Month: July 2022

ഗുജറാത്തിൽ അശോക് ഗെഹ്ലോട്ടിനെ ഇറക്കി കോൺഗ്രസ്; ലക്ഷ്യം 125 സീറ്റുകൾ

അഹമ്മദാബാദ്: 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ശക്തികേന്ദ്രമായ ഗുജറാത്തിൽ കോൺഗ്രസ് മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 182 അംഗ നിയമസഭയിൽ 77 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. ബിജെപിക്ക് 99 സീറ്റുകളിൽ ആശ്വസിക്കേണ്ടി വന്നു. മുതിർന്ന നേതാവ് കൂടിയായ അശോക് ഗെഹ്ലോട്ട് അഹമ്മദ് പട്ടേലിനൊപ്പം…

ലോകത്തിലെ ഏറ്റവും മികച്ച 50 സ്ഥലങ്ങളിൽ ഒന്നായി ദോഹ

ദോഹ: ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നായി ദോഹ. 50 രാജ്യങ്ങൾ ഉൾപെട്ട ടൈം മാഗസിന്‍റെ ‘ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങള്‍ -2022’ എന്ന പട്ടികയിലാണ് ദോഹ ഇടംപിടിച്ചത്. നവംബറിൽ ആരംഭിക്കാനിരിക്കുന്ന ഏറ്റവും വലിയ ഫുട്ബോൾ മേളയ്ക്ക് രാജ്യം തയ്യാറെടുക്കുന്നതിനിടെയാണ് പുതിയ…

മഞ്ചേശ്വരത്ത് സദാചാര ഗുണ്ടായിസം; 2 പേരെ അറസ്റ്റ് ചെയ്തു

മഞ്ചേശ്വരം: ഗോവിന്ദ പൈ കോളേജിന് സമീപം സർവകലാശാല ജീവനക്കാർക്കെതിരെ സദാചാര ഗുണ്ടായിസം നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ മഞ്ചേശ്വരം എസ്.ഐ ടോണിയും സംഘവും നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസികളായ മുസ്തഫ, വിജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തത്. മൂന്നാമതൊരാളായ കൗശികിനായി തിരച്ചിൽ…

“ഇ.എം.എസിനെ തോല്‍പ്പിക്കാന്‍ കോൺഗ്രസ് ജനസംഘവുമായി കൂട്ടുകൂടി”; പി.ജയരാജന്‍

തിരുവനന്തപുരം: 1977ൽ ആർ.എസ്.എസിന്‍റെ പിന്തുണയോടെ ജയിച്ചാണ് പിണറായി വിജയൻ നിയമസഭയിലെത്തിയതെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി സി.പി.ഐ.എം നേതാവ് പി. ജയരാജൻ. 1977ലെ തിരഞ്ഞെടുപ്പിൽ ജനസംഘം എന്ന രാഷ്ട്രീയ പാർട്ടി നിലവിലില്ലായിരുന്നുവെന്നും അതിനാൽ സിപിഐ(എം) ജനസംഘവുമായി സഖ്യമുണ്ടാക്കിയെന്ന വാദത്തിന് അർത്ഥമില്ലെന്നും ജയരാജൻ പറഞ്ഞു.…

വിവോയ്ക്ക് ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാൻ കോടതി അനുമതി

ദില്ലി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) മരവിപ്പിച്ച വിവോയുടെ ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിക്കാൻ ഡൽഹി ഹൈക്കോടതി അനുമതി നൽകി. 950 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി നൽകാൻ വിവോയോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മരവിപ്പിച്ചതിനെതിരെ…

യുഎഇയിൽ 1522 പേർക്ക് കൂടി കോവിഡ്

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,522 പേർക്ക് കോവിഡ്-19 ബാധിച്ചതായും 1,475 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഒരു മാസത്തിലേറെയായി പ്രതിദിനം ആയിരത്തിലധികം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്.…

കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളെ അഭിനന്ദിച്ച് വ്യോമയാനമന്ത്രി

ന്യൂഡൽഹി: കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളെ അഭിനന്ദിച്ച് കേന്ദ്ര വ്യോമയാന മന്ത്രി. ശ്രീലങ്കൻ വിമാനങ്ങൾക്ക് സാങ്കേതിക ലാൻഡിംഗ് അനുവദിച്ചതിനാണ് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇരു വിമാനത്താവളങ്ങളെയും അഭിനന്ദിച്ചത്. പ്രതിസന്ധി ഘട്ടത്തിൽ ഇരു വിമാനത്താവളങ്ങളിലുമായി 120ലധികം വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ അനുമതി നൽകിയിരുന്നു. “വസുധൈവ…

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ‘ഒറ്റ്’ ഉടൻ

മോളിവുഡ് താരം കുഞ്ചാക്കോ ബോബൻ ‘ഒറ്റ്’ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. തമിഴ് സൂപ്പർ സ്റ്റാർ അരവിന്ദ് സ്വാമിയും പ്രധാന വേഷത്തിലെത്തുന്ന ദ്വിഭാഷാ ചിത്രത്തിന്‍റെ ഷൂട്ടിംഗ് അവസാനിച്ചതായി അണിയറപ്രവർത്തകർ അടുത്തിടെ പ്രഖ്യാപിച്ചു. ചിത്രം ഉടൻ റിലീസിനൊരുങ്ങുകയാണ്. കുഞ്ചാക്കോ ബോബൻ…

ഹിജാബ് പരസ്യമായി ഊരിമാറ്റി ഇറാനിയൻ സ്ത്രീകളുടെ പ്രതിഷേധം

ഇറാൻ : ഇസ്ലാമിക നിയമപ്രകാരം സ്ത്രീകൾ നിർബന്ധമായും ധരിക്കണമെന്ന് ആവശ്യപ്പെടുന്ന ഹിജാബ് പരസ്യമായി നീക്കം ചെയ്ത് ഇറാനിയൻ സ്ത്രീകൾ പ്രതിഷേധവുമായി രംഗത്ത്. ഇറാനിൽ ഹിജാബിന്‍റെ ദേശീയ ദിനമായി ആചരിക്കുന്ന ജൂലൈ 12നാണ് യുവതികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. ഹിജാബ് വിരുദ്ധ കാമ്പെയ്‌നിൽ പങ്കെടുത്ത…

നാടിനെക്കാൾ നല്ലത് ദക്ഷിണകൊറിയൻ ജയിൽ; തിരിച്ച് പോകാതെ ഉത്തരകൊറിയൻ മുക്കുവർ

ദക്ഷിണകൊറിയ: നാട്ടിലേക്ക് മടങ്ങാൻ വിസമ്മതിച്ച് ദക്ഷിണ കൊറിയയിൽ പിടിയിലായ ഉത്തരകൊറിയൻ മത്സ്യത്തൊഴിലാളികൾ. ദക്ഷിണ കൊറിയയിൽ അറസ്റ്റിലായ രണ്ട് മത്സ്യത്തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങാൻ വിസമ്മതിച്ചത്. ഇവരെ ബലം പ്രയോഗിച്ച് തിരിച്ചയക്കുന്നതിന്‍റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. 2019ലെ സംഭവത്തിന്‍റെ ചിത്രങ്ങൾ ചൊവ്വാഴ്ചയാണ് പുറത്തുവന്നത്.…