Month: July 2022

വളാഞ്ചേരി വിനോദ് വധം; പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരായ ഹര്‍ജി സ്വീകരിച്ചു 

ന്യൂഡല്‍ഹി: വളാഞ്ചേരിയിലെ ഗ്യാസ് ഏജൻസി ഉടമ വിനോദ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി വിശദമായി കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. വിനോദിന്‍റെ ഭാര്യ ജസീന്ത എന്ന ജ്യോതിയെയും സുഹൃത്ത് യൂസഫിനെയും…

സണ്ണി ലിയോണും പായൽ രാജ്പുത്തും നായികമാർ; വരുന്നൂ ‘ജിന്നാ’

തെലുങ്ക് നടൻ വിഷ്ണു മഞ്ചുവിന്റെ ‘ജിന്ന’ എന്ന ചിത്രത്തിന്‍റെ ആദ്യ ദൃശ്യങ്ങൾ പുറത്ത്. പായൽ രജ്പുത്, സണ്ണി ലിയോൺ എന്നിവരാണ് ‘ജിന്ന’യിലെ നായികമാർ. അവാ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ വിഷ്ണു തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ഇഷാൻ സൂര്യയാണ് ചിത്രം സംവിധാനം ചെയുന്നത്. ചിത്രം…

ആർഎസ്എസ് വേദി പങ്കിട്ടു; പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ച് ഹരീഷ് പേരടി

കോഴിക്കോട്: ആർഎസ്എസ് വേദി പങ്കിട്ട വിഷയത്തിൽ വിവാദത്തിലായ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പിന്തുണച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. അബ്ദുൾ നാസർ മഅ്ദനിക്കൊപ്പം പിണറായി വിജയൻ വേദി പങ്കിടാൻ കഴിയുമെങ്കിൽ വിഡി സതീശന് ആർഎസ്എസിന്‍റെ വേദി പങ്കിടുന്നതിൽ തെറ്റില്ല എന്നാണു…

വിദേശ യാത്ര; രാഹുൽ നിർണായക പാർട്ടി യോഗത്തില്‍ പങ്കെടുക്കില്ല

ന്യൂഡൽഹി: കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി വിദേശ സന്ദർശനത്തിനായി പുറപ്പെട്ടു. യൂറോപ്പിലേക്ക് സ്വകാര്യ സന്ദർശനത്തിനത്തിനു പോയ രാഹുൽ ഞായറാഴ്ച തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്. യാത്രയെ കുറിച്ച് പ്രതികരിക്കാൻ കോൺഗ്രസ്‌ വിസമ്മതിച്ചു. ഗോവയിലെ കോൺഗ്രസ്‌ എംഎൽഎമാർ ബിജെപിയിൽ ചേരാനുള്ള പ്രതിസന്ധിക്കിടെയാണു രാഹുലിന്‍റെ യൂറോപ്പിലേക്കുള്ള യാത്ര.…

ക്രെയിൻ റെയിൽവേ ട്രാക്കിൽ കുരുങ്ങി; ട്രെയിനുകൾ വൈകുന്നു

ഒറ്റപ്പാലം: പാലക്കാട്‌ മാന്നനൂർ റെയിൽവേ സ്റ്റേഷനിൽ മേൽപ്പാലം പണിയുന്നതിനിടെ ക്രെയിൻ റെയിൽവേ ട്രാക്കിൽ കുടുങ്ങി ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പാലക്കാട്ടേക്കുള്ള അപ് ലൈനിലാണ് ഗതാഗതം തടസ്സപ്പെട്ടത്. എല്ലാ ട്രെയിനുകളും ഡൗൺലൈൻ വഴി തിരിച്ചുവിടുന്നുണ്ട്. നിലവിൽ ആറോളം ട്രെയിനുകൾ വൈകിയാണ് ഓടുന്നതെന്ന് റെയിൽവേ…

