Month: July 2022

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മൂന്ന് തവണ മാറിയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ അക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡിന്റെ ഫോറന്‍സിക് പരിശോധന ഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചു. 3 തവണ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്നാണ് റിപ്പോർട്ട്. ഏത് തിയതികളിലാണ് ഹാഷ് വാല്യൂ മാറിയത് എന്നതടക്കം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.…

ശ്രീലങ്കയിൽ പ്രക്ഷോഭകാരികൾക്കെതിരെ നടപടി ശക്തമാക്കി സൈന്യം

കൊളംബോ: രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിഷേധക്കാർക്കെതിരെ ശ്രീലങ്കൻ സൈന്യം നടപടികൾ ശക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫീസിന് ചുറ്റും സൈന്യവും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. പ്രധാനമന്ത്രിയും പ്രസിഡന്‍റും ഔദ്യോഗികമായി രാജിവയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാർ. അതേസമയം, പ്രതിഷേധക്കാരെ അറസ്റ്റ്…

കാടിന് നടുവിലൊരു തൂവെള്ളപഞ്ഞിക്കെട്ട്; വൈറലായി ജോഗ് വെള്ളച്ചാട്ടം

നയാഗ്ര വെള്ളച്ചാട്ടം ലോകപ്രശസ്തമാണ്. യുഎസ്-കാനഡ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രകൃതിഭംഗി ധാരാളം സന്ദർശകരെ ആകർഷിക്കുന്നു. ദൃശ്യസൗന്ദര്യത്തിന്‍റെ കാര്യത്തിൽ നയാഗ്രയെ കടത്തിവെട്ടിയ ഇന്ത്യയിലെ ഒരു വെള്ളച്ചാട്ടം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കര്‍ണാടകയിലെ ഷിമോഗയിലുള്ള ജോഗ് വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഗ്രീന്‍…

മന്ത്രി മുഹമ്മദ് റിയാസിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

ന്യൂഡല്‍ഹി: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ പരാമർശത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. പൊതുമരാമത്ത് മന്ത്രി വിമാനയാത്ര ഒഴിവാക്കി റോഡ് മാർഗം ഇടയ്ക്കൊക്കെ യാത്ര ചെയ്താൽ സാധാരണക്കാരന്‍റെ ദുരിതങ്ങളുടെ വ്യാപ്തി മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളിലെ കുഴികൾ…

പി രാജീവിന് ഹിന്ദു ഐക്യവേദി ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

നിയമമന്ത്രി പി രാജീവിന് ഹിന്ദു ഐക്യവേദി ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹിന്ദു ഐക്യവേദി നേതാവ് നിയമമന്ത്രി പി രാജീവിന്‍റെ സ്ഥിരം സന്ദർശകനാണ്. മന്ത്രിയുടെ നിർദേശ പ്രകാരമാണ് തനിക്കെതിരെ സംസാരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. തിരഞ്ഞെടുപ്പിൽ മന്ത്രി പി…

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; വിജയം ഉറപ്പിച്ച് ബിജെപി

ന്യൂഡല്‍ഹി: പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രതിപക്ഷത്തിന്‍റെ എല്ലാ പ്രതീക്ഷകളും അവസാനിച്ചു. പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ പരാജയപ്പെടുമെന്ന് ഉറപ്പാണ്. അപ്രതീക്ഷിതമായി നിരവധി പ്രാദേശിക പാർട്ടികൾ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചു. എല്ലാ പാർട്ടികളും ആദിവാസി സമൂഹത്തിൽ…

“എല്‍ഡിഎഫിന്റെ കരുത്തുകൊണ്ടാണ് കോണ്‍ഗ്രസിന് ഇവിടെ നില്‍ക്കാന്‍ കഴിയുന്നത്”; മുഖ്യമന്ത്രി

തിരുവനന്തപുരം: എൽ.ഡി.എഫിന്‍റെ കരുത്ത് കൊണ്ട് മാത്രമാണ് കോൺഗ്രസിന് കേരളത്തിൽ നിൽക്കാൻ കഴിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് സംസ്ഥാനങ്ങളിൽ എന്താണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയവേയാണ് മുഖ്യമന്ത്രി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. “അന്ധമായ സിപിഎം വിരോധം…

ആസിഡ് ആക്രമണ കണക്കുകൾ പുറത്ത്; ദക്ഷിണേന്ത്യയിൽ കേരളം മുന്നിൽ

ചെന്നൈ: ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം ദക്ഷിണേന്ത്യയിൽ ആസിഡ് ആക്രമണ കേസുകളിൽ മുന്നിൽ കേരളം. 2016 മുതൽ 2020 വരെ കേരളത്തിൽ 53 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 42 കേസുകളുമായി ആന്ധ്രാപ്രദേശാണ് രണ്ടാം സ്ഥാനത്ത്. കർണാടകയിൽ 34, തമിഴ്നാട്ടിൽ 24, തെലങ്കാനയിൽ…

എട്ടാം ക്ലാസുകാരികള്‍ രണ്ടുദിവസമായി ആബ്‌സെന്റ്;  പോയത് മറ്റൊരു സ്‌കൂളിലേക്ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഒരു സ്‌കൂളില്‍ രണ്ട് ദിവസമായി രണ്ട് എട്ടാംക്ലാസ് പെണ്‍കുട്ടികള്‍ ആബ്‌സന്റ്. കാര്യമറിയാൻ രക്ഷിതാക്കളെ ബന്ധപ്പെട്ട അധ്യാപകര്‍ക്ക് ലഭിച്ചത് ഈ രണ്ട് പേരും രണ്ട് ദിവസവും സ്‌കൂളിലേക്ക് പോയിട്ടുണ്ടെന്ന മറുപടിയാണ്. പിന്നെ എങ്ങോട്ടാണ് കുട്ടികള്‍ പോകുന്നതെന്ന ആശങ്കയില്‍ നടത്തിയ…

സൗദി അതിർത്തിയിൽ സ്വതന്ത്ര വ്യാപാര മേഖലയ്ക്കുള്ള നീക്കവുമായി കുവൈറ്റ്

കുവൈത്ത് സിറ്റി: സൗദി അറേബ്യയുമായി അതിർത്തി പങ്കിടുന്ന നുവൈസീബിൽ സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കാനുള്ള ശ്രമങ്ങൾ കുവൈത്ത് ഊർജ്ജിതമാക്കി. വിദേശകാര്യ മന്ത്രാലയം വഴി സൗദി അധികൃതരുമായി ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. വിദേശനിക്ഷേപത്തിലൂടെ വരുമാന സ്രോതസ്സുകളെ വൈവിധ്യവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നുവൈസീബിൽ സ്വതന്ത്ര…