Month: July 2022

ജാർഘണ്ഡില്‍ വിമാനത്താവളം ഉള്‍പ്പടെ 16,800 കോടിയിലധികം രൂപയുടെ പദ്ധതി മോദി ഉദ്ഘാടനം ചെയ്തു

ദില്ലി: ജാർഖണ്ഡിലെ ദിയോഗറിൽ വിമാനത്താവളം ഉൾപ്പെടെ 16,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ബാബ ബൈദ്യനാഥിന്‍റെ അനുഗ്രഹാശിസ്സുകളോടെ 16,000 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തതായി പ്രധാനമന്ത്രി…

2022 ലെ ‘സൂപ്പർ മൂൺ’ ഇന്ന്; വിസ്മയം കാണാൻ ഒരുങ്ങി ലോകം

ന്യൂഡൽഹി : 2022 ലെ ഏറ്റവും വലിയ സൂപ്പർ മൂണിന് സാക്ഷ്യം വഹിക്കാനുള്ള ഒരുക്കത്തിലാണ് ലോകം. ഇത്തവണ ദൃശ്യങ്ങൾ ദിവസങ്ങളോളം നീണ്ടുനിൽക്കുമെന്ന് നാസ പറയുന്നു. ചന്ദ്രന്‍റെ സഞ്ചാരപഥം ഭൂമിയോട് ഏറ്റവും അടുത്തെത്തുമ്പോഴാണ് സൂപ്പർമൂൺ ദൃശ്യമാകുന്നത്. ചൊവ്വാഴ്ച രാവിലെ മുതൽ വെള്ളിയാഴ്ച രാവിലെ…

മുൻ മത്സ്യഫെഡ് ചെയർമാൻ വി.വി ശശീന്ദ്രൻ അന്തരിച്ചു

സിപിഐഎം നേതാവും മത്സ്യഫെഡ് മുൻ ചെയർമാനുമായ വി.വി ശശീന്ദ്രൻ അന്തരിച്ചു. അദ്ദേഹത്തിന് 74 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം മരിച്ചത്. കരുനാഗപ്പള്ളി സ്വദേശിയായ വി വി ശശീന്ദ്രൻ കൊല്ലം ജില്ലയിലെ അറിയപ്പെടുന്ന അഭിഭാഷകൻ കൂടിയായിരുന്നു. സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം,…

ടോള്‍ പ്ലാസ ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ട് ‘ദി ഗ്രേറ്റ് ഖാലി’

ചണ്ഡീഗഡ്: ഹിമാചൽ പ്രദേശിലെ സിർമൗറിലെ ഒരു ചെറിയ പട്ടണത്തിൽ നിന്ന് വന്ന ഗുസ്തിക്കാരനാണ് ദിലീപ് സിംഗ് റാണ എന്ന ‘ദി ഗ്രേറ്റ് ഖാലി’. ഡബ്ല്യുഡബ്ല്യുഇയിൽ പങ്കെടുത്ത ആദ്യ ഇന്ത്യക്കാരനാണ് ഖാലി. പഞ്ചാബിലെ ലുധിയാനയിലെ ഒരു ടോൾ പ്ലാസയിലെ ജീവനക്കാരുമായി ഖാലി തർക്കിക്കുന്ന…

സന്തോഷ് ട്രോഫിയിലെ അഖിൽ പ്രവീൺ ഇനി ഗോകുലം കേരളയിൽ

മിഡ്ഫീൽഡർ അഖിൽ പ്രവീൺ ഇനി ഗോകുലം കേരളയ്ക്കായി കളിക്കും. താരം ഗോകുലം കേരളയുമായി കരാർ ഒപ്പിട്ടതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചു. കേരളം സന്തോഷ് ട്രോഫി കിരീടം ഉയർത്തിയപ്പോൾ മധ്യനിരയിൽ അഖിൽ നിർണായക പങ്കുവഹിച്ചിരുന്നു. കഴിഞ്ഞയാഴ്ച മറ്റൊരു മലയാളി മിഡ്ഫീൽഡർ അർജുൻ ജയരാജിനെയും…

