Month: July 2022

എകെജി സെന്റർ ആക്രമണം; സിസിടിവി ദൃശ്യങ്ങൾ സിഡാക്കിന് കൈമാറി

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണ സംഘം സിഡാക്കിന് കൈമാറി. പ്രതികൾ വാഹനത്തിൽ വരുന്നതിന്‍റെയും ആക്രമണത്തിന്റെയും ദൃശ്യങ്ങൾ ആണ് സിഡാക്കിന് കൈമാറിയത്. ശാസ്ത്രീയ പരിശോധനയിലൂടെ വാഹനത്തിന്‍റെ നമ്പർ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആക്രമണം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച്…

ശ്രീലങ്കയിൽ സ്ഥിതി രൂക്ഷം; ഗോതബായ രാജിവച്ചേക്കുമെന്ന് റിപ്പോർട്ട്

കൊളംബോ: ശ്രീലങ്കയിലെ ആഭ്യന്തര കലാപം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാഷ്ട്രീയ പാർട്ടികളുടെ അടിയന്തര യോഗം വിളിച്ചു. അടിയന്തരമായി പാർലമെന്‍റ് വിളിച്ചുചേർക്കണമെന്നും പ്രധാനമന്ത്രി സ്പീക്കറോട് ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ഗോതബായ രാജപക്സെയുടെ ഔദ്യോഗിക വസതി കയ്യേറിയതിനെതിരെയുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ.…

ചുരുങ്ങിയ നിരക്കിൽ ചാർട്ടേഡ് വിമാനങ്ങൾ ആവശ്യപ്പെട്ട് പ്രവാസികൾ

അബുദാബി: ഉയർന്ന വിമാന ടിക്കറ്റ് നിരക്കു കാരണം നാട്ടിലേക്ക് പോകാൻ കഴിയാത്ത പ്രവാസികൾക്കായി നോർക്കയുടെയോ ലോക കേരള സഭയുടെയോ നേതൃത്വത്തിൽ കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് വിമാനം ഏർപ്പെടുത്തണമെന്ന് വിവിധ സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രവാസികൾക്കായി പല കാര്യങ്ങളും ചെയ്യാൻ കഴിഞ്ഞുവെന്ന് ലോക…

ശിവദ നായികയാവുന്ന ചിത്രം ‘ജവാനും മുല്ലപ്പൂവും’ ​ചിത്രീകരണം തുടങ്ങുന്നു

ശിവദയെ നായികയാക്കി രഘു മേനോൻ സംവിധാനം ചെയ്യുന്ന ‘ജവാനും മുല്ലപ്പൂവും’ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്‍റെ പൂജ ഇന്ന് നടന്നു. സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ് എന്നിവരും ചിത്രത്തിലുണ്ട്. ജയസൂര്യ, മഞ്ജു വാര്യർ ചിത്രം ‘മേരി ആവാസ് സുനോ’, മോഹൻലാലിന്‍റെ ‘ട്വല്‍ത്ത് മാൻ’ എന്നീ…

‘കടുവ’ സിനിമയ്ക്കെതിരെ സംസ്ഥാന ഭിന്നശേഷി കമ്മീഷന്‍

തിരുവനന്തപുരം: പൃഥ്വിരാജിന്‍റെ കടുവ എന്ന ചിത്രത്തിനെതിരെ സംസ്ഥാന വികലാംഗ കമ്മീഷൻ രംഗത്തെത്തി. ഷാജി കൈലാസ്, സുപ്രിയ മേനോൻ, ലിസ്റ്റിന്‍ സ്റ്റീഫൻ എന്നിവർക്കാണ് കമ്മിഷൻ നോട്ടീസ് അയച്ചിരിക്കുന്നത്. കടുവയിലെ ഡയലോഗില്‍ പ്രതികരണവുമായി ഡോക്ടര്‍ ഫാത്തിമ അസ്‌ലയും രംഗത്തെത്തിയിരുന്നു. മാതാപിതാക്കളുടെ പാപഫലമാണ് വൈകല്യമെന്നായിരുന്നു പരാമര്‍ശം.…

“വിശ്വാസികളായ അഹിന്ദുക്കളെ വിലക്കരുത്”; മദ്രാസ് ഹൈക്കോടതി

വിശ്വാസമുള്ള മറ്റ് മതസ്ഥരെ ക്ഷേത്രദർശനത്തിൽ നിന്ന് വിലക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. കന്യാകുമാരി തിരുവട്ടാറിലെ ആദികേശവ പെരുമാൾ ക്ഷേത്രത്തിലെ കുംഭാഭിഷേകവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ പി. എൻ പ്രകാശ്, ഹേമലത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. യേശുദാസിന്‍റെ…

5ജി പോരിന് അദാനിയും

ന്യൂഡൽഹി: ഗൗതം അദാനി രാജ്യത്തെ ടെലികോം മേഖലയിലെ മത്സരത്തിന് ആക്കം കൂട്ടും. അദാനി ഗ്രൂപ്പിന്‍റെ അപ്രതീക്ഷിത വരവ് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയ്ക്കും സുനിൽ മിത്തലിന്‍റെ എയർടെല്ലിനും ഭീഷണിയാണ്. 5ജി സ്പെക്ട്രം ലേലത്തിൽ അദാനി ഗ്രൂപ്പ് പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ജൂലൈ 26ന്…

ബലിപെരുന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി

പെരുന്നാളിനോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വിശ്വാസികൾക്ക് ആശംസകൾ നേർന്നു. ത്യാഗമാണ് മാനവികതയുടെ ഏറ്റവും ശ്രേഷ്ഠമായ ആവിഷ്കാരമെന്ന് നമ്മെ ഓർമിപ്പിക്കുന്ന ദിവസമാണ് ഈദുൽ ഫിത്തർ. സമ്പന്നവും നീതിയുക്തവുമായ ഒരു നാളെക്കായി ഒരുമിച്ച് നിൽക്കാൻ ഈ ഉത്സവം നമ്മെ പ്രചോദിപ്പിക്കട്ടെ,” മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.…

സെർവർ തകരാർ: കോഴിക്കോട്ട് നെറ്റ് പരീക്ഷയ്ക്ക് തടസ്സം

കോഴിക്കോട്: ചാത്തമംഗലം എൻ.ഐ.ടിയിലെ യു.ജി.സി നെറ്റ് പരീക്ഷ സെർവറിലെ സാങ്കേതിക തകരാർ മൂലം മുടങ്ങി. ഇന്ന് രാവിലെ നടത്താനിരുന്ന പരീക്ഷയാണ് മുടങ്ങിയത്. സെർവറിലെ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. തുടർന്ന് പരീക്ഷാ കേന്ദ്രമായ എൻഐടിക്ക് മുന്നിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. യുജിസി…

ശ്രീലങ്കയിലെ പ്രക്ഷോഭകരെ പിന്തുണച്ച്‌ ക്രിക്കറ്റ് താരങ്ങള്‍ ജയസൂര്യയും സംഗക്കാരയും

കൊളംബോ: ശ്രീലങ്കയിലെ മുൻ ക്രിക്കറ്റ് താരങ്ങളായ സനത് ജയസൂര്യയും കുമാർ സംഗക്കാരയും സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കുചേർന്നു. കുമാർ സംഗക്കാര, മഹേല ജയവർധനെ എന്നിവരും പ്രതിഷേധക്കാർക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. പരാജയപ്പെട്ട ഒരു നേതാവിനെ പുറത്താക്കുക എന്ന ഏക ലക്ഷ്യത്തോടെ രാജ്യം ഒന്നിക്കുന്ന…