Month: July 2022

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ വനിതാ ടീമിന് 39 റൺസ് ജയം

പല്ലക്കലെ: ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (75) അർധസെഞ്ചുറിയുമായി നയിച്ചപ്പോൾ, ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ വനിതാ ടീമിന് 39 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 255 റൺസ് എടുത്തപ്പോൾ ശ്രീലങ്ക 216 റൺസിന് ഓൾഔട്ടായി.…

ഗോതമ്പുശേഖരം കുറഞ്ഞു; ആട്ടയടക്കമുള്ളവയുടെ കയറ്റുമതി നിരോധിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ ഗോതമ്പ് സ്റ്റോക്ക് മൂന്ന് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതിനെ തുടർന്ന് ആട്ട, മൈദ, റവ എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് സർക്കാർ കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ സ്റ്റോക്ക് കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് മെയ് 13…

ട്രാൻസ്മാൻ പ്രവീണിന് ‘മിസ്റ്റർ ഇന്ത്യ’യിൽ പങ്കെടുക്കാൻ സർക്കാർ സഹായം

തിരുവനന്തപുരം: ട്രാൻസ്മാൻ പ്രവീൺ നാഥിന് മിസ്റ്റർ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാൻ സർക്കാർ സഹായം. ഏഴ് മാസത്തെ പരിശീലനം, താമസം, ഭക്ഷണം എന്നിവ ഉൾപ്പെടെ 2,24,000 രൂപ അനുവദിച്ചു. കഴിഞ്ഞ വർഷം ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മിസ്റ്റർ കേരളയായി തിരഞ്ഞെടുക്കപ്പെട്ട പ്രവീണ് നാഥിന്, മിസ്റ്റർ…

‘കാളീദേവിയെ കുറിച്ച് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു’; മഹുവ മൊയ്ത്ര

ന്യൂഡല്‍ഹി: കാളി ദേവിയെക്കുറിച്ച് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. താൻ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാൻ ബിജെപിയെ വെല്ലുവിളിക്കുകയാണെന്നും അവർ പറഞ്ഞു. ഉത്തരേന്ത്യൻ ആശയങ്ങൾ തന്‍റെ വിശ്വാസസങ്കൽപത്തിന് മുകളിൽ അടിച്ചേൽപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു. കാളി തന്‍റെ…

കെ – ഫോണിന് കേന്ദ്രസര്‍ക്കാരിന്റെ പ്രവർത്തനാനുമതി

കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡിന് (കെ-ഫോണ്‍) അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി 1 ലൈസന്‍സ് അനുവദിച്ച് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍സ് വകുപ്പ് ഉത്തരവിറക്കി. ഇതോടെ പദ്ധതിക്ക് പ്രവർത്തനാനുമതി ലഭിച്ചു. പദ്ധതിയുടെ ഇന്‍റർനെറ്റ് സേവന ദാതാവിന്‍റെ…

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പുറത്തേക്ക്

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവെച്ചു. ബോറിസ് ജോൺസൺ മന്ത്രിസഭയിൽ നിന്ന് നിരവധി അംഗങ്ങൾ രാജിവെച്ചതിന് പിന്നാലെയാണ് രാജി. ‘പാർട്ടി ഗേറ്റ്’ വിവാദത്തിന് പിന്നാലെയാണ് ബോറിസ് ജോൺസനെതിരെ സ്വന്തം പാളയത്തിൽ നിന്ന് പടയൊരുക്കം ആരംഭിച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി…

ശിവാജി ഗണേശന്റെ 270 കോടി സ്വത്തിൻമേൽ തർക്കം; പ്രഭുവിനെതിരെ കേസ്

ചെന്നൈ: അന്തരിച്ച നടൻ ശിവാജി ഗണേശന്‍റെ മക്കൾ തമ്മിൽ സ്വത്തിനെച്ചൊല്ലി തർക്കം. സ്വത്ത് വിഭജിച്ചപ്പോൾ അർഹമായത് ലഭിച്ചില്ലെന്ന് ആരോപിച്ച് ശിവാജി ഗണേശന്‍റെ രണ്ട് പെൺമക്കളാണ് കേസുമായി രംഗത്തെത്തിയത്. ശാന്തി നാരായണസ്വാമിയും രാജ്വി ഗോവിന്ദരാജനും സഹോദരനും നടനുമായ പ്രഭു, നിർമ്മാതാവ് രാംകുമാർ ഗണേശൻ…

കാലവർഷം കനക്കുന്നു; അടുത്ത 4 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത നാല് ദിവസത്തേക്ക് സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൺസൂൺ പാത സാധാരണയിൽ നിന്ന് തെക്കോട്ട് സജീവമായതിന്‍റെയും മധ്യപ്രദേശിന് മുകളിൽ ന്യൂനമർദ്ദ പ്രദേശം നിലനിൽക്കുന്നതിന്‍റെയും ഫലമായി അറബിക്കടലിന് മുകളിലൂടെ ശക്തമായ പടിഞ്ഞാറ്-തെക്കുപടിഞ്ഞാറൻ കാറ്റ്…

ദക്ഷിണ കന്നഡയിൽ കനത്ത മഴ; മംഗലാപുരം പഞ്ചിക്കല്ലില്‍ ഉരുള്‍പൊട്ടല്‍

മംഗലാപുരം: ദക്ഷിണ കന്നഡയിൽ കനത്ത മഴ തുടരുകയാണ്. മംഗലാപുരത്തെ പഞ്ചിക്കലിൽ മഴക്കെടുതിയിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രദേശത്ത് ഉരുൾപൊട്ടലിൽ മൂന്ന് മലയാളികൾ മരിച്ചു. പാലക്കാട് സ്വദേശി ബിജു, ആലപ്പുഴ സ്വദേശി സന്തോഷ്, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. അതേസമയം…

മലേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍; സിന്ധു ക്വാര്‍ട്ടറില്‍ പ്രവേശിച്ചു

വനിതാ സിംഗിൾസിൽ നേരിട്ടുള്ള ഗെയിമുകൾക്കാണ് ഇന്ത്യൻ താരം വിജയിച്ചത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ സിന്ധു വെറും 28 മിനിറ്റിനുള്ളിൽ എതിരാളിയെ പരാജയപ്പെടുത്തി. ക്വാർട്ടറിൽ ചൈനീസ് തായ്പേയിയുടെ തായ് സു യിംഗിനെയാണ് സിന്ധു നേരിടുക. സ്കോർ: 21-12, 21-10. പുരുഷ സിംഗിൾസിൽ സായ്…