രാഹുല്‍ ഗാന്ധി യൂറോപ്പിലേക്ക്; തിരഞ്ഞെടുപ്പ് യോ​ഗത്തിൽ പങ്കെടുത്തേക്കില്ല

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യൂറോപ്പിലേക്ക് പുറപ്പെട്ടതായി റിപ്പോർട്ട്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് സംബന്ധിച്ച യോഗത്തിന് മുന്നോടിയായാണ് രാഹുലിന്‍റെ സന്ദർശനം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി പരാജയങ്ങൾക്കിടയിൽ രാഹുലിന്‍റെ യാത്രകളും ഗോവയിലെ കൂറുമാറ്റങ്ങൾ തടയാൻ പാർട്ടിക്ക് കഴിയാത്തതും വിമർശനങ്ങൾക്ക്…

ചൈനയിൽ ജനരോഷം; പണം തിരിച്ച് നല്‍കാന്‍ ഭരണകൂടം

ചൈന: വിവിധ ബാങ്ക് ശാഖകളിൽ നടന്ന കോടികളുടെ തട്ടിപ്പിനെതിരെ വൻ ജനരോഷത്തിന്‍റെ പശ്ചാത്തലത്തിൽ നിക്ഷേപകരുടെ പണം തിരികെ നൽകുമെന്ന് ചൈനയിലെ ഹെനാൻ പ്രവിശ്യ പ്രഖ്യാപിച്ചു. അൻഹുയി പ്രവിശ്യയിലും സമാനമായ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും പണം ഇവിടെയും തിരികെ നൽകുമെന്നും അധികൃതർ പറഞ്ഞു. ജൂലൈ…

സുരക്ഷിതമായി രാജ്യം വിടാൻ വഴിയൊരുക്കണം, എന്നാൽ രാജി വയ്ക്കാം; രാജപക്സെ

കൊളംബോ: തന്നെയും കുടുംബത്തെയും സുരക്ഷിതമായി രാജ്യം വിടാൻ അനുവദിക്കാതെ രാജിവയ്ക്കില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതാബയ രാജപക്സെ വ്യക്തമാക്കി. ബുധനാഴ്ച രാജിവയ്ക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് അപ്രതീക്ഷിതമായാണ് രാജപക്സെ രാജി വയ്ക്കാനുള്ള ഉപാധി മുന്നോട്ടുവച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളുമായി ഗോതാബയ രാജപക്സെ ചർച്ച…

ലിവർപൂളിനെ തകര്‍ത്ത് ആവേശത്തിൽ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്

മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് മികച്ച ആക്രമണങ്ങളുമായാണ് ബാങ്കോക്ക് സെഞ്ച്വറി കപ്പ് മത്സരം തുടങ്ങിയത്. ആദ്യപകുതിയിൽ തന്നെ യുണൈറ്റഡിന് ലിവർപൂളിനെ തോൽപ്പിക്കാൻ കഴിഞ്ഞു. 12-ാം മിനിറ്റിൽ ജേഡന്‍ സാഞ്ചോയിലൂടെയാണ് യുണൈറ്റഡ് ലീഡ് നേടിയത്. 30-ാം മിനിറ്റിൽ ഫ്രെഡ് യുണൈറ്റഡിന്‍റെ ലീഡ് ഇരട്ടിയാക്കി. മൂന്ന് മിനിറ്റിന്…

സംഗീതയുടെ മരണത്തിൽ ഭര്‍ത്താവ് ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍ 

കൊച്ചി: കൊച്ചിയിൽ ദളിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭര്‍തൃമാതാവും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. സുമേഷ്, അമ്മ രമണി, സഹോദരന്‍റെ ഭാര്യ മനീഷ എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകിട്ടോടെ കുന്നംകുളത്തെ വീട്ടിൽ നിന്നാണ് മൂവരെയും കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്ത…