Month: July 2022

മമ്മൂട്ടി-അഖില്‍ അക്കിനേനി ചിത്രം ‘ഏജന്റ്’; പാന്‍ ഇന്ത്യന്‍ റിലീസിന് ഒരുങ്ങുന്നു

തെന്നിന്ത്യൻ നടൻ അഖിൽ അക്കിനേനിയുടെ ‘ഏജന്‍റ്’ പാൻ-ഇന്ത്യൻ റിലീസിന് തയ്യാറെടുക്കുകയാണ്. സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്‍റെ ടീസർ ജൂലൈ 15…

ജെയിംസ് ബോണ്ട് തീം മ്യൂസിക്ക് സൃഷ്ടാവ് മോണ്ടി നോർമൻ അന്തരിച്ചു 

ലണ്ടൻ: ജെയിംസ് ബോണ്ട് ചിത്രത്തിന്‍റെ പ്രശസ്തമായ തീം മ്യൂസിക് ഒരുക്കിയ പ്രശസ്ത ബ്രിട്ടീഷ് സംഗീതജ്ഞൻ മോണ്ടി നോർമൻ അന്തരിച്ചു. 94 വയസ്സായിരുന്നു. അദ്ദേഹത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്. തിങ്കളാഴ്ചയാണ് അദ്ദേഹം അന്തരിച്ചത്. 1928-ൽ കിഴക്കൻ ലണ്ടനിൽ ജനിച്ച നോർമൻ രണ്ടാം…

ടെക്നീഷ്യൻമാരുടെ ശമ്പളം ഉയർത്തുമെന്ന് അറിയിച്ച് ഇൻഡിഗോ

ദില്ലി: എയർക്രാഫ്റ്റ് മെയിന്‍റനൻസ് ടെക്നീഷ്യൻമാരുടെ ശമ്പളം വർധിപ്പിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു. ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി. കോവിഡ് കാലത്ത് ഇൻഡിഗോ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചിരുന്നു. ഇത് പുനഃസ്ഥാപിക്കാത്തതിലും ജീവനക്കാർക്ക് അതൃപ്തിയുണ്ട്. ഹൈദരാബാദിലെയും ഡൽഹിയിലെയും എയർലൈനിന്‍റെ നിരവധി എയർക്രാഫ്റ്റ് മെയിന്‍റനൻസ് ടെക്നീഷ്യൻമാർ അനാരോഗ്യം…

ട്രാന്‍സ് തമിഴ് വേര്‍ഷന്‍, ‘നിലൈ മറന്തവന്‍’ തിയേറ്റര്‍ റിലീസിന് ഒരുങ്ങുന്നു

ഫഹദ് ഫാസിൽ നായകനായ ചിത്രം ‘ട്രാൻസി’ന്‍റെ തമിഴ് പതിപ്പ് റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ജൂലൈ 15ന് തമിഴ്നാട്ടിലെ തിയേറ്ററുകളിൽ റിലീസ് ചെയ്യും. ‘നിലൈ മറന്തവൻ’ എന്നാണ് ചിത്രത്തിന്‍റെ തമിഴ് പേര്. വിക്രം, പുഷ്പ എന്നീ ചിത്രങ്ങളിലൂടെ ഫഹദ് ഫാസിൽ ദക്ഷിണേന്ത്യയിൽ നേടിയെടുത്ത…

​ഇം​ഗ്ലണ്ടിനെതിരായ ഏകദിനപരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ഇന്ത്യ

ഇംഗ്ലണ്ട് : ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആതിഥേയരെ ബാറ്റിങ്ങിന് അയച്ചു. ലണ്ടനിലെ കെന്നിംഗ്ടൺ ഓവലിലാണ് മത്സരം. നേരത്തെ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ വിരാട് കോഹ്ലി ഇന്ന് ഇന്ത്യക്കായി കളിക്കില്ല. പരിക്ക്…

മുഖ്യമന്ത്രിക്കു മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ സത്യാവസ്ഥ പുറത്തുവരുമെന്ന് ഉറപ്പുണ്ടെന്നും നടപടി എടുക്കേണ്ടി വരുമ്പോൾ കേന്ദ്ര സർക്കാർ നടപടിയെടുക്കുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്ത്…

നേതാക്കള്‍ തമ്മിൽ തര്‍ക്കം; സംയുക്ത കിസാന്‍ മോര്‍ച്ച പിളര്‍ന്നു

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ച പിളർന്നു. സംയുക്ത കിസാന്‍ മോര്‍ച്ച നോണ്‍ പൊളിറ്റിക്കല്‍ എന്ന പേരിൽ പ്രവർത്തിക്കാൻ ഒരു വിഭാഗം കർഷക സംഘടനകൾ തീരുമാനിച്ചു. സംയുക്ത കിസാൻ മോർച്ചയിലെ ചില…

അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾ രൂപയിലാക്കാൻ ഒരുങ്ങി ആർബിഐ

ദില്ലി: ഇറക്കുമതി, കയറ്റുമതി ഇടപാടുകൾ രൂപയിലേക്ക് ആക്കി മാറ്റാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒരുങ്ങുന്നു. ഇനി മുതൽ അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾക്ക് രൂപ ഉപയോഗിക്കാമെന്നാണ് റിസർവ് ബാങ്കിന്‍റെ പുതിയ നിലപാട്. യുക്രൈൻ അധിനിവേശത്തെ തുടർന്ന് ഉപരോധം നേരിടുന്ന റഷ്യയുമായുള്ള വ്യാപാരം…

കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ ശക്തമായ ടീമുമായി ഇന്ത്യ

കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗറിന്‍റെ നേതൃത്വത്തിലുള്ള ടീമിന്‍റെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയാണ്. ഷഫാലി വർമ, യസ്തിക ഭാട്ടിയ, സബ്ബിനേനി മേഘന, ജമീമ റോഡ്രിഗസ്, സ്നേഹ് റാണ, രാധ യാദവ്, പൂജ വസ്ട്രാക്കർ, മേഘന…

സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയ്ക്കെതിരായ വിവാദ പരാമർശത്തിന്‍റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍റെ വിവാദ പ്രസംഗത്തിൽ അന്വേഷണം ആരംഭിച്ചു. തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കീഴാവനൂർ എസ്എച്ച്ഒ ക്രൈം നമ്പർ 600/2022 ആയി കേസ് ഫയൽ…