Month: July 2022

തടവുകാർ രക്ഷപ്പെടാൻ സാധ്യത ഏറുന്നു; പൂജപ്പുര ജയിലിൽ പുതിയ കെട്ടിടം വരുന്നു

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ ഒരു പുതിയ കെട്ടിടം വരുന്നു. തടവുകാരുടെ സുരക്ഷയും സന്ദർശകരുടെ സൗകര്യവും കണക്കിലെടുത്താണ് തീരുമാനം. നിലവിലെ ഓഫിസ് ബ്ലോക്കിനു മുൻപിലായി പുതിയ കെട്ടിടം നിർമിക്കാനുള്ള ശുപാർശ ജയിൽ ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. പൊലീസ് കൺസ്ട്രക്‌ഷൻ കോർപറേഷനു നിർമാണ ചുമതല…

അടിമുടി മാറാൻ കെപിസിസി; വരുന്നത് 74 പുതുമുഖങ്ങള്‍

തിരുവനന്തപുരം: കെ.പി.സി.സി അംഗങ്ങളുടെ പട്ടിക പുനഃക്രമീകരിക്കുന്നതിൽ പാർട്ടി നേതൃത്വത്തിൽ ധാരണ. നേരത്തെ പട്ടിക എ.ഐ.സി.സി നേതൃത്വത്തിന് കൈമാറിയിരുന്നെങ്കിലും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതിയെ തുടർന്ന് പാർട്ടി സംഘടനാ തിരഞ്ഞെടുപ്പ് അതോറിറ്റി തിരിച്ചയച്ച പട്ടിക ക്രമീകരിക്കാൻ ഇപ്പോൾ ധാരണയായിട്ടുണ്ട്. സംഘടനാ തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും സമവായത്തിലൂടെ…

ശ്രീലങ്കയിൽ റനിൽ വിക്രമസിംഗെ ആക്ടിംഗ് പ്രസിഡന്‍റായി ചുമതലയേറ്റു

ശ്രീലങ്ക: അടിയന്തരാവസ്ഥ നിലനിൽക്കുന്ന ശ്രീലങ്കയിൽ കലാപം. തെരുവിലെ വിവിധയിടങ്ങളിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. അതേസമയം, പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ആക്ടിംഗ് പ്രസിഡന്‍റായി ചുമതലയേറ്റു. അധികാരം വിക്രമസിംഗെയ്ക്ക് കൈമാറിയതായി സ്പീക്കർ പ്രഖ്യാപിച്ചു. പ്രസിഡന്‍റ് ഗോതബയ രാജപക്സെ ഇന്ന് രാജിക്കത്ത് കൈമാറുമെന്നാണ് വിവരം.…

തെരഞ്ഞെടുപ്പില്‍ പൊട്ടി; ജനങ്ങൾക്ക് വിതരണം ചെയ്ത പണം തിരികെ ചോദിച്ച് സ്ഥാനാര്‍ത്ഥി

മുംബൈ: തിരഞ്ഞെടുപ്പിൽ തോറ്റതിനെ തുടർന്ന് വിതരണം ചെയ്ത പണം തിരികെ ചോദിച്ച് സ്ഥാനാർത്ഥി. മഹാരാഷ്ട്രയിലെ നീമച്ചിലാണ് സംഭവം. അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനിടെ സ്ഥാനാർത്ഥിയായ രാജു ദയ്മ ജയിക്കാൻ ജനങ്ങൾക്ക് പണം വിതരണം ചെയ്തിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പിൽ രാജു ദയനീയമായി…

സൽമാൻ ഖാനെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ

ചണ്ഡിഗഡ്: ബോളിവുഡ് നടൻ സൽമാൻ ഖാനെ 2018 ൽ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയാണ് വെളിപ്പെടുത്തൽ നടത്തിയത്. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ട് 2018 ൽ സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി ലോറൻസ് ബിഷ്ണോയി പറഞ്ഞു. പഞ്ചാബി ഗായകൻ…

