Month: July 2022

നഞ്ചിയമ്മ ദുബായിലേക്ക് അതിഥിയായി പോകുന്നു

ദുബായ്: മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടിയ നഞ്ചിയമ്മ സെപ്റ്റംബർ 25ന് ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ അഖാഫ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിൽ അതിഥിയായി പോകും. ഇതാദ്യമായാണ് ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ ഒരു ഓണാഘോഷം നടക്കുന്നത്. 10,000 ത്തിലധികം…

നെഹ്രു ട്രോഫി യോഗത്തിൽ പങ്കെടുത്ത് ശ്രീറാം വെങ്കിട്ടരാമന്‍

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട യോഗത്തിൽ ആലപ്പുഴ ജില്ലാ കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തു. കളക്ടറായി ചുമതലയേറ്റ ശേഷം രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി ശ്രീറാം വെങ്കിട്ടരാമൻ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ശ്രീറാം വെങ്കിട്ടരാമനാണ് നെഹ്റു ട്രോഫി വള്ളംകളിയുടെ ചെയർമാൻ. സെപ്റ്റംബർ…

വിജയ് സേതുപതിയുടെ 19(1)(എ) ഹോട്ട്സ്റ്റാറില്‍

വിജയ് സേതുപതി നായകനായി അഭിനയിച്ച ആദ്യ മലയാള ചിത്രം 19(1)(എ) ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്തു. ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിത്യ മേനോനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെ ജയറാമിന്‍റെ വരാനിരിക്കുന്ന മലയാള ചിത്രമായ…

എല്ലാ വീടുകളിലും പൈപ്പ് വഴി കുടിവെള്ളം; നേട്ടവുമായി ബുർഹാൻപൂർ

മധ്യപ്രദേശ്: എല്ലാ വീടുകളിലും പൈപ്പ് വഴി കുടിവെള്ളം എത്തിച്ച രാജ്യത്തെ ആദ്യ ജില്ലയായി മധ്യപ്രദേശിലെ ബുർഹാൻപൂർ മാറി. 2019ൽ കേന്ദ്ര സർക്കാർ ജൽ ജീവൻ മിഷൻ ആരംഭിച്ചപ്പോൾ ജില്ലയിലെ 37,000 കുടുംബങ്ങൾക്ക് മാത്രമാണ് പൈപ്പ് വെള്ളം ലഭ്യമായിരുന്നത്. 34 മാസത്തിന് ശേഷം…

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ ഗ്രേഡിംഗ് നടപ്പാക്കും

തിരുവനന്തപുരം: ശുചിത്വം, മാലിന്യ സംസ്കരണം എന്നീ മേഖലകളിലെ പ്രവർത്തന മികവിന്‍റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഗ്രേഡ് നൽകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഖരമാലിന്യ സംസ്കരണം ശാസ്ത്രീയമായി നടപ്പാക്കുന്നതിന്…

2022 കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി

ബര്‍മിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടു. ലോക ചാംപ്യൻമാരായ ഓസ്ട്രേലിയ ഇന്ത്യൻ വനിതാ ടീമിനെ പരാജയപ്പെടുത്തി. പൂൾ എയിൽ ഓസ്ട്രേലിയ മൂന്ന് വിക്കറ്റിനാണ് ജയിച്ചത്. ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്ക് മുന്നേറിയ ഇന്ത്യ അവിശ്വസനീയമായി തോല്‍വി വഴങ്ങുകയായിരുന്നു.…

മോഹന്‍ലാലിന്‍റെ ‘ബറോസി’ൻ്റെ ചിത്രീകരണം പൂർത്തിയായി

മലയാളത്തിന്‍റെ പ്രിയതാരം മോഹൻലാൽ ‘ബറോസ്’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. ചെന്നൈയിൽ ഒരു പാട്ടിന്‍റെ ചിത്രീകരണം കൂടി പൂർത്തിയാക്കിയ ശേഷം താരം പാക്ക്-അപ്പ് പറഞ്ഞു. മോഹൻലാൽ ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രത്തിന് മാസങ്ങൾ നീണ്ട പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും വേണ്ടിവരും.…

കുത്തിവയ്പ്പിന് പകരം കോവിഡ് വാക്സിൻ പാച്ച് വരുന്നു

പുതിയ സൂചി രഹിത കോവിഡ് വാക്സിൻ പാച്ച് വേദനാജനകമായ കുത്തിവയ്പ്പിന് പകരമാകുമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. പഠനത്തിന്‍റെ കണ്ടെത്തലുകൾ വാക്സിൻ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൂചി രഹിത വാക്സിൻ പാച്ചിന് പരമ്പരാഗത സൂചി വാക്സിനേക്കാൾ നന്നായി ഒമൈക്രോൺ, ഡെൽറ്റ തുടങ്ങിയ കോവിഡ് വകഭേദങ്ങളോട് പോരാടാൻ…

കറി പൗഡറുകളില്‍ മായം; കേരളത്തിൽ പരിശോധന വ്യാപകമാക്കും

തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ കാമ്പയിന്റെ ഭാഗമായി കറി പൗഡറുകളിൽ മായം കലർന്നിട്ടുണ്ടോ എന്നറിയാൻ പരിശോധന ഊർജിതമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പ്രത്യേക സ്ക്വാഡുകൾ എല്ലാ ജില്ലകളിലും പരിശോധന നടത്തും. ഏതെങ്കിലും ബാച്ചിൽ ഭക്ഷ്യയോഗ്യമല്ലാത്ത സാമ്പിളുകൾ കണ്ടെത്തിയാൽ…

‘സ്കൂള്‍ പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തും’

തിരുവനന്തപുരം: ലൈംഗിക വിദ്യാഭ്യാസം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രണ്ട് വർഷത്തിനുള്ളിൽ പുതിയ പാഠപുസ്തകം പുറത്തിറക്കും. ആ സമയത്ത് ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ച് കേരളം മെമ്മോറാണ്ടം സമർപ്പിച്ചിട്ടുണ്ടെന്നും ആവശ്യങ്ങളോട് അനുഭാവപൂർവം…