വെട്ടിയിട്ട വാഴ കുലച്ചു! അമ്പരന്ന് നാട്ടുകാർ

മലപ്പുറം: വെട്ടിക്കളഞ്ഞ ഒരു വാഴ കുലച്ചതാണ് ചെണ്ടക്കോട് ഇപ്പോൾ ചര്‍ച്ചാ വിഷയം. മലപ്പുറം ചെണ്ടക്കോട് മുല്ലപ്പളളി സ്വദേശി അന്‍വര്‍ അഹ്‌സനിയാണ് തൻ്റെ വീട്ടുമുറ്റത്തെ വാഴ മുറിച്ച് മാറ്റിയത്. കുറച്ച് ദിവസം കഴിഞ്ഞതോടെ വാഴ കുലച്ചു. ഇത് കാണാൻ നാട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും തിരക്കാണ്…

ജീവിതം പറഞ്ഞ് ബ്രിട്ടന്റെ ഒളിംപിക് ചാംപ്യൻ മോ ഫറ

ലണ്ടൻ: ഒമ്പതാം വയസിൽ തന്നെ അനധികൃതമായി ബ്രിട്ടനിലേക്ക് കൊണ്ടുവന്നതാണെന്ന് ഒളിംപിക് ചാംപ്യൻ മോ ഫറ വെളിപ്പെടുത്തി. തന്‍റെ യഥാർത്ഥ പേർ ഹുസൈൻ അബ്ദി കാഹിൽ എന്നാണെന്നും ജിബൂട്ടിയിൽ നിന്ന് ബ്രിട്ടനിൽ എത്തിയ ശേഷം കുട്ടിക്കാലത്ത് ബാല വേല ചെയ്തിട്ടുണ്ടെന്നും ഒരു അന്താരാഷ്ട്ര…

‘ദ ​ഗ്രേ മാൻ’ 22-ന്; പ്രചാരണത്തിന് ധനുഷിനൊപ്പം റൂസോ ബ്രദേഴ്സ് ഇന്ത്യയിലേക്ക്

മുംബൈ: നിരവധി ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത റൂസോ സഹോദരൻമാർ മറ്റൊരു ആക്ഷൻ സിനിമയുമായി തിരിച്ചെത്തുന്നു. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്ന ‘ദി ഗ്രേ മാൻ’ എന്ന ചിത്രത്തിൽ ധനുഷ് അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി റൂസോ സഹോദരന്മാരെ ഇന്ത്യൻ ആരാധകർക്കു മുന്നിലെത്തിക്കുകയാണ്…

തട്ടിക്കൊണ്ടുപോയ പോക്സോ കേസ് അതിജീവിതയെ ലോഡ്ജിൽനിന്ന് കണ്ടെത്തി; 6 പേർ കസ്റ്റഡിയിൽ

പാലക്കാട്: പോക്സോ കേസിലെ വിചാരണ ആരംഭിക്കാനിരിക്കെ തട്ടിക്കൊണ്ടു പോയ 11 വയസ്സുകാരിയെ കണ്ടെത്തി. ഗുരുവായൂരിലെ ലോഡ്ജിലാണ് കുട്ടിയെ മാതാപിതാക്കൾക്കൊപ്പം കണ്ടെത്തിയത്. കേസിലെ പ്രതിയായ അമ്മാവനും മാതാപിതാക്കളും അടങ്ങുന്ന സംഘമാണ് മുത്തശ്ശിയുടെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയുടെ സംരക്ഷണം കോടതി മുത്തശ്ശിയെ ഏൽപ്പിച്ചിരുന്നു.…

കർഷകന്റെ മൂക്കിനുള്ളിൽ ജീവനുള്ള ചെമ്മീൻ കുടുങ്ങി

ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലെ ഗണപാവരത്ത് കർഷകന്‍റെ മൂക്കിനുള്ളിൽ ജീവനുള്ള ചെമ്മീൻ കുടുങ്ങി. സത്യനാരായണൻ എന്ന കർഷകൻ തന്‍റെ കൃഷിയിടത്തിലെ കുളത്തിന്‍റെ കരയിൽ നിൽക്കുമ്പോളായിരുന്നു സംഭവം. ചെമ്മീൻ കുളത്തിൽ നിന്ന് ഉയർന്ന് ചാടി മൂക്കിനുള്ളിൽ കുടുങ്ങുകയായിരുന്നു. മൂക്കിൽ നിന്ന് ചെമ്മീൻ…