Month: July 2022

ഉറക്കത്തിൽ എഴുന്നേറ്റ് നടന്ന് യുവതി , 43 പവൻ സ്വർണം ചവറ്റുകുട്ടയിലെറിഞ്ഞു

ചെന്നൈ : ചെന്നൈയിൽ 15 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ് 35 കാരിയായ യുവതി. യുവതിക്ക് വിഷാദവും ഉറക്കത്തിൽ എഴുന്നേറ്റ് നടക്കാനുള്ള പ്രവണതയുമുണ്ട്. തിങ്കളാഴ്ച രാവിലെ ഉറക്കത്തിൽ ഉണർന്ന യുവതി സ്വർണ്ണാഭരണങ്ങൾ അടങ്ങിയ ബാഗ് സമീപത്തെ എടിഎമ്മിനുള്ളിലെ ചവറ്റുകുട്ടയിൽ…

ഇന്ത്യയിലേക്ക് ആദ്യമായി നേപ്പാളില്‍ നിന്ന് സിമന്റ് കയറ്റുമതി

ന്യൂഡല്‍ഹി: നേപ്പാൾ ഇന്ത്യയിലേക്കുള്ള സിമന്‍റ് കയറ്റുമതി ആരംഭിച്ചു. ഇതാദ്യമായാണ് നേപ്പാളിൽ നിന്ന് സിമന്‍റ് ഇറക്കുമതി ചെയ്യുന്നത്. പൽപ സിമന്‍റ് ഇൻഡസ്ട്രീസിൽ നിന്നുള്ള താൻസെൻ ബ്രാൻഡിന്‍റെ സിമന്‍റ് ആണ് ഇന്ത്യയിലെത്തുന്നത്. കയറ്റുമതിയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് നവല്‍പരസി ജില്ലയില്‍ പല്‍പ സിമന്റ് ഇന്‍ഡസ്ട്രീസ് പ്രത്യേക…

ആശ്രമം കത്തിച്ച കേസ്; അന്വേഷണം അവസാനിപ്പിക്കുന്നത് ഖേദകരമെന്ന് സ്വാമി സന്ദീപാനന്ദഗിരി

തിരുവനന്തപുരം : തിരുവനന്തപുരത്ത് ആശ്രമം കത്തിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുന്നത് ഖേദകരമെന്ന് സ്വാമി സന്ദീപാനന്ദഗിരി. കേസിന്‍റെ അന്വേഷണം അവസാനിപ്പിക്കാൻ പോകുകയാണെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കം ആരംഭിച്ചു. മൂന്നര വർഷം…

കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ അമരക്കാരൻ; ഡോ പി കെ വാരിയരുടെ സ്മരണയ്ക്ക് ഒരാണ്ട്

കോട്ടയ്ക്കൽ: ആയുർവേദത്തിന്‍റെയും കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെയും അമരക്കാരനായിരുന്ന ഡോ പി കെ വാര്യരുടെ വിയോഗത്തിന് ഇന്ന് ഒരു വർഷം തികയുകയാണ്. നാടിനെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തിയ മഹാവൈദ്യന് ഉചിതമായ സ്മാരകം വേണമെന്നത് അദ്ദേഹത്തിന്റെ മരണനാൾ മുതലുള്ള ആവശ്യമാണ്. ശ്രദ്ധേയമായ ഒരു സ്മാരകം സ്ഥാപിക്കുമെന്ന്…

പിന്മാറാതെ റഷ്യ ; റഷ്യയുടെ റോക്കറ്റാക്രമണത്തിൽ കിഴക്കന്‍ യുക്രൈൻ

കീവ്: കിഴക്കൻ യുക്രൈനിൽ റഷ്യയുടെ റോക്കറ്റ് ആക്രമണം. 10 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ചെസിവ് യാർ നഗരത്തിലെ അഞ്ചുനില കെട്ടിടമാണ് റോക്കറ്റാക്രമണത്തിൽ തകർന്നത്. കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ 36 പേർ കുടുങ്ങിക്കിടക്കുന്നതായി ഡോനെസ്ക് മേഖലയിലെ ഗവർണർ പാവ്‍ലോ കിറിലെങ്കോ പറഞ്ഞു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരുമായി…

ഗസല്‍ ഗായകര്‍ റാസാബീഗം ആദ്യമായി സിനിമയില്‍ പാടുന്നു

ഇർഷാദ് അലിയും സംവിധായകൻ എം എ നിഷാദ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കെ സകീഷിന്‍റെ ‘ടൂ മെൻ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. പ്രശസ്ത ഗസൽ ഗായകരായ റാസ ബീഗമാണ് ഗാനം ആലപിച്ചിരിക്കുന്നത്. റാസ ബീഗം ആദ്യമായി ഒരു…

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് പങ്കുണ്ടെന്ന് കരുതുന്നില്ല ; മുൻ ഡിജിപി ആർ ശ്രീലേഖ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം. പൾസർ സുനിയും ദിലീപും കണ്ടതിന് തെളിവോ രേഖയോ ഇല്ലെന്നാണ് ശ്രീലേഖയുടെ വാക്കുകൾ. കേസിലെ…

മമ്മൂട്ടിക്കൊപ്പം ത്രില്ലറുമായി ബി ഉണ്ണികൃഷ്ണൻ, ഉദയകൃഷ്ണ എന്നിവർ

‘ആറാട്ട്’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ബി ഉണ്ണികൃഷ്ണനും തിരക്കഥാകൃത്ത് ഉദയ കൃഷ്ണയും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. മമ്മൂട്ടിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ പൂജാ ചടങ്ങ് നടന്നതായി ചിത്രത്തിന്‍റെ നിർമ്മാതാക്കൾ അറിയിച്ചു. സമകാലിക പ്രമേയത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു…

ഉദയ്പൂര്‍ കൊലപാതകം ; മുസ്ലിം സമുദായം ഒന്നടങ്കം അപലപിക്കണമെന്ന് ആര്‍.എസ്.എസ്

ഡല്‍ഹി: രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന കൊലപാതകത്തെ മുസ്ലിം സമുദായം ഒന്നടങ്കം അപലപിക്കണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടു. കനയ്യലാലിന്‍റെ കൊലപാതകത്തെ അപലപിച്ചത് വളരെ കുറച്ചുപേർ മാത്രമാണെന്നും പരിഷ്കൃത സമൂഹം ഇത്തരം പ്രവൃത്തികൾ അംഗീകരിക്കില്ലെന്നും ആർ.എസ്.എസിന്‍റെ പ്രചാരണ വിഭാഗം തലവൻ സുനിൽ അംബേക്കർ പറഞ്ഞു. ലീന…

എകെജി സെന്റര്‍ അക്രമിയെ പിടികൂടാത്തതിൽ വിമര്‍ശനവുമായി ചെന്നിത്തല

തൃശ്ശൂര്‍: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്‍റർ ആക്രമിച്ചവരെ പിടികൂടാത്തതിൽ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. എകെജി സെന്‍ററിന് നേരെ ആക്രമണം നടന്ന് 11 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന്…