Month: July 2022

ഇന്ത്യയിൽ 18,815 പുതിയ കോവിഡ് കേസുകൾ; പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.96%

ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 18,815 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.96 ശതമാനമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 98.51 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38 രോഗികൾ കോവിഡ് ബാധിച്ച് മരണപ്പെട്ടു.

എറണാകുളത്ത് ഡെങ്കിപ്പനി; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

കൊച്ചി: എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കുകയും മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 7 ഡെങ്കിപ്പനി മരണങ്ങളാണ് ഈ വർഷം സ്ഥിരീകരിച്ചത്. മരണങ്ങളിൽ മിക്കതും രക്തസ്രാവം ഉണ്ടാക്കുന്ന ഡെങ്കിപ്പനി മൂലമാണ്. ഹെമറാജിക് പനി…

ചിന്തിൻ ശിബിരത്തിലെ പീഡന പരാതി; ഷാഫി പറമ്പിലിനോട് വിശദീകരണം തേടി കെ സുധാകരൻ

കണ്ണൂർ : യൂത്ത് കോൺഗ്രസ്‌ ക്യാമ്പ് ചിന്തിൻ ശിബിരത്തിലെ ലൈംഗിക പീഡന പരാതിയിൽ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ വിശദീകരണം തേടി. ലൈംഗിക പീഡന പരാതി ചെറിയ രീതിയിൽ മാത്രമേ ച‍ര്‍ച്ചയായുള്ളൂവെന്നും പരാതിയെക്കുറിച്ച് പഠിച്ചിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു. വിഷയത്തിൽ യൂത്ത് കോൺഗ്രസ്‌…

കെഎം മാണി സ്മാരക ജനറൽ ആശുപത്രിയിൽ ഫോറൻസിക് വിഭാഗം ആരംഭിച്ചു

കോട്ടയം : പാലാ കെ എം മാണി മെമ്മോറിയൽ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം കേസുകൾക്കായി ഫോറൻസിക് വിഭാഗം ആരംഭിച്ചു. ആധുനിക മോർച്ചറി സംവിധാനം ഉൾപ്പെടെ ആശുപത്രിയിൽ ഫോറൻസിക് പോസ്റ്റ് അനുവദിച്ച് സർജനെ നിയമിച്ചതോടെയാണ് പുതിയ വിഭാഗം പ്രവർത്തനമാരംഭിച്ചത്. ഫോറൻസിക് വിഭാഗം 11…

നടക്കാനിറങ്ങിയയാൾ കാട്ടാന ചവിട്ടി മരിച്ച സംഭവം; വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി

ധോണിയിൽ പ്രഭാത സവാരിക്ക് പോയയാളെ കാട്ടാന ചവിട്ടിക്കൊന്നെന്ന വാർത്ത സങ്കടകരമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. വിഷയത്തിൽ ഇടപെടാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ ഉദ്യോഗസ്ഥർക്കും വനംവകുപ്പിനും നിർദ്ദേശം നൽകിയിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന്…

വെടിയേറ്റ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രിയുടെ നില അതീവഗുരുതരം

ടോക്യോ: ഒരു പൊതുപരിപാടിക്കിടെ വെടിയേറ്റ മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ നില ഗുരുതരം. വെടിയേറ്റയുടൻ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായെന്നും ശുഭകരമായ സൂചനകളൊന്നും കാണിക്കുന്നില്ലെന്നുമാണ് വിവരം. നരാ പട്ടണത്തിൽ ഒരു പ്രചാരണ പരിപാടിയിൽ സംസാരിക്കവെയാണ് ഷിൻസോ ആബെയ്ക്ക് വെടിയേറ്റത്. പ്രാദേശിക സമയം…

പോസ്റ്റർ വിവാദം; ലീനയ്ക്ക് പിന്തുണയറിയിച്ച് അരുന്ധതി ഘോഷ്

കാളി പോസ്റ്റർ വിവാദത്തിൽ ലീന മണിമേഖയെ പിന്തുണച്ച് കവിയും സാംസ്കാരിക പ്രവർത്തകയുമായ അരുന്ധതി ഘോഷ്. പ്രതിഷേധിക്കുന്നവർക്ക് ദൈവസങ്കൽപത്തെക്കുറിച്ച് കൂടുതൽ അറിയില്ലെന്നായിരുന്നു അരുന്ധതിയുടെ പ്രതികരണം. ഹിന്ദു ദേവീദേവൻമാരുടെയും വിശാലവും വൈവിധ്യമാർന്നതുമായ ശ്രീകോവിലുകൾക്ക് എല്ലാത്തരം ദേവതകളും ദിവ്യരൂപങ്ങളുമുണ്ട്. ഈ ദൈവങ്ങൾ വികാരങ്ങളുടെ സങ്കീർണ്ണമായ ഒരു…

റെക്കോര്‍ഡ് തുകയ്ക്ക് പൊന്നിയിൻ സെല്‍വന്റെ ഓഡിയോ റൈറ്റ്‍സ്സ് സ്വന്തമാക്കി ടിപ്സ്

മണിരത്നത്തിന്‍റെ വരാനിരിക്കുന്ന ചിത്രം ‘പൊന്നിയിൻ സെൽവ’ന്റെ ഓഡിയോ റൈറ്റ്സ് ടിപ്സ് സ്വന്തമാക്കി. 25 കോടി രൂപയ്ക്കാണ് കരാർ ഉറപ്പിച്ചിരിക്കുന്നതെന്നും ചിത്രത്തിന്‍റെ ടീസർ ഇന്ന് റിലീസ് ചെയ്യുമെന്നുമാണ് റിപ്പോർട്ടുകൾ. വൈകിട്ട് 6 മണിക്ക് ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ ടീസർ റിലീസ് ചെയ്യും.

ഗൂഗിള്‍ മാപ്പില്‍ ക്ഷേത്രത്തിന്റെ പേര് മാറ്റി; ഒരാള്‍ അറസ്റ്റില്‍

മധ്യപ്രദേശ് : ഗൂഗിൾ മാപ്പിൽ ക്ഷേത്രത്തിന്‍റെ പേരിന് പകരം പള്ളിയുടെ പേര് ആക്കി മാറ്റിയതായി പരാതി. മധ്യപ്രദേശിലെ രത്‌ലമിലാണ് സംഭവം. ഗൂഗിൾ മാപ്പിൽ തിരയുമ്പോൾ ക്ഷേത്രത്തിന് പകരം പള്ളിയാണ് കാണിക്കുന്നതെന്ന് സ്ഥലം എസിപി പറഞ്ഞു. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.…

ഡബ്ല്യുസിസിക്കെതിരെ വിമർശനവുമായി മംമ്ത മോഹൻദാസ്

കൊച്ചി : ഡബ്ല്യൂസിസിക്കെതിരെ രൂക്ഷവിമർശനവുമായി നടി മംമ്ത മോഹൻദാസ്. സംഘടനയിലെ അംഗങ്ങൾ ഇരയ്ക്കൊപ്പം നിൽക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്നത് നല്ല കാര്യമാണെന്നും എന്നാൽ ഇരയുടെ പേരിൽ സ്വന്തം താൽപ്പര്യത്തിനായി പ്രവർത്തിക്കുന്നത് നല്ല കാര്യമല്ലെന്നും മംമ്ത പറഞ്ഞു. ശരിയായ മാറ്റം നടപ്പാക്കാൻ ഡബ്ല്യുസിസിക്ക് കഴിഞ്ഞാൽ…