Month: July 2022

മധു വധക്കേസിലെ 18-ാം സാക്ഷിയും കൂറുമാറി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ 18ാം സാക്ഷിയും കോടതിയിൽ കൂറുമാറി. വനംവകുപ്പ് വാച്ചർ കാളി മൂപ്പനാണ് കൂറുമാറിയത്. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം എട്ടായി. കേസിലെ സാക്ഷി വിസ്താരം ആരംഭിച്ച ശേഷം കോടതിയിൽ ഹാജരായ 1 മുതൽ 17 വരെ സാക്ഷികളിൽ…

മിശ്രവിവാഹിതർക്ക് 30,000 രൂപ ധനസഹായം കേരള സർക്കാർ നൽകും

തിരുവനന്തപുരം: മിശ്രവിവാഹിതർക്ക് കേരള സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. 2021 മാർച്ച് വരെയുള്ള കാലയളവിൽ വിവാഹിതരായ 4,170 മിശ്രവിവാഹിതർക്ക് സർക്കാർ 12.51 കോടി രൂപ അനുവദിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മിശ്രവിവാഹിതർക്ക് (പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ പെടാത്തവർ) 30,000 രൂപ നഷ്ടപരിഹാരം അനുവദിച്ചതായി…

പണത്തെക്കുറിച്ച് അറിയില്ലെന്ന് അര്‍പിത മുഖര്‍ജി

കൊല്‍ക്കത്ത: തന്‍റെ രണ്ട് ഫ്ലാറ്റുകളിലായി ഇത്രയധികം പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഒളിപ്പിച്ചിട്ടുണ്ടെന്ന് തനിക്ക് അറിയില്ലെന്നും അടച്ചിട്ട മുറികളിലേക്ക് പ്രവേശിക്കാൻ പാർത്ഥ ചാറ്റർജി തന്നെ അനുവദിച്ചില്ലെന്നും അർപിത മുഖർജി പറഞ്ഞു. പശ്ചിമ ബംഗാളിലെ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തൃണമൂൽ…

നഗ്ന ഫോട്ടോഷൂട്ട്; രൺവീർ സിംഗിനെ പിന്തുണച്ച് വിദ്യാ ബാലൻ

നടൻ രൺവീർ സിം​ഗ് പേപ്പർ മാഗസിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് സൃഷ്ടിച്ച ചർച്ചകൾ അവസാനിച്ചിട്ടില്ല. നടി വിദ്യ ബാലൻ താരത്തിന് പിന്തുണയുമായി രംഗത്ത് വന്നു. രൺവീറിന്‍റെ ഫോട്ടോഷൂട്ടിൽ എന്താണ് കുഴപ്പമെന്ന് വിദ്യാ ബാലൻ ചോദിക്കുന്നു. ഫട്കാ മറാത്തി ഫിലിം അവാർഡ് ദാനച്ചടങ്ങിൽ…

മിഗ്-21 യുദ്ധവിമാനങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കും

ന്യൂഡല്‍ഹി: ഇന്ത്യൻ വ്യോമസേനയുടെ പക്കലുള്ള നാല് മിഗ്-21 യുദ്ധവിമാനങ്ങളിൽ ഒന്ന് ഈ വർഷം സെപ്റ്റംബറിൽ വിരമിക്കും. ശേഷിക്കുന്ന മൂന്നെണ്ണം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി പൊളിച്ചുനീക്കുമെന്ന് വ്യോമസേനാ വൃത്തങ്ങൾ അറിയിച്ചു. മിഗ്-21 വിമാനം തുടർച്ചയായി തകർന്നുവീഴുന്ന സാഹചര്യത്തിലാണ് വ്യോമസേനയുടെ ഈ…

അങ്കമാലി ഡയറീസ് താരം ശരത് ചന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: യുവനടൻ ശരത് ചന്ദ്രനെ(37) മരിച്ച നിലയിൽ കണ്ടെത്തി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലെ അഭിനയത്തിലൂടെയാണ് ശരത് ശ്രദ്ധേയനായത്. പിറവം കക്കാട് ഊട്ടലിൽ ചന്ദ്രന്‍റെയും ലീലയുടെയും മകനാണ് ശരത്. ശ്യാംചന്ദ്രൻ സഹോദരനാണ്. മെക്സിക്കൻ അപാരത, സിഐഎ എന്നിവയാണ് ശരത് അഭിനയിച്ച…

യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകം: കേസ് എന്‍.ഐ.എക്ക്

ന്യൂദല്‍ഹി: കര്‍ണാടകയിലെ സുള്ള്യയില്‍ യുവമോര്‍ച്ച പ്രവർത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് കർണാടക സർക്കാർ എൻഐഎയ്ക്ക് കൈമാറി. കേസിൽ രണ്ട് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. കേരള അതിർത്തിക്കടുത്തുള്ള ബെല്ലറയിൽ നിന്നാണ് രണ്ട് പ്രതികളെയും പിടികൂടിയത്.…

പണം നിറച്ച നാല് വാഹനങ്ങൾ എവിടെ? അർപിതയുടെ വാഹനങ്ങൾക്കായി തിരച്ചിൽ

കൊല്‍ക്കത്ത: അധ്യാപക റിക്രൂട്ട്മെന്‍റ് കേസിൽ അറസ്റ്റിലായ പശ്ചിമ ബംഗാൾ മുൻ മന്ത്രി പാർത്ഥ ചാറ്റർജിയുമായി ബന്ധമുള്ള നടി അർപിത മുഖർജിയുടെ ഉടമസ്ഥതയിലുള്ള നാല് ആഡംബര കാറുകൾക്കായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) തിരച്ചിൽ നടത്തുന്നു. ഈ കാറുകളിൽ പണം നിറച്ചിട്ടുണ്ടെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ…

ശ്രീലങ്കയുടെ വഴിയെ പാകിസ്ഥാനും സാമ്പത്തിക തകർച്ചയിലേക്ക്

പാക്കിസ്ഥാൻ: വിദേശനാണ്യ ശേഖരത്തിലെ ഇടിവും വിലക്കയറ്റവും പാകിസ്ഥാനെ ശ്രീലങ്കയുടെ വഴിക്ക് നയിക്കുന്നു. പാകിസ്ഥാനിലെ സെൻട്രൽ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ ഇത് സംബന്ധിച്ച് കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിദേശനാണ്യ ശേഖരത്തിലെ ഇടിവ് രാജ്യത്തിന്‍റെ ഇറക്കുമതിയെ ബാധിക്കും. ഈ വർഷം ജൂൺ…

മാധ്യമപ്രവർത്തകരുടെ ട്വീറ്റുകൾ ഒഴിവാക്കുന്നതിൽ ഒന്നാമത് ഇന്ത്യ

ന്യൂഡൽഹി: ട്വീറ്റുകൾ ഒഴിവാക്കാൻ മാധ്യമപ്രവർത്തകരും മാധ്യമ സ്ഥാപനങ്ങളും ആവശ്യപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയാണ് ഒന്നാമത്. 2021 ജൂലൈ മുതൽ ഡിസംബർ വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ട്വിറ്ററിന്‍റെ വെളിപ്പെടുത്തൽ. ട്വിറ്റർ അക്കൗണ്ട് വിവരങ്ങൾ തേടുന്നതിൽ അമേരിക്കയ്ക്ക് തൊട്ടുപിറകിലാണ് ഇന്ത്യ. ഇത് ആഗോളതലത്തിലെ വിവര…