Month: July 2022

ശ്രീലങ്കയുടെ വഴിയേ ചൈനയും?; കൂറ്റൻ റാലിയുമായി ജനം തെരുവിൽ

ബെയ്ജിങ്: സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയിലേതിന് സമാനമായ ജനകീയ പ്രതിഷേധമാണ് ചൈനയിലും നടക്കുന്നത്. ഭരണകൂടത്തിനെതിരെ നേരിട്ടുള്ള പ്രതിഷേധങ്ങൾ അപൂർവമായ ചൈനയിൽ, ഹെനാൻ പ്രവിശ്യയിലെ വിവിധ ബാങ്ക് ശാഖകൾ കേന്ദ്രീകരിച്ച് നടന്ന മൾട്ടി ബില്യൺ ഡോളർ തട്ടിപ്പിനെതിരെ വലിയ ബഹുജന പ്രതിഷേധങ്ങൾ നടന്നു. തട്ടിപ്പിൽ…

ഫ്ലൈ ദുബായ് ശ്രീലങ്കയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി

ദുബായ്: ഫ്ലൈ ദുബായ് ശ്രീലങ്കയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി. ഇതിനകം ടിക്കറ്റ് എടുത്തവർക്ക് തുക തിരികെ നൽകും. ശ്രീലങ്കയിലെ ആഭ്യന്തര അശാന്തിയുടെയും രാഷ്ട്രീയ അസ്ഥിരതയുടെയും പശ്ചാത്തലത്തിലാണ് ഈ നീക്കം. രാജ്യത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കൊളംബോ…

ബീഹാർ നിയമസഭാ മന്ദിര ശതാബ്ദി സ്തംഭം മോദി ഇന്ന് അനാഛാദനം ചെയ്യും

ബീഹാർ: ബീഹാർ നിയമസഭയുടെ ശതാബ്ദി സ്തംഭം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അനാച്ഛാദനം ചെയ്യും. നിയമസഭാ മന്ദിരത്തിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനച്ചടങ്ങിൽ പങ്കെടുക്കുന്ന മോദി ശതാബ്ദി സ്മൃതി പാർക്ക് ഉദ്ഘാടനം ചെയ്യുകയും നിയമസഭാ മ്യൂസിയത്തിന്‍റെയും അതിഥി മന്ദിരത്തിന്റെയും തറക്കല്ലിടുകയും ചെയും. ബീഹാർ…

ജാമ്യത്തിനായി ഡല്‍ഹി കോടതിയെ സമീപിച്ച് ആൾട്ട് ന്യൂസ് സഹ ഉടമ മുഹമ്മദ് സുബൈര്‍

ന്യൂഡല്‍ഹി: ആൾട്ട് ന്യൂസ് സഹ ഉടമ മുഹമ്മദ് സുബൈർ ഡൽഹി കോടതിയിൽ ജാമ്യഹർജി നൽകി. ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്‍റെ അടിസ്ഥാനത്തിൽ സുബൈർ തിങ്കളാഴ്ച സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. പട്യാല ഹൗസ് കോടതി അഡീഷണൽ സെഷൻസ് ജഡ്ജി ദേവേന്ദർ…

പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി പൂജ നടത്തി; ഭരണഘടനാ ലംഘനമെന്ന് യെച്ചൂരി

പുതിയ പാർലമെന്‍റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്യുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജ നടത്തിയത് ഭരണഘടനാ ലംഘനമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി മതപരമായ ചടങ്ങുകൾ നടത്തി. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും യെച്ചൂരി…

പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയിരുന്ന പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു

തൃശൂർ: തൃശ്ശൂർ പൂരത്തിന് ഒന്നര പതിറ്റാണ്ടോളം പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു. തലപ്പൊക്കത്തിലും അഴകളവുകളിലും പേരെടുത്ത ഗജവീരൻമാർക്കൊപ്പം പത്മനാഭനും സ്ഥാനം പിടിച്ചിരുന്നു. 2005 ലാണ് പാറമേക്കാവ് ദേവസ്വം പത്മനാഭനെ വാങ്ങിയത്. ബീഹാറിൽ നിന്ന് കേരളത്തിലേക്ക് വന്ന ആനകളിൽ ഒന്നാണ് ഈ…

‘ബലിപെരുന്നാളിന് അവധി വേണമെന്നത് ന്യായമായ ആവശ്യം’

കോഴിക്കോട്: ബലിപെരുന്നാളിന് അവധി വേണമെന്നത് ന്യായമായ ആവശ്യമായിരുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് കെ.പി ശശികല പറഞ്ഞു. ‘ശശികല ടീച്ചർ, സംസ്ഥാന അധ്യക്ഷ ഹിന്ദു ഐക്യവേദി’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ശശികല ഇക്കാര്യം വ്യക്തമാക്കിയത്. “ഇന്ന് ഒരവധി വേണമെന്നത് ന്യായമായ ആവശ്യമായിരുന്നു.…

ജലമേളകൾക്ക് തുടക്കം; ചമ്പക്കുളം മൂല ജലോത്സവം ഇന്ന്

കേരളത്തിലെ ജലമേളകൾക്ക് തുടക്കം കുറിക്കുന്ന ചമ്പക്കുളം മൂല ജലോത്സവം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ പമ്പയാറ്റിൽ നടക്കും. ഉച്ചയ്ക്ക് 1.30ന് ജില്ലാ കളക്ടർ രേണുരാജ് ഐ.എ.എസ് പതാക ഉയർത്തും. 2.35ന് കൊടിക്കുന്നിൽ സുരേഷ് എം.പി ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.…

സച്ചിന്റെയും ആര്യയുടെയും വിവാഹത്തീയതി തീരുമാനിച്ചു

തിരുവനന്തപുരം: ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സെപ്റ്റംബർ നാലിന് വിവാഹിതരാകും. തിരുവനന്തപുരം എകെജി ഹാളിലാണ് വിവാഹച്ചടങ്ങുകൾ നടക്കുക എന്നാണ് റിപ്പോർട്ടുകൾ. വിവാഹം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് കോഴിക്കോട്ട് റിസപ്ഷൻ നടക്കും. ഈ വർഷം മാർച്ച്…

മറ്റു നടിമാരേയും സുനി ഭീഷണിപ്പെടുത്തി; അറിഞ്ഞിട്ടും നടപടിയെടുക്കാഞ്ഞ ശ്രീലേഖക്കെതിരെ പരാതി

തൃശ്ശൂര്‍: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ ന്യായീകരിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ പരാതി. നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി മുൻപും മറ്റ് നടിമാരെ ആക്രമിച്ചിട്ടുണ്ടെന്ന് അറിഞ്ഞിട്ടും നടപടിയെടുക്കാതെ ശ്രീലേഖ സംരക്ഷിച്ചുവെന്നും പരാതിയിൽ…