Month: July 2022

ജൊഹാനസ്ബർഗിൽ വെടിവയ്പ്; 14 പേർ മരിച്ചു

ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ ജോഹന്നാസ്ബർഗിലുണ്ടായ വെടിവയ്പിൽ 14 പേർ കൊല്ലപ്പെട്ടു. 3 പേരുടെ നില ഗുരുതരമാണ്. സൊവെറ്റോ പട്ടണത്തിലെ ഒരു ബാറിലാണ് വെടിവെപ്പുണ്ടായത്. ശനിയാഴ്ച അർദ്ധരാത്രിയിലാണ് സംഭവം നടന്നത്. ഞായറാഴ്ച പുലർച്ചെ 12.13 ഓടെയാണ് സംഭവം അറിഞ്ഞതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.…

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയുടെ കൊട്ടാരത്തില്‍ നോട്ടുശേഖരം എണ്ണി പ്രതിഷേധക്കാര്‍

കൊളംബോ: നാടുവിട്ട ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബയ രാജപക്സെയുടെ ഔദ്യോഗിക വസതിയിൽ നിന്ന് ദശലക്ഷക്കണക്കിന് ശ്രീലങ്കൻ പണം കണ്ടെടുത്തതായി സർക്കാർ വിരുദ്ധ പ്രതിഷേധക്കാർ. കണ്ടെടുത്ത നോട്ടുകൾ പ്രതിഷേധക്കാർ എണ്ണുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. പണം സുരക്ഷാ ഏജൻസികൾക്ക് കൈമാറിയതായും റിപ്പോർട്ട് ഉണ്ട്‌.…

പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആർഎസ്എസുമായി ബന്ധമുണ്ടെന്ന് എം വി ജയരാജന്‍

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആർഎസ്എസുമായി ബന്ധമുണ്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പറവൂരിൽ വിജയിക്കാൻ കോൺഗ്രസ് നേതാവ് വി.ഡി സതീശൻ ആര്‍എസ്എസ് പ്രചാരകരുടെയും നേതാക്കളുടെയും തിണ്ണകള്‍ തോറും കയറിയിറങ്ങിയെന്ന് എം.വി ജയരാജൻ ആരോപിച്ചു.…

പ്ലസ് വൺ ഹയർസെക്കൻഡറി കോഴ്സുകൾക്ക് ജൂലൈ 11 മുതൽ 18 വരെ അപേക്ഷിക്കാം

കേരളത്തിലെ പ്ലസ് വൺ ഹയർസെക്കൻഡറി കോഴ്സുകൾക്ക് ജൂലൈ 11 മുതൽ 18 വരെ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കാം. രണ്ടു വർഷമാണ് കോഴ്സിന്‍റെ ദൈർഘ്യം. ആകെ ആറു വിഷയങ്ങളാണ് പഠിക്കാനുള്ളത്. ഇംഗ്ലീഷ്, ഒരു ഭാഷാ വിഷയം (സെക്കൻഡ് ലാംഗ്വേജ്), നാലു ഓപ്ഷണൽ വിഷയങ്ങൾ.…

രാത്രി ആകാശത്ത് ചിലിക്ക് മുകളിലൂടെ പ്രകാശം വർഷിച്ച് വസ്തു

ചിലി: ചിലിയുടെ തലസ്ഥാനമായ സാന്‍റിയാഗോയ്ക്ക് മുകളിലൂടെ പ്രകാശം വർഷിച്ച് ഉൽക്ക കടന്നുപോയി. ജൂലൈ 7ന് രേഖപ്പെടുത്തിയ ഈ പ്രതിഭാസം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ കത്തിയമർന്ന പാറയുടെ ചെറിയ ഭാഗമാണെന്ന് കോൺസെപ്ഷൻ സർവകലാശാലയിലെ ഗവേഷകർ സ്ഥിരീകരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.  ആൻഡീസ് മേഖലയിൽ…

തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്ര വികസന പ്രവർത്തനം പങ്കുവെച്ച് സജി ചെറിയാൻ

