Month: July 2022

കെ.എസ്.ആർ.ടി.സിയിൽ പ്രതിസന്ധി അതിരൂക്ഷം: ജൂണിലെ ശമ്പള വിതരണം അനിശ്ചിതത്വത്തിൽ

കെ.എസ്.ആർ.ടി.സിയിൽ കടുത്ത പ്രതിസന്ധി. ജൂൺ മാസത്തെ ശമ്പള വിതരണം അനിശ്ചിതത്വത്തിലാണ്. മെക്കാനിക്കൽ, മിനിസ്റ്റീരിയൽ, സൂപ്പർവൈസറി ജീവനക്കാർക്ക് ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല. ശമ്പളം നൽകാൻ 30 കോടി രൂപയാണ് വേണ്ടത്. ഹൈക്കോടതി നിർദ്ദേശം നടപ്പാക്കുന്നതിലും ആശങ്കയുണ്ട്. ജൂലൈ മാസത്തെ ശമ്പളം ജൂലൈ അഞ്ചിന്…

കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്‌സിന് തീവ്രവ്യാപനശേഷിയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത മങ്കിപോക്സ് വൈറസിന് ഉയർന്ന വ്യാപനശേഷിയില്ലെന്ന് പരിശോധനാ റിപ്പോർട്ട്. കേരളത്തിൽ നിന്നുള്ള രണ്ട് സാമ്പിളുകളുടെ പരിശോധനാ ഫലം പൂർത്തിയായപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ജീനോം സീക്വൻസ് പഠനമനുസരിച്ച്, കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മങ്കിപോക്സ് എ.2 വൈറസ് വകഭേദം മൂലമാണ്…

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണം ആഗസ്റ്റ് മൂന്നിന്

തിരുവനന്തപുരം: 2021 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഓഗസ്റ്റ് മൂന്നിന് സമ്മാനിക്കും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അവാര്‍ഡു സമര്‍പ്പണം നിര്‍വഹിക്കും. 2021 ലെ ചലച്ചിത്ര അവാർഡുകളുടെ വിശദാംശങ്ങൾ…

പ്ലസ് വൺ പ്രവേശനം; അലോട്ട്മെന്റ് പ്രശ്‌നം വേഗം പരിഹരിക്കുമെന്ന് മന്ത്രി

പ്ലസ് വൺ ട്രയൽ അലോട്ട്മെന്‍റ് പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ധാരാളം വിദ്യാർത്ഥികൾ ഒരുമിച്ച് സൈറ്റിൽ പ്രവേശിച്ചതാണ് പ്രശ്നമെന്ന് മന്ത്രി പറഞ്ഞു. എല്ലാ സീറ്റുകളും കൃത്യമായി അനുവദിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പ്ലസ് വൺ…

‘ആവാസവ്യൂഹം’ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു

ഒടിടി റിലീസിന് ഒരുങ്ങുകയാണ് ആവാസവ്യൂഹം. സോണി ലിവിലൂടെ ചിത്രം ഓഗസ്റ്റ് 4ന് പ്രദർശനത്തിനെത്തും. ആവാസവ്യൂഹത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത് ക്രിഷാന്ത് ആണ്. പ്രകൃതിയിലേക്കുള്ള കടന്നുകയറ്റങ്ങളെക്കുറിച്ചും പ്രകൃതിക്ക് സംഭവിച്ച നാശത്തെക്കുറിച്ചും സിനിമ സംസാരിക്കുന്നു. ക്ഷമയോടെ പിടിച്ചെടുത്ത തവളകൾ, ആമകൾ, തുമ്പികൾ എന്നിവയുൾപ്പെടെയുള്ള ജീവജാലങ്ങളുടെ…

സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡനപരാതി; കേസ് എടുത്തു

സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന കേസ്. യുവ എഴുത്തുകാരിയുടെ പരാതിയിൽ കോഴിക്കോട് കൊയിലാണ്ടി പൊലീസ് പീഡന ശ്രമത്തിന് കേസെടുത്തു. 2020 ഫെബ്രുവരിയിൽ കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയായ യുവതിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. മറ്റൊരു ലൈംഗിക…

യുഎഇയിൽ പെയ്തത് 27 വർഷത്തിനിടയിലെ റെക്കോർഡ് മഴ

അബുദാബി: യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത് 27 വർഷത്തിനിടയിലെ റെക്കോർഡ് മഴയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ഫുജൈറയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. കനത്ത മഴയിൽ രാജ്യത്തെ തടയണകളും വാടികളും നിറഞ്ഞു. ഷാർജ, ഫുജൈറ, റാസ് അൽ ഖൈമ എമിറേറ്റുകളിൽ മഴക്കെടുതി…

സമരക്കാര്‍ക്കെതിരെ നടപടി കടുപ്പിച്ച് വിക്രമസിംഗെ സര്‍ക്കാര്‍; കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസില്‍ റെയ്ഡ്

കൊളംബോ: ശ്രീലങ്കയിൽ പ്രതിഷേധക്കാർക്കെതിരായ നടപടികൾ ശക്തമാക്കി റനിൽ വിക്രമസിംഗെ സർക്കാർ. റനിൽ വിക്രമസിംഗെ പ്രസിഡന്‍റായി ചുമതലയേറ്റതിന് പിന്നാലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്കെതിരെ രാജ്യത്ത് നടപടികൾ ശക്തമാക്കി. ശ്രീലങ്കയിലെ കമ്യൂണിസ്റ്റ് പാർട്ടിയായ ഫ്രണ്ട്ലൈൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഓഫീസിൽ വെള്ളിയാഴ്ച പോലീസ് റെയ്ഡ് നടത്തി.…

ബഫർ സോൺ; സർക്കാർ ശ്രമിക്കുന്നത് ജനവാസ മേഖലയെ ഒഴിവാക്കാനെന്ന് എ കെ ശശീന്ദ്രൻ

ബഫർ സോൺ പ്രശ്നത്തിന് പ്രതിഷേധ മാർഗങ്ങളിലൂടെയല്ല പരിഹാരം കാണേണ്ടതെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. നിരന്തരമായ സമരത്തിന്റെ ആവശ്യമുണ്ടോ എന്ന് നാം ചിന്തിക്കേണ്ടതുണ്ട്. വിധി വന്ന ദിവസം മുതൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്വീകരിച്ച നിലപാട് നീതീകരിക്കാനാവില്ല. ജനവാസ മേഖലകളെ…

‘ബറോസ്’ ചിത്രീകരണം പൂര്‍ത്തിയായി: മോഹൻലാൽ സംവിധായകനാകുന്ന ആദ്യ ചിത്രം

മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രം ‘ബറോസ്’ ചിത്രീകരണം പൂര്‍ത്തിയാക്കി. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന് പാക്കപ്പ് പറഞ്ഞതായി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. “ടീം ബറോസ് ലൊക്കേഷനില്‍ നിന്ന് സൈനിംഗ് ഓഫ് ചെയ്യുന്നു,​ ഇനി കാത്തിരിപ്പ് തുടങ്ങുന്നു” ബറോസിന്റെ അണിയറ പ്രവര്‍ത്തകരോടൊപ്പമുള്ള ചിത്രം പങ്കുവച്ച്‌…