേദഗതി ചെയ്ത നിയമങ്ങൾ പ്രാബല്യത്തിൽ വരും. 2022…

മന്ത്രി ബിന്ദു ഫിലോമിനയുടെ കുടുംബത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കരുവനന്നൂര്‍ ബാങ്കിൽ നിക്ഷേപിച്ച പണം ചികിത്സക്ക് കിട്ടാതെ മരിച്ച മാപ്രാണം സ്വദേശി ഫിലോമിനയുടെ കുടുംബത്തിനെതിരായ പരാമർശത്തിൽ മന്ത്രി ആർ.ബിന്ദു മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബാങ്കിൽ സ്വന്തമായി പണമുണ്ടായിട്ടും മതിയായ ചികിത്സ നൽകാൻ കഴിയാത്തതിൽ ദുഃഖവും പ്രതിഷേധവും…

പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം; ഇരുസഭകളും ഓഗസ്റ്റ് 1 വരെ പിരിഞ്ഞു

ന്യൂ ഡൽഹി: ‘രാഷ്ട്രപത്‌നി’ പരാമർശത്തെ തുടർന്ന് പാർലമെന്‍റിന്‍റെ ഇരുസഭകളുടെയും പ്രവർത്തനം വീണ്ടും തടസ്സപ്പെട്ടു. ലോക്സഭാ സമ്മേളനം ആരംഭിച്ചതിന് തൊട്ടുപിന്നാലെ സോണിയാ ഗാന്ധി സ്മൃതി ഇറാനി വാക്കേറ്റം ചര്‍ച്ച ചെയ്യണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി…

കുവൈറ്റിൽ വരും ദിവസങ്ങളിൽ അസ്ഥിര കാലാവസ്ഥ

കുവൈറ്റ്: വരും ദിവസങ്ങളിൽ കുവൈറ്റിൽ മഴയ്ക്ക് സാധ്യത അസ്ഥിരമായ കാലാവസ്ഥ കാരണം വാഹനമോടിക്കുന്നവരും കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.  അടിയന്തര സാഹചര്യം നേരിടുമ്പോൾ 112 എന്ന നമ്പറിൽ വിളിക്കാനും മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ ഉണ്ടാകാൻ…

ഒമാനിൽ കനത്ത മഴ; രണ്ട് മരണം

മസ്കത്ത്: ശക്തമായ കാറ്റിലും മഴയിലും ഒമാനിൽ ഒരു കുട്ടിയടക്കം രണ്ട് പേർ മുങ്ങിമരിച്ചു. ദുരിതബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണു. ചില റോഡുകളിൽ ഗതാഗതം താറുമാറായി. അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നാണ് റിപ്പോർട്ട്. നിസ്‌വ…

മൂന്നാഴ്ചയ്ക്കിടയിലെ ഉയർച്ചയിൽ രൂപ

യുഎസ് ഫെഡറൽ റിസർവിന്‍റെ പലിശനിരക്ക് വർദ്ധനവിനെക്കുറിച്ചുള്ള ആശങ്കകൾ ലഘൂകരിച്ച് ഇന്ത്യൻ രൂപ ഡോളറിനെതിരെ മൂന്നാഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. വ്യാഴാഴ്ച ഡോളറിനെതിരെ 79.7550 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം. എന്നാൽ ഇന്ന് ഇത് 79.3925 ആയി ഉയർന്നു. ജൂലൈ 11ന് ശേഷമുള്ള…