തൃപ്പുലിയൂർ: എം.എൽ.എ ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ വിനിയോഗിച്ച് നവീകരണപ്രവർത്തനം പൂർത്തീകരിച്ച തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിന്‍റെ ചിത്രം മുൻ മന്ത്രി സജി ചെറിയാൻ ഫേസ്ബുക്കിൽ പങ്കുവച്ചു. നവീകരിച്ച ക്ഷേത്രക്കുളത്തിന്‍റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് സജി ചെറിയാൻ എം.എൽ.എ നിർവഹിക്കും.…

ഭിന്നശേഷിക്കാർക്കെതിരായ പരാമർശം; മാപ്പ് പറഞ്ഞ് ഷാജി കൈലാസും പൃഥ്വിരാജും

ഭിന്നശേഷിക്കാരായ കുട്ടികൾക്കും മാതാപിതാക്കൾക്കുമെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിൽ ക്ഷമ ചോദിച്ച് സംവിധായകൻ ഷാജി കൈലാസും നടൻ പൃഥ്വിരാജും. സംഭാഷണം ഒരു കൈപ്പിഴയാണെന്നും മാനുഷികമായ തെറ്റിന് ക്ഷമിക്കണമെന്നും ഷാജി കൈലാസ് ഫേസ്ബുക്കിൽ അഭ്യർത്ഥിച്ചു. അത്തരമൊരു ഡയലോഗ് എഴുതിയപ്പോൾ തിരക്കഥാകൃത്ത് ജിനുവോ നായകനായ പൃഥ്വിരാജോ…

ചോറൂണിനിടെ മേല്‍ക്കൂര തകര്‍ന്നു വീണു; കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

ആലപ്പുഴ: കലവൂരിൽ കുഞ്ഞിന്‍റെ ചോറൂണിനിടെ ക്ഷേത്രത്തിന്‍റെ മേൽക്കൂര തകർന്ന് വീണ് അമ്മയ്ക്ക് പരിക്കേറ്റു. കലവൂർ സ്വദേശി ആര്യയ്ക്കാണ് പരിക്കേറ്റത്. അഞ്ച് മാസം പ്രായമായ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കുഞ്ഞിന്‍റെ സഹോദരനും തലയ്ക്ക് പരിക്കേറ്റു. ആര്യയെയും മകനെയും ചെട്ടിക്കാട്ടെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

ടൊവിനോ ചിത്രം ‘ഡിയർ ഫ്രണ്ട്’ നെറ്റ്ഫ്ലിക്സിൽ

ഷർഫു, സുഹാസ്, അർജുൻ ലാൽ എന്നിവർ എഴുതി വിനീത് കുമാർ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഡിയർ ഫ്രണ്ട്. ഹാപ്പി അവേഴ്സ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ ആഷിഖ് ഉസ്മാൻ, ഷൈജു ഖാലിദ്, സമീർ താഹിർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജൂണ് 10 നാണ്…

‘എന്റെ കുടുംബത്തിൽ പത്താം ക്ലാസ് പാസായ ആദ്യ ആളാണ് ഞാൻ’; വെളിപ്പെടുത്തലുമായി രൺബീർ

നാല് തലമുറകളായി ബോളിവുഡ് ഭരിച്ച കപൂർ കുടുംബത്തിലെ പുതുതലമുറയിൽപ്പെട്ടയാളാണ് രൺബീർ കപൂർ. അഭിനയത്തിന്‍റെ കാര്യത്തിൽ എല്ലാവരും സജീവമായിരുന്നെങ്കിലും വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ അങ്ങനെയല്ലെന്ന് രൺബീർ പറഞ്ഞു. തന്‍റെ വരാനിരിക്കുന്ന ചിത്രമായ ഷംഷേരയുടെ പ്രമോഷൻ സമയത്ത്, രണ്ബീർ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ഡോളി സിംഗിനോട് താനുൾപ്പെടെയുള്ള…