വാട്ട്സ്ആപ്പിൽ മൾട്ടി-ഡിവൈസ് ലിങ്കിംഗ് വരുന്നു; ഒരേ അക്കൗണ്ട് 2 ഫോണിൽ

വാട്ട്സ്ആപ്പ് അടുത്തിടെയായി അതിന്‍റെ മെസേജിംഗ് ആപ്ലിക്കേഷനിൽ നിരവധി പുതിയ ഫീച്ചറുകളാണ് അവതരിപ്പിക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ആളുകൾക്കുള്ള പ്രധാന മെസേജിംഗ് ആപ്ലിക്കേഷനെന്ന നിലയിൽ, ഉപയോക്താക്കളെ ആകർഷിക്കുന്നതിനും പ്ലാറ്റ്ഫോമിൽ നിലനിർത്തുന്നതിനും വാട്ട്സ്ആപ്പ് നിരന്തരം പുതിയ ഫീച്ചറുകൾ ആപ്ലിക്കേഷനിലേക്ക് ചേർക്കുന്നു. എന്നിരുന്നാലും, കമ്പനി കൊണ്ടുവരാൻ പോകുന്ന…

കടലിന്നടിയിൽ ‘ഉപ്പുകുളം’; കണ്ടെത്തിയത് ഗള്‍ഫ് ഓഫ് അക്കാബയില്‍

ചെങ്കടലിന്‍റെ ഭാഗമായ ഗള്‍ഫ് ഓഫ് അക്കാബയില്‍ ഉപ്പു കുളം കണ്ടെത്തി. കടലിന്റെ അടിത്തട്ടില്‍ സമുദ്രജലത്തിനെക്കാൾ കൂടിയ അളവില്‍ ഉപ്പിന് സാന്ദ്രത കൂടിയ ജലപ്രദേശങ്ങളാണ് ബ്രൈന്‍ പൂളുകള്‍. അപൂര്‍വമായി മാത്രമാണ് കടലിന്റെ അടിത്തട്ടില്‍ ഇവ കാണുക. വര്‍ഷങ്ങള്‍ക്ക് മുമ്പ് സമുദ്രങ്ങള്‍ എങ്ങനെ രൂപപ്പെട്ടു…

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് വീണ്ടും സമയം നീട്ടിച്ചോദിക്കാൻ പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടിനൽകാൻ ചോദിക്കാൻ പ്രോസിക്യൂഷൻ. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് വീണ്ടും കാലാവധി നീട്ടി ചോദിക്കുന്നത്. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്‍റെ ഫോറൻസിക് പരിശോധനാ റിപ്പോർട്ടിൽ കാർഡ്…

കോവിഡ് ബൂസ്റ്റർ വാക്സിൻ ലൂപ്പസ് രോഗികൾക്ക് ഗുണകരമെന്ന് പഠനം

കോവിഡ് ബൂസ്റ്റർ വാക്സിൻ ലൂപ്പസ് രോഗികൾക്ക് ഗുണകരമെന്ന് പഠനം. കോവിഡ് “ബൂസ്റ്റർ” ഡോസ് സ്വീകരിച്ച സിസ്റ്റമിക് ലൂപ്പസ് എറിഥെമാറ്റോസസ് അല്ലെങ്കിൽ എസ്എൽഇ ഉള്ളവർക്ക് തുടർന്നുള്ള കോവിഡ് അണുബാധ അനുഭവപ്പെടാനുള്ള സാധ്യത പകുതിയാണ്. ജൂലൈ 12ന് ദി ലാൻസെറ്റ് റൂമറ്റോളജി ജേണലിലാണ് ഈ…

‘പടുകുഴിയിലായ കോൺഗ്രസിന് ഇന്ത്യയിൽ സാധ്യതയില്ല’

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയർന്ന ആരോപണങ്ങൾ ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി മാത്രമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പടുകുഴിയിലായ കോൺഗ്രസിന് ഇന്ത്യയിൽ ഒരു സാധ്യതയുമില്ല. ദേശീയ നേതൃത്വം ദുർബലമാണ്. കേരളത്തിലെ എല്ലാ നേതാക്കൾക്കും ഗ്രൂപ്പുകളുണ്ട്. വി ഡി…